2016 ലെ മികച്ച ബാറ്ററി ലൈഫ് കാഴ്ച വെക്കുന്ന സ്മാർട്ട്‌ ഫോണുകൾ

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Apr 19 2016
2016 ലെ മികച്ച ബാറ്ററി ലൈഫ് കാഴ്ച വെക്കുന്ന  സ്മാർട്ട്‌ ഫോണുകൾ

ഒരുപാടു സ്മാർട്ട്‌ ഫോണുകൾ വിപണിയിൽ ഇറങ്ങികൊണ്ടിരികുന്നു .മികച്ച പെർഫോമൻസ് കാഴ്ച വെക്കുന്ന ,മികച്ച ക്യാമറ ക്വാളിറ്റിയുള്ള സ്മാർട്ട്‌ ഫോണുകൾ .അക്കൂട്ടത്തിൽ ഇതാ നിങ്ങൾക്കായി ഡിജിറ്റ് പരിചയപ്പെടുത്തുന്നു മികച്ച ബാറ്ററി ലൈഫ് കാഴ്ചവെക്കുന്ന സ്മാർട്ട്‌ ഫോണുകളും അതിന്റെ പ്രധാന സവിശേഷതകളും.

2016 ലെ മികച്ച ബാറ്ററി ലൈഫ് കാഴ്ച വെക്കുന്ന  സ്മാർട്ട്‌ ഫോണുകൾ

ജിയോണി മാരത്തൺ M5 ലൈറ്റ്

വില : Rs. 12,499

ആന്‍ഡ്രോയ്ഡ് ലോലിപോപ്പില്‍ 5.1 ൽ പ്രവര്‍ത്തിക്കുന്ന സ്മാർട്ട്‌ ഫോൺ ആണ് മാരത്തൺ M5. 5.5 ഇഞ്ചാണ് ഡിസ്‌പ്ലേ ശേഷിയുള്ള ഈ സ്മാർട്ട്‌ ഫോണിന്റെ പിന്‍ ക്യാമറയ്ക്ക് 3 മെഗാ പിക്‌സല്‍ വ്യക്തത നല്കുന്നു .5 മെഗാപിക്‌സല്‍ മുന്‍ ക്യാമറയുമുണ്ട്. 4ജി എല്‍ടിഇ സപ്പോര്‍ട്ട് ചെയ്യുന്ന ഫോണില്‍ ബ്ലൂടൂത്ത്, ജിപിഎസ് കണക്ടിവിറ്റിയുമുണ്ട്. ഫിസിക്കല്‍ ഹോം ബട്ടണ്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആദ്യ ഫോണായ മാരത്തണ്‍ എം5 പ്ലസില്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനറുമുണ്ട്.64 ജിബിയാണ് ഇന്‍ബില്‍ട്ട് മെമ്മറി ശേഷി. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബിവരെ മെമ്മറി ശേഷി വർദ്ധിപ്പിക്കാം.

 

 

2016 ലെ മികച്ച ബാറ്ററി ലൈഫ് കാഴ്ച വെക്കുന്ന  സ്മാർട്ട്‌ ഫോണുകൾ

റെഡ്മി നോട്ട് 3

Rs. 9,999/10,999

സ്നാപ്ഡ്രാഗൻ പ്രോസസർ ഉള്ളതിനാൽ വേഗതത്തിന്റെ കാര്യത്തിൽ റെഡ്മി നോട്ട് 3 മറ്റെല്ലാ സ്മാര്‍ട്ട്ഫോണുകളെയും പിന്തള്ളും. 164 ഗ്രാം ഭാരവും 8.65 മില്ലിമീറ്റർ വ്യാസവുമാണുള്ളത്. 16 എംപി റിയര്‍ ക്യാമറ വ്യക്തതയാര്‍ന്ന ചിത്രം നൽകുന്നു. ഡ്യുവല്‍ ഐഎസ്പികള്‍ ഉള്ളതിനാൽ ചിത്രങ്ങൾ അതിവേഗം പ്രോസസ് ചെയ്യാൻ കഴിയും. ലോക്കല്‍ ടോൺ മാപ്പിങ്ങും ഫേസ് ഡിറ്റക്ഷൻ ഓട്ടോ ഫോക്കസ് സംവിധാനവും ഇതിലുണ്ട്.ശക്തിയേറിയ സ്നാപ്ഡ്രാഗൻ 650 പ്രോസസർ ഉള്ള ഇന്ത്യയിലെ ആദ്യ മൊബൈൽ ആണിത്. മെറ്റല്‍ ബോഡിയുള്ള ഈ മോഡലിൽ 4050 എംഎഎച്ച് ബാറ്ററിയുള്ളതിനാല്‍ ഒറ്റ ചാര്‍ജില്‍ ഒരു ദിനം മുഴുവന്‍ ചാർജ് നില്‍ക്കും.

 

2016 ലെ മികച്ച ബാറ്ററി ലൈഫ് കാഴ്ച വെക്കുന്ന  സ്മാർട്ട്‌ ഫോണുകൾ

സാംസങ് ഗാലക്സി S7 എഡ്ജ്

Rs. 56,900

വളഞ്ഞ ഡിസ്പ്ലേയുടെ ഗുണം ലഭിക്കാന്‍ പീപ്പിള്‍സ് എഡ്ജ് എന്ന സ്വാപ്പിങ്ങ് സാംസങ്ങ് ഈ ഫോണില്‍ അവതരിപ്പിക്കുന്നുണ്ട്. 5.7 ഇഞ്ച് 1440 x 2560 പിക്സൽ ക്യുഎച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഗാലക്‌സി നോട്ട് 5 ൽ ഉപയോഗിച്ചിരിക്കുന്നത്, 16 മെഗാപിക്‌സലാണ് ക്യാമറ. 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്‌ , ക്യാമറ ഉപയോഗിച്ച്‌ ഫുൾ എച്ച്ഡി വീഡിയോ ചിത്രീകരിക്കനും ഷൂട്ടുചെയ്യുന്ന വിഡിയോ 4K ടിവിയില് കാണാനും സാതിക്കും. ഫുൾ എച് ഡി ലൈവ് ബ്രോഡ്കാസ്റ്റ് എന്ന ഫീച്ചർ ഉപയോഗിച്ച്‌വിഡിയോ യുട്യൂബിലേക്കു സുഹൃത്തുക്കൾക്ക്‌ വേണ്ടിയോ പബ്ലിക്കിനായോ ബ്രോഡ്കാസ്റ്റ് ചെയ്യാനും സാംസങ്ങ്‌ ഗ്യാലക്സി എസ്‌ 6 എഡ്ജ്‌ പ്ലസ്. ഫോണിനു സാധിക്കും ആന്‍ഡ്രോയിഡ് 5.2.2 ലോലിപോപ്പ് ആണ് ഓപ്പറെറ്റിങ്ങ് സിസ്റ്റം കൂടാതെ 4ജി സപ്പോർട്ടും‌ ഫോണിൽ ഉണ്ട്‌ , 3000 എംഎഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ് ഫോണിലേത്‌ ഒപ്പം സാംസങ് വയര്ലസ് ഫാസ്റ്റ് ചാര്ജിങ് സൗകര്യവും ഇതിനോപ്പമുണ്ട്‌ .

2016 ലെ മികച്ച ബാറ്ററി ലൈഫ് കാഴ്ച വെക്കുന്ന  സ്മാർട്ട്‌ ഫോണുകൾ

യു യുറേക്ക നോട്ട്

Rs. 13,499

6 ഇഞ്ച് ഡിസ്‌പ്ലേ തന്നെയാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകത. ഡിസ്‌പ്ലേ ഫുള്‍ എച്ച്ഡിയാണ് ഒപ്പം 1920-1280 റെസല്യൂഷനും നല്‍കുന്നു. ഗോറില്ല ഗ്ലാസ് 3 സുരക്ഷയും സ്‌ക്രീനിന് ലഭിക്കും.1.5 ജിഗാഹെര്‍ട്‌സ് മീഡിയ ടെക്ക് പ്രോസസ്സറാണ് ഫോണിന്റെ ശേഷി വർധിപ്പിക്കുന്നത്. 3ജിബിയാണ് റാം ശേഷി. 16ജിബി ഇന്‍ബില്‍ട്ട് മെമ്മറി എസ്ഡികാര്‍ഡ് ഉപയോഗിച്ച് വര്‍ധിപ്പിക്കാന്‍ സാധിക്കും. ആന്‍ഡ്രോയ്ഡ് 5.1 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. 4,000 എംഎഎച്ച് ബാറ്ററി ശേഷി നല്‍കുന്ന യൂറേക്ക നോട്ടിന്റെ പ്രധാന ക്യാമറ 13 എംപി ശേഷിയാണ് നല്‍കുന്നത്. സെല്‍ഫി ക്യാമറ 5 എംപി ശേഷിയിലാണ് ഒരുക്കിയിരിക്കുന്നത്. 4ജി സപ്പോര്‍ട്ടുള്ള ഫോണ്‍ സുരക്ഷ ഉറപ്പാക്കുവാൻ ഫിംഗര്‍പ്രിന്റ് സ്‌കാനറോടെയാണ് എത്തുന്നത്.

 

2016 ലെ മികച്ച ബാറ്ററി ലൈഫ് കാഴ്ച വെക്കുന്ന  സ്മാർട്ട്‌ ഫോണുകൾ

ഒപ്പോ R9 പ്ലസ്

ബാറ്ററി: 4120mAh

ഡിസ്പ്ലേ : 6 ഇഞ്ച് , 1080

SoC : ക്വാൽകോം സ്നാപ്ഡ്രാഗൺ 652

റാം : 4GB

സംഭരണം : 64 / 128

ക്യാമറ : 16 എംപി , 16 എംപി

ഒഎസ് : ആൻഡ്രോയിഡ് 5.1

2016 ലെ മികച്ച ബാറ്ററി ലൈഫ് കാഴ്ച വെക്കുന്ന  സ്മാർട്ട്‌ ഫോണുകൾ

ലെനോവോ K5 നോട്ട്

ബാറ്ററി: 3500mAh

ഡിസ്പ്ലേ : 5.5 ഇഞ്ച് , 1080

SoC : മീഡിയടെക് Helio P10

റാം : 2GB

സംഭരണം: 16 ജിബി

ക്യാമറ: 13 , 8 എംപി

ഒഎസ് : ആൻഡ്രോയിഡ് 5.1

 

 

 

2016 ലെ മികച്ച ബാറ്ററി ലൈഫ് കാഴ്ച വെക്കുന്ന  സ്മാർട്ട്‌ ഫോണുകൾ

സാംസങ് ഗാലക്സി A9 പ്രോ

ബാറ്ററി: 5000mAh

ഡിസ്പ്ലേ : 6 ഇഞ്ച് , 1080

SoC : ക്വാൽകോം സ്നാപ്ഡ്രാഗൺ 652

റാം : 4GB

സംഭരണം: 32 ജിബി

ക്യാമറ: 16 എംപി , 8 എംപി

ഒഎസ് : ആൻഡ്രോയിഡ് 6.0.1

 

2016 ലെ മികച്ച ബാറ്ററി ലൈഫ് കാഴ്ച വെക്കുന്ന  സ്മാർട്ട്‌ ഫോണുകൾ

വിവോ എക്സ് പ്ലേ 5

ബാറ്ററി: 3600mAh

ഡിസ്പ്ലേ : 5.43 ഇഞ്ച് , 1440p

SoC : ക്വാൽകോം സ്നാപ്ഡ്രാഗൺ 652

റാം : 4GB

സംഭരണം: 128

ക്യാമറ: 16 എംപി , 8 എംപി

ഒഎസ് : ആൻഡ്രോയിഡ് 5.1

2016 ലെ മികച്ച ബാറ്ററി ലൈഫ് കാഴ്ച വെക്കുന്ന  സ്മാർട്ട്‌ ഫോണുകൾ

എച്ച്പി എലൈറ്റ് X3

ബാറ്ററി: 3600mAh

ഡിസ്പ്ലേ : 5.96 ഇഞ്ച് , 1440p

SoC : ക്വാൽകോം സ്നാപ്ഡ്രാഗൺ 820

റാം : 4GB

സംഭരണം: 64GB

ക്യാമറ: 16 എംപി , 8 എംപി

ഒഎസ് : വിൻഡോസ് 10