ഇന്ത്യൻ വിപണിയിൽ വൻ തിരിചു വരവാണ് മോട്ടോ നടത്തിയത് .മോട്ടോയുടെ സ്മാർട്ട് ഫോണുകൾ എല്ലാം തന്നെ ഇപ്പോൾ വിപണിയിൽ വൻ ചലനങ്ങൾ ആണ് സ്രിഷ്ടികുന്നത് .അക്കൂട്ടത്തിൽ ഇതാ മോട്ടോയുടെ X ഫോഴ്സ് എത്തി .കരുത്താർന്ന പെർഫൊമൻസും ,മികച്ച ബാറ്ററി ബാക്ക് അപ്പോടും കൂടിയ സ്മാർട്ട് ഫോൺ ആണിത്.കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം
900 അടി ഉയരത്തിൽ നിന്നും താഴെ വീണാലും മോട്ടോ എക്‌സ് ഫോഴ്‌സിന് ഒന്നും സംഭവിക്കില്ല. അണ്‍ലോക്‌റിവർ പുറത്ത് വിട്ട ഡ്രോപ് ടെസ്റ്റിലാണ് മോട്ടോ എക്‌സ് ഫോഴ്‌സ് 900 അടി ഉയരത്തിൽ നിന്നും താഴെ ഇടുന്നത്. താഴെ പതിച്ചിട്ടും ഫോണിന്റെ ഡിസ്‌പ്ലെയ്ക്ക് ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല.
ഫോൺ ഒരു ഏരിയൽ ഡ്രോണിൽ ഘടിപ്പിച്ച ശേഷം 900 അടി ഉയരത്തിൽ നിന്ന് താഴേയ്ക്ക് ഇടുകയായിരുന്നു. ഫോണിന്റെ ഡിസ്‌പ്ലെയക്ക് ഒന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല, ഫോണ്‍ പ്രവർത്തിക്കുന്നതിലും ഒരു കുഴപ്പവുമില്ല. ഡ്രോപ് ടെസ്റ്റില്‍ ചില കേടുപാടുകള്‍ ഉണ്ടായെങ്കിലും ടച്ച് കൃത്യമായി വര്‍ക്ക് ചെയ്യുന്നുണ്ട്.
5.4 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലെയാണ് മോട്ടോ എക്‌സ് ഫോഴ്‌സിനുള്ളത്. 2 ജിഗാഹെഡ്‌സ് ഒക്ടകോർ പ്രൊസസറിൽ എത്തുന്ന ഫോണിന് മൂന്ന് ജി.ബി റാമും 32 ജി.ബി ഇന്റേര്‍ണല്‍ മെമ്മറിയുമുണ്ട്. 128 ജി.ബി വരെ എസ്.ഡി കാർഡ് ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കാം. 21 മെഗാപിക്‌സൽ പിന്‍ക്യാമറയും അഞ്ച് മെഗാപിക്‌സല്‍ മുന്‍ക്യാമറയും ഫോണിനുണ്ട്.
ആന്‍ഡ്രോയിഡ് 5.1.1 ലോലീപോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണ്‍ എത്തുക. 4ജി സപ്പോര്‍ട്ടുള്ള ഫോണിന് 3760 എം.എ.എച്ച് ബാറ്ററിയാണ് കരുത്ത് പകരുന്നത്.മോട്ടോ യുടെ ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണ് ഇതും എന്നാ കാര്യത്തിൽ യാതൊരു സംശയവും വേണ്ട .അതിന്റെ പെർഫോമൻസും ,ക്യാമറയും ,ബാറ്ററി ലൈഫും എല്ലാം തന്നെ അത് സൂചിപിക്കുന്നു .