ജിയോയ്ക്ക് പിന്നാലെ ഇപ്പോൾ നമ്മുടെ മൈക്രോമാക്സും ,വില ?
ഇപ്പോൾ വിപണിയിൽ സ്മാർട്ട് ഫോണുകൾ തമ്മിൽ പൊരിഞ്ഞയുദ്ധം തന്നെയാണ് നടക്കുന്നത് .ജിയോ ആദ്യം പുറത്തിറക്കിയ കുറഞ്ഞ ചിലവിലെ 4ജി സ്മാർട്ട് ഫോണുകൾക്ക് പിന്നാലെ ഇപ്പോൾ നമ്മുടെ മൈക്രോമാക്സും എത്തിയിരിക്കുകയാണ് .ജിയോ സ്മാർട്ട് ഫോണുകളുടെ വില എന്നുപറയുന്നത് 1500 രൂപയായിരുന്നു .എന്നാൽ മൈക്രോമാക്സിന്റെ 4 ജി സ്മാർട്ട് ഫോണുകളുടെ വില തുടങ്ങുന്നത് തന്നെ 4499 രൂപമുതലാണ് .ഇപ്പോൾ കേൾക്കുന്നത് എയർടെൽ ,ഐഡിയ തുടങ്ങിയ ടെലികോം കമ്പനികളും അവരുടെ സ്മാർട്ട് ഫോണുകളുമായിട്ട് ഉടൻ തന്നെ വിപണിയിൽ എത്തും എന്നാണ് .എന്നാൽ അതിൽ നിന്നും എല്ലാം ജിയോ തികച്ചും വേറിട്ട് നിൽക്കുന്നു .ജിയോ സ്മാർട്ട് ഫോണുകളുടെ ഡെപ്പോസിറ്റ് തുക 3 വർഷങ്ങൾക്ക് ശേഷം തിരികെ ലഭിക്കുന്നതാണ് .ഇപ്പോൾ മൈക്രോമാക്സ് ഏറ്റവും പുതിയതായി പുറത്തിറക്കിയ രണ്ടു മോഡലുകളുടെ സവിശേഷതകൾ നമുക്ക് ഇവിടെ നിന്നും മനസിലാക്കാം .

ജിയോയുടെ കുറഞ്ഞ ചിലവിലെ സ്മാർട്ട് ഫോണുകൾക്ക് പിന്നാലെ ഇപ്പോൾ ഇതാ മൈക്രോമാക്സ് അവരുടെ ഏറ്റവും പുതിയ 4G VoLTE സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിച്ചിരിക്കുന്നു .മൈക്രോമാക്സ് ഭാരത് സീരിയസുകളാണ് ഇപ്പോൾ സ്റ്റോറുകളിൽ എത്തിയിരിക്കുന്നത് .മൈക്രോമാക്സിന്റെ ഏറ്റവും പുതിയ 4ജി സ്മാർട്ട് ഫോണുകൾ കൂടിയാണിത് .
മൈക്രോമാക്സ് Bharat-3 കൂടാതെ Bharat-4 എന്ന മോഡലുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത് . 4.5” 2.5D ഡിസ്‌പ്ലേയാണ് മൈക്രോമാക്സിന്റെ ഭാരത് 3 നു ഉള്ളത് . 5” HD ഡിസ്‌പ്ലേയാണ് ഭാരത് 4 നുള്ളത് .5 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .
1 ജിബിയുടെ റാം കൂടാതെ 8 ,16 ജിബിയുടെ internal സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .ക്വാഡ് കോർ പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .2000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഭാരത് 3 ക്കുള്ളത് .2500mAh ന്റെ ബാറ്ററി ലൈഫ് ആണ് ഭാരത് 4 നു നൽകിയിരിക്കുന്നത് .
ഈ രണ്ടു സ്മാർട്ട് ഫോണുകളുടെയും പൊതുവായ ഒരു സവിശേഷത എന്നുപറയുന്നത് ഈ സ്മാർട്ട് ഫോണുകൾ രണ്ടും 4G VoLTE കൂടാതെ OTG സപ്പോർട്ട് കൂടാതെ ആൻഡ്രോയിഡ് Nougat എന്നിവയാണ് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഭാരത് 3 യുടെ വില 4499/- രൂപയും ,ഭാരത് 4 ന്റെ വില 4999/- രൂപയും ആണ് .