മെയ്സുവിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ ആണ് m 3 നോട്ട് .ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ ഫീച്ചറുകളും ബഡ്ജറ്റ് ഫോണുകളുടെ വിലയുമാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. വിപണി നല്ലരീതിയിൽ തന്നെ പിടിച്ചടക്കാൻ ആണ് മെയ്സുവിന്റെ ശ്രേമം .അതിനായി എല്ലാതരം മികച്ച ഓപ്ഷനുകൾ ആണ് മെയ്സു m 3 നോട്ടിനു നല്ക്കിയിരിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ നമുക്കു മനസിലാക്കാം .
ഇതിന്റെ പ്രധാന സവിശേഷതകളെ കുറിച്ച് പറയുവാണെങ്കിൽ ഡിസ്പ്ലേ തന്നെ ഇതിന്റെ ഒരു വലിയ ആകർഷണം ആണ് .5.5ഇഞ്ച് ഐപിഎസ് എല്‍സിഡി സ്ക്രീൻ ആണ് ഇതിനു നൽകിയിരിക്കുന്നത് .1080x1920പിക്സൽ റെസല്യൂഷൻ 401പിപിഐ പിക്സൽ ഡെന്‍സിറ്റിയും ഇതിനു നല്കിയിരിക്കുന്നു.
ഇതിന്റെ പെർഫൊമൻസിനെ കുറിച്ച് പറയുവാണെങ്കിൽ ,മീഡിയടെക് എംടി6755 ഹീലിയോ പി10 ചിപ്പ്സെറ്റ് മാലി-ടി860എംപി2 ജിപിയു ലോലിപോപ്പ് (ആന്‍ഡ്രോയിഡ്5.1),ഇവയെല്ലാംതന്നെ ഇതിന്റെ പെർഫൊമൻസിനു കരുത്തു നൽകുന്നു .അന്ട്രോയിടിന്റെ കരുത്തുറ്റ വേർഷനായ ലോലിപോപ്പ് 5.1 ഓ എസ് ഇതിനു മികച്ച പിന്തുണ നല്കുന്നു .
മികച്ച മെമ്മറി പവർ ആണ് മെയ്സു m 3 നോട്ടിൽ ഉള്ളത് .2/3ജിബി റാംമ്മും , 16/32ജിബി ഇന്റേണൽ മെമ്മറിയും ഇതിന്റെ പെർഫോമൻസിന്റെ കരുത്തു കൂട്ടാൻ സഹായിക്കുന്നു .3ജിബി റാം ഉള്ളതിനാൽ മൊബൈൽ ഹാങ്ങിംഗ് പ്രശ്നം ഏറെകുറെ പരിഹരിക്കാൻ ആകും .
ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ മികച്ച ക്ലാരിറ്റി തരുന്ന ക്യാമറകൾ ആണ് ഇതിനുള്ളത് .13എംപി പിൻ ക്യാമറ ( ഫേസ് ഡിറ്റക്ഷന്‍, ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷ്) 5എംപി മുൻ ക്യാമറ എന്നിവയാണ് കരുത്തു .
ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ മികച്ച ബാറ്ററി ലൈഫിനെ കുറിച്ചാണ് .മികച്ച ബാറ്ററി പവർ ഇത് കാഴ്ചവെക്കുന്നു .ഫാസ്റ്റ് ചാര്‍ജിംഗ് ഫീച്ചറുള്ള 3200എംഎഎച്ച് ബാറ്ററിയാണ് മീസു m 3 നോട്ട് സ്മാർട്ട് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
മെയ്സു നോട്ട് m 3 യുടെ ഒരു ക്യാമറ പിക്ച്ചർ ഞങൾ എടുത്തത് ഇവിടെ നിങ്ങൾക്കായി
മറ്റൊരു മികച്ച പിക്ച്ചർ കൂടി
ഇവിടെ നമ്മൾ മെയ്സു m 3 നോട്ട് സ്മാർട്ട് ഫോണിന്റെ സവിശേഷതകളും ,അതിന്റെ പെരഫോമന്സിനെ കുറിച്ചും ,അതിന്റെ ക്യാമറ ക്വാളിട്ടിയെ കുറിച്ചും ,ബാറ്ററി ലൈഫിനെ കുറിച്ചും മനസിലാക്കി .വളര മികച്ച ഒരു സ്മാർട്ട് ഫോൺ ആണ് ഇതു എന്നാ കാര്യത്തിൽ യാതൊരു സംശയവും വേണ്ട .അതിന്റെ പെർഫൊമൻസും ,ക്യാമറയും എല്ലാം തന്നെ സൂചിപിക്കുന്നു .