മലയാളികളുടെ സ്വന്തം മാംഗോ സ്മാർട്ട്‌ ഫോൺ

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു May 02 2016
മലയാളികളുടെ സ്വന്തം  മാംഗോ സ്മാർട്ട്‌ ഫോൺ

കേരളത്തിൽ നിന്നൊരു സ്മാർട്ട്‌ ഫോണുമായി M-ഫോൺ .ഒരു കൂട്ടം മലയാളികളുടെ നേതൃത്വത്തിൽ മാംഗോ ഫോണ്‍ (എം ഫോണ്‍) വിപണിയിലെത്തുന്നു. ത്രീഡി 4ഏ സംവിധാനം ഉള്‍പ്പെടുന്ന അത്യാധുനിക സ്മാർട്ട് ഫോണ്‍ ശ്രേണിയുമായാണ് എം ഫോണ്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ടെക്നോളജിയുടെ രംഗപ്രവേശം.

മലയാളികളുടെ സ്വന്തം  മാംഗോ സ്മാർട്ട്‌ ഫോൺ

3500 കോടി രൂപ മുതൽമുടക്കിൽ എത്തുന്ന എം ഫോണിന്റെ ലോഗോ മാംഗോയാണ്. ഒട്ടനവധി ഫീച്ചറുകളുമായി ഇന്ത്യയിലേക്കെത്തുന്ന എം ഫോണിന് 6000 മുതൽ 54,000 രൂപ വരെയാണ് വില.ആദ്യഘട്ടത്തിൽ അഞ്ച് ഫോണുകളാണ് വിപണിയിൽ എത്തുക.

മലയാളികളുടെ സ്വന്തം  മാംഗോ സ്മാർട്ട്‌ ഫോൺ

സച്ചിൻ ടെൻഡുല്‍ക്കറും അമിതാഭ് ബച്ചനുമാണ് ബ്രാന്‍ഡ് അംബസഡർമാർ .മൂന്നു ദിവസം ബാക്ക് അപ്പ് ലഭിക്കുന്ന 6050 എംഎഎച്ച് ശേഷിയുള്ള ബാറ്ററി, 23 എംപി ക്യാമറ, പൊട്ടാത്തതും പോറലേല്‍ക്കാത്തതുമായ ഐപിഎസ്എച്ച്ഡി ഗോറില്ല ഗ്ലാസ്, വാട്ടർ പ്രൂഫ് എന്നീ സവിശേഷതകളടങ്ങിയ ഫോണുകളാണ് വിപണിയിലെത്തുക. കൂടാതെ 128 ജിബി വരെ വികസിപ്പിക്കാവുന്ന എക്സ്റ്റേണൽ മെമ്മറിയും, പ്രത്യേക ലെന്‍സ് വയ്ക്കാതെ തന്നെ ലഭിക്കുന്ന ത്രീഡി കാഴ്ചയും എം ഫോണിന്‍റെ സവിശേഷതകളാണ്.

മലയാളികളുടെ സ്വന്തം  മാംഗോ സ്മാർട്ട്‌ ഫോൺ

2016ന്‍റെ രണ്ടാം പാദത്തിൽ ഇന്ത്യയിൽ എല്ലാഭാഗങ്ങളിലും എം ഫോണ്‍ ലഭ്യമാകും. ഉപയോക്താക്കള്‍ക്ക് തുടർന്നുള്ള സേവനങ്ങൽ ലഭ്യമാക്കാന്‍ ഇന്ത്യയിലുടനീളം സർവീസ് സെൻററുകൾ സഞ്ചമാക്കിയിട്ടുണ്ട്.2016ല്‍ ഇന്ത്യയിലെ തന്നെ മികച്ച സ്മാര്‍ട്ട് ഫോണ്‍ നിർമ്മാതാക്കളായി മാറുകയാണ് കമ്പനിയുടെ ലക്ഷ്യം.

മലയാളികളുടെ സ്വന്തം  മാംഗോ സ്മാർട്ട്‌ ഫോൺ

ഫോണിനു പുറമെ എം വാച്ചും എം പാഡ്, മിനി എം പാഡ്, വയർലസ് ചാർജർ , ക്വിക്ലറ്റി ചാർജർ , വയർലസ് ബോക്സ് സ്പീക്കറുകള്‍ ഫോണ്‍പൗച്ചുകള്‍ എന്നിവയും താമസിയാതെ വിപണിയിലെത്തും.