2023ൽ നിരവധി സ്മാർട്ഫോണുകളാണ് വിപണിയിലേക്ക് വരുന്നത്. ചില ഫോണുകൾ ഇതിനകം വിപണിയിൽ എത്തിക്കഴിഞ്ഞു. മറ്റുള്ളവയുടെ ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടുമുണ്ട്. വേറെ ചില ഫോണുകളാകട്ടെ ഈ വർഷം എപ്പോഴെത്തുമെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഫീച്ചറുകൾ പുറത്തുവിട്ടിട്ടുണ്ട്.
ആപ്പിളിന്റെ ഫോണുകൾക്കും എന്നും മാറ്റ് കൂടുതലാണ്. ഈ വർഷത്തെ ആപ്പിൾ ഫോണായ ഐഫോൺ 15 ആണ് സ്മാർട്ഫോൺ വിപണി കാത്തിരിക്കുന്ന കിടിലൻ ഡിവൈസെന്ന് പറയാം. ഈ വർഷം സെപ്തംബറിലായിരിക്കും iPhone 15 എത്തുന്നത്.
സാംസങ് ഉൾപ്പെടെയുള്ള ആൻഡ്രോയിഡ് ഫോണുകളെയെല്ലാം ഐഫോൺ 15 കീഴ്പ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം. 8K വീഡിയോ റെക്കോർഡിങ് ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുത്തുമെന്നും, ഇത് Galaxy S22 അൾട്രായുടെ 10x ഒപ്റ്റിക്കൽ സൂം ക്യാമറയേക്കാൾ ഗംഭീരമായിരിക്കുമെന്നുമാണ് വിപണി പ്രതീക്ഷിക്കുന്നത്.
ജൂൺ മാസത്തിൽ വിപണിയിലേക്ക് പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഗൂഗിൾ പിക്സൽ ഫോൾഡും അത്യാകർഷക ഫീച്ചറുകളുമായാണ് എത്തുന്നത്. റിവേഴ്സ് ക്യാമറ ബാർ ഫീച്ചറുകളാണ് ഫോണിലുള്ളത്. 12GB റാമും, 256GB, 512GB സ്റ്റോറേജുമായി വരുന്ന ഫോണുകൾക്ക് 4820mAh ബാറ്ററിയും, 30W ചാർജിങ് കപ്പാസിറ്റിയും വരുന്നു. OIS ഉള്ള 48MPയുടെ മെയിൻ ക്യാമറയാണ് ഇതിലുള്ളത്. 10.8MP അൾട്രാവൈഡും 5x ഒപ്റ്റിക്കൽ സൂമിനായി 10.8MP ടെലിഫോട്ടോയും ഗൂഗിൾ പിക്സൽ ഫോൾഡിലുണ്ടാകും.
ഇനിയങ്ങോട്ട് മടക്കുഫോണുകളുടെ വരവാണെന്ന പ്രതീക്ഷയിലാണ് വിപണി. ഏറ്റവും മികച്ച ഫോൾഡ് ഫോൺ കൊണ്ടുവരുന്നത് Samsung Galaxy തന്നെയായിരിക്കും. സാംസങ് ഗാലക്സി Z ഫോൾഡ് 5നെ കുറിച്ച് ഏതാനും അഭ്യൂഹങ്ങൾ മാത്രമാണ് നിലവിലുള്ളത്. എന്നാൽ വലിയ കനമില്ലാതെ, ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന ഫോണായിരിക്കും വരുന്നതെന്നാണ് സൂചനകൾ.
ഇപ്പോഴിറങ്ങിയ ഗൂഗിൾ പിക്സൽ 7aയും 2023ലെ കിടിലൻ ഫോണുകളിൽ ഇടംപിടിച്ച മോഡലാണ്. 90Hz റീഫ്രെഷ് റേറ്റും, വയർലെസ് ചാർജിങ്ങും ഉൾപ്പെടെയുള്ള ഫീച്ചറുകളുമായാണ് ഫോൺ എത്തുന്നത്. Tensor G2 CPU ആണ് ഗൂഗിൾ പിക്സൽ 7എയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കയിലേക്ക് കാര്യമായി താൽപര്യം കാണിക്കാതെ യൂറോപ്യൻ രാജ്യങ്ങളെയും ഇന്ത്യയെയും ലക്ഷ്യം വച്ചാണ് നതിങ് ഫോൺ എത്തിയത്. പുതിയതായി വരുന്ന നതിങ് ഫോൺ 2ൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 സിപിയു ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വിപണിയിലെ മറ്റ് ഫോണുകളുടെ ക്യാമറകളെ കടത്തിവെട്ടുന്ന ഫോണായിരിക്കും ഇതെന്നും പറയുന്നു.
സാംസങ് ഗാലക്സിയുടെ ഫ്ലിപ് ഫോണുകൾക്ക് എതിരാളിയായാണ് മോട്ടറോള റേസർ 2023 വരുന്നത്. 2022ലും മോട്ടറോളയുടെ ഫ്ലിപ് ഫോണുകൾ എത്തിയിരുന്നു. മോട്ടറോള റേസർ 40, മോട്ടറോള റേസർ 40 അൾട്രാ എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് മോട്ടറോള റേസർ ഫോണുകൾ എത്തുന്നത്. 2023 ഓഗസ്റ്റിൽ പുതിയ സീരീസ് ഫോണുകൾ പുറത്തിറക്കുമെന്നാണ് ലഭിക്കുന്ന വിവരം. സ്നാപ്ഡ്രാഗൺ 8 ജനറേഷൻ 1 പ്രോസസ്സറായിരിക്കും ഫോണിലുള്ളത്.
6.78 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയോടെ വരുന്ന Asus ROG ഫോൺ 7 അൾട്ടിമേറ്റ് ഫോണിന്റെ ബാറ്ററി 6000എംഎഎച്ചിന്റെതാണ്. 12 GB RAM ആണ് ഫോണിന് വരുന്നത്. ഏകദേശം 74,999 രൂപ വരെയായിരിക്കും ഫോണിന്റെ വില. ജൂണിലായിരിക്കും ഫോൺ പുറത്തിറങ്ങുന്നതെന്ന് പറഞ്ഞിരുന്നെങ്കിലും ഒരു മാസം മുമ്പേ Asus ROG Phone 7 Ultimate വിപണിയിൽ എത്തി.
ഹോണറിൽ നിന്നുള്ള മറ്റൊരു മികച്ച ഫോണാണ് ഹോണർ മാജിക് 5 പ്രോ. 3 പിൻ ക്യാമറകളാണ് ഫോണിൽ വരുന്നത്. നീണ്ട ബാറ്ററി ലൈഫുള്ള ഫോണാണിത്.
3.26 ഇഞ്ചിന്റെ AMOLED ഡിസ്പ്ലേയാണ് ഓപ്പോ ഫൈൻഡ് N2 ഫ്ലിപ്പ് ഫോണിൽ വരുന്നത്. 8GB RAM, 256GB സ്റ്റോറേജുമായാണ് ഫോൺ വിപണിയിലേക്ക് എത്തുന്നത്. 50 MPയുടെ മെയിൻ ക്യാമറയാണ് ഓപ്പോ ഫൈൻഡ് N2 ഫ്ലിപ് ഫോണിലെ മറ്റൊരു സവിശേഷത.
സാംസങ്ങിന്റെ ഏറ്റവും പുതിയ മുൻനിര ഫോണാണ് സാംസങ് ഗാലക്സി S23യും സാംസങ് ഗാലക്സി S23 പ്ലസ്സും. ഈ വർഷം തുടക്കത്തിൽ തന്നെ Samsung Galaxy S23 പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ലൈം കളറിലും ഫോൺ വിപണിയിലെത്തി. 6.6 ഇഞ്ചിന്റെ AMOLED 2X ആണ് ഡിസ്പ്ലേ.
48 MPയുടെ മെയിൻ ക്യാമറയാണ് സോണി എക്സ്പീരിയ 1 വിയിലുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 695 ചിപ്സെറ്റാണ് ഫോണിലുള്ളത്. സോണി എക്സ്പീരിയ 1 വിയുടെ എടുത്തുപറയേണ്ട മറ്റൊരു സവിശേഷത 12 MPയും, 8MP അൾട്രാവൈഡ് സെൻസറും, 8MP ടെലിഫോട്ടോ ലെൻസുമുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പും ഇതിലുണ്ടെന്നതാണ്.
ഇന്ത്യയിൽ വിവോയ്ക്ക് ജനപ്രിയത വളരെയേറെയാണ്. 120Wന്റെ ഫാസ്റ്റ് ചാർജിങ്ങാണ് വിവോ X90 പ്രോയിലുള്ളത്. ദിവസങ്ങൾക്ക് മുമ്പാണ് Vivo X90 Pro പുറത്തിറക്കിയത്. 1 ഇഞ്ചിന്റെ മെയിൻ ക്യാമറയും ഇതിൽ വരുന്നു. മീഡിയാടെക് ഡൈമൻസിറ്റി ചിപ്പാണ് വിവോ X90 പ്രോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്നാപ്ഡ്രാഗൺ 8 Gen 2 CPU ഉൾപ്പെടുത്തി വരുന്ന ഷവോമി 13 പ്രോ ഫോണിൽ 50MPയുടേതാണ് ക്യാമറ വരുന്നത്. 120W വയർഡ് ചാർജിങ്ങാണ് സ്മാർട്ഫോണിന്റെ എടുത്തുപറയേണ്ട മറ്റൊരു ഫീച്ചർ.
സാംസങ് ഗാലക്സി S23യിലെ Samsung Galaxy S23 Ultraയും 2023ലെ മികച്ച ഫോണാണ്. 200 MPയാണ് മെയിൻ ക്യാമറ. 15Wന്റെ ഡ്യുവൽ ക്യാമറയാണ് സാംസങ്ങിന്റെ ഈ ഫോണിലുള്ളത്. Samsung Galaxy S23 Ultraയുടെ ലിമിറ്റഡ് എഡിഷനാകട്ടെ ഇതുവരെയും വിപണിയിൽ വന്നിട്ടില്ല.
വൺപ്ലസ് ഇന്ത്യയിലെ ഒരു ജനപ്രിയ സ്മാർട്ഫോൺ നിർമാതാക്കളാണ്. വിലയ്ക്കൊത്ത ഫോണാണ് ഇതെന്ന് പറയുന്നുണ്ട്. 6.7 ഇഞ്ചാണ് സ്ക്രീൻ വലിപ്പം. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 2 ആണ് വൺപ്ലസിന്റെ പ്രോസസ്സർ.
ജൂലൈയിൽ വിപണിയിലേക്ക് എത്തുന്ന ഫോണാണ് ഹുവായ് P60 പ്രോ. വിശാലമായ f/2.1 അപ്പേർച്ചർ ടെലിഫോട്ടോ ഇതിലുണ്ട്. ഏകദേശം 84,190 രൂപയായിരിക്കും ഫോണിന് വില വരുന്നതെന്നും പറയുന്നു.
2022ലും സാമാന്യം മികച്ച ഫോണുകൾ ലോഞ്ച് ചെയ്തിരുന്നു. iPhone 14, iPhone 14 Pro Max, Asus Zenfone 9 തുടങ്ങിയ ഫോണുകൾ ഇതിൽ ഉൾപ്പെടുന്നു.
വിപണിയെ കീഴടക്കിയ Google Pixel 6a, Google Pixel 7, Google Pixel 7 പ്രോ പോലുള്ള ഫോണുകളും പുറത്തിറങ്ങി.
ഓപ്പോയിൽ നിന്നും കഴിഞ്ഞ വർഷം വിപണിയിലെത്തിയ ഫോണുകൾ Oppo ഫൈൻഡ് N, ഓപ്പോ ഫൈൻഡ് X5 Pro, ഓപ്പോ റെനോ 8 പ്രോ എന്നിവയാണ്. ക്യാമറയായിരുന്നു ഈ മോഡലുകളുടെ ഹൈലൈറ്റ്.
ആൻഡ്രോയിഡ് ഫോണിലെ കേമന്മാരായ സാംസങ് ആകട്ടെ, Samsung Galaxy A53 5G, Samsung Galaxy S22 Plus, Samsung Galaxy S22 Ultra, സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4, Samsung Galaxy Z ഫോൾഡ് 4, Samsung Galaxy S21 FE എന്നിവയും വിപണിയിൽ എത്തിച്ചു.