എല്ലാത്തരം സ്മാർട്ട് ഫോണുകളിലും ജിയോയുടെ ഈ സർവീസുകൾ ലഭ്യമാകുന്നതാണു് .എന്നാൽ STD കോളുകൾ വിളിക്കുകയാണെങ്കിൽ സൗജന്യമായി തന്നെ ഉപയോഗിക്കുവാൻ സാധിക്കുന്നു .എന്നാൽ ISD കോളുകൾക്ക് നിരക്ക് ഈടാക്കുന്നതാണ് .എയർടെൽ വൈഫൈ സർവീസുകൾ പുറത്തിറക്കിയതിനു തൊട്ടു പിന്നാലെ ഇതാ ജിയോയും ഇപ്പോൾ പുതിയ സൗജന്യ കോളിംഗ് വൈഫൈ സർവീസുകളുമായി എത്തുന്നു .
ജനുവരിയിൽ തന്നെ ഇന്ത്യയിൽ മുഴുവനായി ഇത്തരത്തിൽ ജിയോയുടെ ഈ വൈഫൈ സർവീസുകൾ തുടങ്ങുവാനാണ് ഉദ്ദേശം .150 നു മുകളിൽ സ്മാർട്ട് ഫോണുകളിൽ ജിയോയുടെ ഈ സൗജന്യ വൈഫൈ സംവിധാനം ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .
ജിയോയുടെ മാത്രമല്ല എയർടെൽ സൗജന്യ വൈഫൈ കോളിംഗ് സംവിധാനവും ഈ ഫോണുകളിൽ ലഭിക്കുന്നതാണ് .
ഏതെല്ലാം ഫോണുകളിൽ ഇത് ലഭിക്കുന്നു
സാംസങ്ങിന്റെ ഒട്ടുമിക്ക എല്ലാ ഫോണുകളിലും ഇത് സപ്പോർട്ട് ആകുന്നതാണ് കൂടാതെ സാംസങ്ങിന്റെ Galaxy A10s,Galaxy J6, Galaxy M30s, Samsung Galaxy S10 സീരിയസ്സുകളിൽ ,കൂടാതെ ഗാലക്സി നോട്ട് 10 സീരിയസ്സുകളിൽ ഇത് ലഭിക്കുന്നതാണ് .
മറ്റു പല സാംസങ്ങിന്റെ ഫോണുകളിലും ഇത് ലഭ്യമാകുന്നതാണു് .എന്നാൽ വൺപ്ലസിന്റെ സ്മാർട്ട് ഫോണുകളിൽ ജിയോ വൈഫൈ സപ്പോർട്ട് ആകില്ല .എന്നാൽ എയർടെൽ VoWiFi OnePlus 7T, OnePlus 7T Pro, OnePlus 7, OnePlus 7 Pro, OnePlus 6, and OnePlus 6T എന്നി മോഡലുകളിൽ സപ്പോർട്ട് ആകുന്നതാണ് .
എന്നാൽ ഷവോമിയുടെ Redmi K20 സീരിയസ്സുകൾ , Poco F1, Redmi 7, Redmi 7A, Redmi Note 7 Pro കൂടാതെ Redmi Y3 ,റെഡ്‌മിയുടെ നോട്ട് 8 പ്രൊ എന്നി മോഡലുകളിൽ ജിയോയുടെ വൈഫൈ ലഭിക്കുന്നതാണ് .
Google Pixel 3, Pixel 3a, and Pixel 3 XL എന്നി സ്മാർട്ട് ഫോണുകളിൽ ജിയോയുടെ വൈഫൈ സപ്പോർട്ട് ആകുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ ഒന്നും തന്നെ എയർടെലിന്റെ VoWiFi സപ്പോർട്ട് ആകുന്നതല്ല .
വിവോയുടെ Z1Pro, V11, V11 Pro, V15, V15 Pro, Y91 കൂടാതെ മറ്റു പല വിവോ ഫോണുകളിലും ജിയോയുടെ വൈഫൈ സപ്പോർട്ട് ആകുന്നതാണ് .നിലവിൽ എയർടെൽ വൈഫൈ വിവോയുടെ ഫോണുകളിൽ സപ്പോർട്ട് ആകുന്നതല്ല .
Motorola G6, Infinix S4, Infinix Hot 6 Pro, Infinix Smart 3 Plus, Lava Z61, Lava Z81, Tecno Camon i4 എന്നി സ്മാർട്ട് ഫോണുകളിലും ജിയോയുടെ ഈ സൗജന്യ വൈഫൈ കോളിംഗ് സംവിധാനം ലഭിക്കുന്നതാണ് .
ഇത് പരിശോധിക്കുന്നതിനായി ആൻഡ്രോയിഡ് ഉപഭോതാക്കൾ ആദ്യം തന്നെ സെറ്റിംഗ്സ് ഓപ്പൺ ചെയ്യുക .അതിനു ശേഷം കണക്ഷൻ,ശേഷം ലുക്ക് ഫോർ Wi-Fi കോളിംഗ് ശേഷം അതിലെ ഓപ്‌ഷൻ ഓൺ ചെയ്യുക .