ലെനോവോയുടെ കരുത്താർന്ന ഒരു സ്മാർട്ട് ഫോൺ ആണ് സൂക്ക് z പ്രൊ .മികച്ച രീതിയിൽ ക്യാമറയും മറ്റ് മൊബൈല്‍ ആപ്ളിക്കേഷനുകളും ഉപയോഗിക്കാൻ സാധിക്കുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ ആയിരിക്കും ഇത് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .
മെമ്മറി: ആറ് ജിബി എല്‍പി ഡിഡിആര്‍ 4 റാം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് ഫോണിന്റെ മുഖ്യ സവിശേഷതകള്‍. 64ജിബി സ്റ്റോറേജില്‍ ഫോണ്‍ അടുത്തമാസം ലഭ്യമാകും.പ്ലാറ്റ്ഫോം: ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മാലോയിലാണ് സൂക്ക് ഇസെഡ് 2 പ്രൊയുടെ ഓപ്പറേറ്റിങ് സിസ്റ്റം ഒരുക്കിയിട്ടുള്ളത്.
ഡിസ്പ്ലേ: 1080×1920 പിക്സല്‍, സൂപ്പര്‍ അമൊലെഡ് 2.5 ഡി കര്‍വ്ഡ് ഗ്ലാസ് മോഡലില്‍ 5.2 ഇഞ്ച് ഫുള്‍ എച്ച്‌ഡിയിലാണ് ഡിസ്പ്ലേ ഒരുക്കിയിരിക്കുന്നത്.പ്രോസസര്‍: 2.15 ജിഗാഹെട്സ്, ക്വോഡ് കോര്‍ ക്വോല്‍കോം സ്നാപ് ഡ്രാഗണ്‍ 820 പ്രൊസസര്‍ ഫോണിന്റെ മറ്റൊരു മികവാണ്.
ക്യാമറ: എഫ്/1.8 അപെര്‍ച്ചര്‍, ഡ്യുവല്‍ എല്‍ഇഡി ഫ്ളാഷ് എന്നിവയോടു കൂടിയതാണ് 13 മെഗാ പിക്സല്‍ ഉള്ള പിന്‍ക്യാമറ. എഫ്/2.0 അപെര്‍ചറോടു കൂടിയ എട്ട് മെഗാ പിക്സല്‍ സെല്‍ഫി ക്യാമറയും ഈ ഫ്ളാഗ്ഷിപ്പ് ഫോണില്‍ ഒരുക്കിയിട്ടുണ്ട്.
ബാറ്ററി: നിമിഷങ്ങള്‍ക്കുള്ളില്‍ ബാറ്ററി ഫുള്‍ ചാര്‍ജ് ചെയ്യാവുന്ന ക്യുക്ക് ചാര്‍ജ് സംവിധാനത്തോടെ 3100 എംഎഎച്ചാണ് ഈ 4ജി എല്‍ടിഇ സപ്പോര്‍ട്ടുള്ള സ്മാര്‍ട് ഫോണിലെ ബാറ്ററി. ആകര്‍ഷകവും ഒതുക്കമുള്ളതുമായ രൂപകല്‍പനയും ഫിംഗര്‍പ്രിന്റ് സെന്‍സറും മറ്റു പ്രത്യേകതകളാണ്. ഭാരക്കുറവും ഫോണിനെ ആകര്‍ഷകമാക്കുന്നു.