2017 ൽ പുറത്തിറങ്ങിയ മികച്ച 5 സ്മാർട്ട് ഫോണുകൾ
ഹുവായുടെ ഹോണർ 6x
മെറ്റാലിക്ക് ബോഡിയിലാണ് ഇതിന്റെ രൂപകൽപന.5.5-inch Full HD ഡിസ്‌പ്ലേയിൽ ആണ് ഇത് പുറത്തിറങ്ങുന്നത്.Android 6.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത്.12MP + 2MP ഡ്യൂവൽ റിയർ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത്.
ഇതിന്റെ Bokeh മോഡ് എടുത്തുപറയേണ്ടത് തന്നെയാണ്.4 ജിബിയുടെ റാം കൂടാതെ HiSilicone Kirin 655 SoC പ്രോസസറിൽ ആണ് പ്രവർത്തനം.3340mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്.ഇതിന്റെ വില 12,999 രൂപയാണ്
ഷവോമിയുടെ റെഡ്മി നോട്ട് 4
5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .3 തരത്തിലുള്ള റാംമ്മിലാണു ഇത് വിപണിയിൽ എത്തുന്നത് .2 ജിബിയുടെ റാം ,3 ജിബി റാം കൂടാതെ 4 ജിബിയുടെ റാംമ്മിലും .32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,64 ജിബിയുടെ സ്റ്റോറേജ് എന്നിവയും ഉണ്ട് .
13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .4100mAh ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
വിവോയുടെ ഏറ്റവും പുതിയ മോഡൽ V5 പ്ലസ്
5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1920x1080 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .സ്നാപ്ഡ്രാഗൺ 625 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് .
4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .20 / 8 മെഗാപിക്സലിന്റെ ഡ്യൂവൽ സെൽഫി ക്യാമറയും 16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണ് ഇതിനുള്ളത് .3160mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത്
ലാവയുടെ ഏറ്റവും പുതിയ മോഡൽ A55
4ഇഞ്ചിന്റെ ഡിസ്പ്ലേ ,480 x 800 പി റെസലൂഷൻ എന്നിവയാണ് ഇതിനുള്ളത് .Android OS, v6.0 (Marshmallow) കൂടാതെ Quad-core 1.2 GHz പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,1 ജിബിയുടെ റാം എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .
5 മെഗാപിക്സലിന്റെ പിൻ ക്യാമറ VGA മുൻ ക്യാമറയും ഇതിനുണ്ട് .1550 mAhന്റെ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .4,399 രൂപയാണ് ഇതിന്റെ വിപണിയിലെ വില .
Cool C105-8
.5.5ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1.9 GHz quad-core പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് 6 ലാണ് ഇതിന്റെ പ്രവർത്തനങ്ങൾ .
4GB/6GB റാം ,32 ജിബിയുടെ ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് . 4000 mAhന്റെ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .