എപ്പോഴും വിശ്വസനീയമായ ഇടങ്ങളിൽ നിന്ന് ചാർജർ വാങ്ങുന്നതാണ് നല്ലതെന്ന് പറയാറുണ്ട്. എന്നിരുന്നാലും ഫോൺ ചാർജറിലെ പാകപ്പിഴവുകളിലൂടെ നിരവധി അപകടങ്ങളും സംഭവിക്കാറില്ലേ?
USB കേബിളിലെ പ്രശ്നം എത്ര ഗുരുതരമായ അപകടമാണ് ക്ഷണിച്ചുവരുത്തുന്നതെന്ന് ഒരുപക്ഷേ നിങ്ങൾ ചിന്തിച്ചിട്ടുണ്ടാവില്ല.
ജീവന് പോലും ഭീഷണിയാവാൻ ഇങ്ങനെ ഒരു ചാർജർ മതിയാകും. എന്നാൽ ഒന്ന് ശ്രദ്ധിച്ചാൽ ഇത്തരം വൻ അപകടം ഒഴിവാക്കാനാകും. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന് പറയുന്നത് അതിനാലാണ്.
താൽക്കാലിക ആവശ്യങ്ങൾക്കായി വില കുറഞ്ഞ ചാർജറുകൾ വാങ്ങി ഉപയോഗിക്കുന്ന പതിവുണ്ടെങ്കിലും അത് പാടെ ഒഴിവാക്കുക. കാരണം, അപകടങ്ങളിലേക്ക് നയിക്കാൻ ഇത്തരം വിട്ടുവീഴ്ചകൾ ധാരാളം. നിങ്ങൾ ഉപയോഗിക്കുന്ന USBകേബിൾ സുരക്ഷിതമാണോ എന്ന് എങ്ങനെ മനസിലാക്കാമെന്ന് ചുവടെ വിവരിക്കുന്നു.
ഇതിനായി 5 കാര്യങ്ങളാണ് നിങ്ങൾ ശ്രദ്ധിക്കേണ്ടതായുള്ളത്. ഫോൺ ചാർജർ എങ്ങനെ സൂക്ഷിച്ചുവയ്ക്കണം എന്നതിൽ തുടങ്ങി നിങ്ങൾ ചാർജ് ചെയ്യുന്ന പ്ലഗ് സ്ലോട്ടിൽ വരെ ശ്രദ്ധിക്കണം.
ഇതിൽ ഏറ്റവും ഒന്നാമത്തേത് ഒറിജിനലായിട്ടുള്ള ഒരു ചാർജർ ഉപയോഗിക്കണമെന്നതാണ്. ഫോണിന്റെ ചാർജർ കേടാകുമ്പോൾ അതേ ബ്രാൻഡ് ചാർജർ വാങ്ങാൻ സാധിക്കുന്നതല്ല. എന്നാൽ നിങ്ങൾ വാങ്ങുന്ന പുതിയ ചാർജർ ശരിയായ കമ്പനിയിൽ നിന്നായിരിക്കണമെന്നത് ഓർക്കുക.
മൊബൈൽ കടകളിൽ നിന്ന് വാങ്ങാതെ, വഴിയരികിലും മറ്റും വിൽക്കുന്ന ചാർജറുകൾ വാങ്ങിയാൽ അത് അപകടമാകും.
ഫോൺ മാത്രമല്ല, നിങ്ങളുടെ വീട്, ജീവനെല്ലാം അശ്രദ്ധയിൽ വാങ്ങുന്ന ഒരു ചാർജർ ഭീഷണിയാകുമെന്നത് ശ്രദ്ധിക്കുക.
വിലകുറഞ്ഞ ചാർജർ വാങ്ങി പൈസ ലാഭിക്കാൻ നോക്കരുതെന്ന് സാരം. ചാർജർ ഒറിജിനലാണോ ഡൂപ്ലിക്കേറ്റാണോ എന്നറിയാൻ അതിന്റെ പാക്കേജിങ് ശ്രദ്ധിക്കുക.
ഈ പാക്കേജിൽ ചാർജർ യൂണിറ്റിന് ഏത് ഉപകരണങ്ങളെ പിന്തുണയ്ക്കാൻ കഴിയുമെന്ന് രേഖപ്പെടുത്തിയിരിക്കും. ചാർജർ വളരെ കൂടിയതോ അല്ലെങ്കിൽ കുറഞ്ഞതോ ആയ വോൾട്ടേജുള്ള അഡാപ്റ്ററാണ് ഉപയോഗിക്കുന്നതെങ്കിൽ അവ ഒഴിവാക്കുക. കാരണം ഇത് ഫോണിന് ദോഷം ചെയ്യും.
പലപ്പോഴും നിങ്ങൾ ശ്രദ്ധിക്കാതെ പോകുന്നത് ചാർജറിന്റെ പാക്കേജിലും മാനുവലിലും എന്താണ് എഴുതിയിരിക്കുന്നത് എന്നതാണ്. ഇങ്ങനെയുള്ള മാനുവലിലാണ് ആ ഉപകരണത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് എഴുതിയിരിക്കുന്നത്. സുരക്ഷാചട്ടങ്ങൾക്ക് വിരുദ്ധമായാണോ USB കേബിൾ നിർമിച്ചതെന്ന് ഇതിലൂടെ അറിയാൻ സാധിക്കും.
ഏതാ രാജ്യത്ത് നിർമിച്ച ചാർജറാണ് ഇതെന്നുള്ളതും പാക്കേജിൽ നൽകിയിട്ടുള്ള കോഡിലൂടെ അറിയാവുന്നതാണ്.
അതായത്, അമേരിക്കയിൽ നിന്നുള്ള ഉൽപ്പന്നമാണെങ്കിൽ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (FCC) മാർക്ക് അതിലുണ്ടാകും. അതുപോലെ യൂറോപ്യൻ രാജ്യങ്ങളിലെ ഉൽപ്പന്നങ്ങളിൽ CE അടയാളം ഉണ്ടായിരിക്കും.
അതിനാൽ മേഡ് ഇൻ അമേരിക്ക, മേഡ് ഇൻ ഇന്ത്യ തുടങ്ങിയ കപട വാഗ്ദാനങ്ങൾ നൽകി വിൽപ്പന നടത്തുന്നതിൽ നിന്ന് സുരക്ഷിതമാകാൻ ഇതാണ് പോംവഴി. ഇതിന് പുറമെ ചാർജറിന്റെ മാനുവലിൽ അത് എത്ര വൈദ്യുതി വിനിയോഗിക്കും, അതിന്റെ ഉപയോഗം ഏത് രീതിയിലാണ് എന്നൊക്കെ വിശദീകരിച്ചിട്ടുണ്ടാകും. ഇതും ശ്രദ്ധിക്കുക. അതുപോലെ, ചാർജർ ഡൂപ്ലിക്കേറ്റ് ആണെങ്കിൽ അതിൽ ജാഗ്രതാ നിർദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടായിരിക്കില്ല.
ശരിയായ ചാർജറുകൾ ഡൂപ്ലിക്കേറ്റുകളേക്കാൾ കൂടുതൽ ഭാരമുള്ളവയായിരിക്കും. ഒരു യഥാർഥ ചാർജറിന്റെ ഏറ്റവും കുറഞ്ഞ ഭാരം ഏകദേശം 1.5 oz (40g) ആണ്. സാധാരണ ചാർജറിന്റെ ഭാരം പരിശോധിക്കുകയാണെങ്കിൽ 2 മുതൽ 4oz (56-113 ഗ്രാം) വരെ ഭാരം വന്നേക്കാം. ഇത് പരിശോധിച്ചാവണം ചാർജർ വാങ്ങേണ്ടത്.
ചാർജിങ് അഡാപ്റ്റർ നന്നായി പരിശോധിച്ച് വേണം വാങ്ങേണ്ടത്. ചാർജറുകളുടെ പിന്ന് പ്ലെയിൻ നിറത്തിലോ, കറുപ്പ്, വെള്ള, വെള്ളി നിറങ്ങളിലോ ആയിരിക്കും ഉണ്ടാകുക. അതുപോലെ യഥാർഥ പിന്നുകൾ വലിപ്പത്തിൽ വളരെ ചെറുതായിരിക്കും.
പിന്നുകൾ കേടുപാട് സംഭവിച്ചതോ, ശരിയായ ഫിനിഷിങ്ങോ ഇല്ലാത്തതാണെങ്കിൽ വാങ്ങരുത്.
നനഞ്ഞ ചാർജറുകൾ ഉപയോഗിക്കുന്നത് വൻ അപകടമാണെന്നത് അറിയുക. കാരണം, നനവിന് വൈദ്യുതകണങ്ങളുമായി നാശമുണ്ടാക്കാൻ കഴിയും. ചാർജറുകൾ വെള്ളം നനവുള്ള ഇടങ്ങളിൽ വയ്ക്കരുത്. അഥവാ അഡാപ്റ്ററുകൾ നനഞ്ഞാൽ അത് ഉണങ്ങുന്നത് വരെ ക്ഷമയോടെ കാത്തിരിക്കണം.
നനഞ്ഞ ചാർജർ ഉണങ്ങുന്നില്ലെങ്കിൽ അത് വീണ്ടും ഉപയോഗിക്കാതെ പുതിയതായി ഒരെണ്ണം വാങ്ങി ഉപയോഗിക്കുക.
ജീവൻ അപകടത്തിലാകുമെന്നതിനാൽ ചാർജറുകൾ വളരെ ശ്രദ്ധിച്ച് വേണം വാങ്ങാൻ. ആപ്പിൾ ഫോണായാലും ആൻഡ്രോയിഡ് ഫോണായാലും ചാർജർ വാങ്ങുമ്പോൾ നോക്കി വാങ്ങിയില്ലെങ്കിൽ അത് സ്മാർട്ഫോണിന്റെ പെർഫോമൻസിനെയും ബാറ്ററിയെയും മാത്രമല്ല ബാധിക്കുക. ജീവന് പോലും ഭീഷണിയാകുന്ന രീതിയിൽ ഫോൺ പൊട്ടിത്തെറിയ്ക്കുന്നതിലേക്ക് ഇത് വഴിയൊരുക്കും.
നിങ്ങളുടെ ഫോൺ ചാർജർ ഒറിജിനൽ ബ്രാൻഡിന്റെയാണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാം. ഇവിടെ വിശദീകരിക്കുന്നു.
സാംസങ്, വൺപ്ലസ്, ഷവോമി, ഹുവായി, ഗൂഗിൾ കൂടാതെ ഐഫോൺ ഉപയോക്താക്കൾ അഡാപ്റ്റർ വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ കൂടി നോക്കണം.
സാംസങ് ഫോണുകളുടെ ഒറിജിനൽ ചാർജറും ഡൂപ്ലിക്കേറ്റും ശരിക്കും കണ്ടുപിടിക്കാൻ പ്രയാസമാണ്. എങ്കിലും, ചാർജർ ശരിയായത് അല്ലെങ്കിൽ ഈ അഡാപ്റ്ററിൽ 'A+', 'Made in China' എന്നിവയിൽ ഏതെങ്കിലും എഴുതിയിട്ടുണ്ടാകും. ഇങ്ങനെയുള്ള ചാർജറുകൾ വാങ്ങരുത്.
Xiaomiയുടെ Mi ഫോണുകളായിരിക്കും മിക്കവരുടെയും പക്കൽ ഉണ്ടായിരിക്കുക. അതിനാൽ തന്നെ വ്യാജന്മാരെ വിപണിയിൽ എത്തിച്ചും വിൽപ്പന നടക്കുന്നുണ്ട്. എന്നാൽ ഡൂപ്ലിക്കേറ്റ് ചാർജറുകളെ ഈസിയായി കണ്ടുപിടിക്കാം.
എങ്ങനെയെന്നാൽ, നീളം കുറഞ്ഞ കേബിളുകളാണെങ്കിൽ അവ ശരിയായവ ആയിരിക്കില്ല. ഒറിജിനൽ കേബിളിന് അഡാപ്റ്റർ മൊഡ്യൂളിനൊപ്പം 120 സെന്റിമീറ്ററിൽ കൂടുതൽ നീളമുണ്ടായിരിക്കും.
വൺപ്ലസിന്റെ ചാർജിങ് ഏറ്റവും വേഗതയുള്ളതാണെന്ന് അറിയാമല്ലോ. ഇതേ ഫീച്ചറുകളിൽ ചിലപ്പോൾ വ്യാജന്മാരും വിപണിയിലുണ്ടാകും. അതിനാൽ ചാർജ് ചെയ്യുമ്പോഴുള്ള ചില സൂചനകൾ ശ്രദ്ധിച്ചാൽ ഇത് ഒഴിവാക്കാം.
OnePlus ഫോൺ ഒറിജിനൽ അഡാപ്റ്ററിലാണ് കണക്‌റ്റ് ചെയ്‌തിട്ടുള്ളതെങ്കിൽ ഫോൺ ബാറ്ററി ചിഹ്നത്തിനൊപ്പം ഒരു സാധാരണ ചാർജിങ് ഐക്കണിന് പകരം ഒരു ഫ്ലാഷ് ചിഹ്നം കൂടി ഉണ്ടായിരിക്കും. ഇതില്ലെങ്കിൽ ചാർജർ വ്യാജനാണെന്നത് ശ്രദ്ധിക്കുക.
നിങ്ങളുടെ ഫോൺ Huawei ആണെങ്കിൽ ഒറിജിനൽ ചാർജറും ഡൂപ്ലിക്കേറ്റും തിരിച്ചറിയാൻ ഒരു എളുപ്പവഴിയുണ്ട്. അതായത്, ചാർജറിലെ ബാർകോഡ് സ്കാൻ ചെയ്ത് നോക്കിയാൽ അത് അഡാപ്റ്ററിൽ നൽകിയിട്ടുള്ള വിവരങ്ങളുമായി യോജിക്കുന്നുണ്ടോ എന്ന് നോക്കുക. രണ്ടും ഒരേ ഫീച്ചർ കാണിക്കുന്നുവെങ്കിൽ ചാർജറും ശരിയാണെന്ന് ഉറപ്പിക്കാം.
നിങ്ങളുടെ സ്മാർട്ഫോൺ ചാർജർ ശരിയായതാണോ അല്ലയോ എന്ന് പരിശോധിക്കുന്നതിന് അതിന്റെ ചാർജിങ് വേഗത നോക്കണം. കാരണം, Google Pixelന്റെ ഒറിജിനൽ ചാർജർ ആണെങ്കിൽ അവ അതിവേഗം ചാർജാകും.
നിങ്ങളുടെ ആപ്പിൾ ഫോണിന്റെ ചാർജർ ഒറിജിനൽ അല്ലെങ്കിൽ അത് വലിയ അപകടമാകും. കാലിഫോർണിയയിൽ ആപ്പിൾ ഡിസൈൻ ചെയ്തത് എന്ന് അർഥം വരുന്ന Designed by Apple in California എന്ന് അഡാപ്റ്ററിൽ എഴുതിയിട്ടുണ്ടാകും. ഇതിന് പുറമെ, ആപ്പിളിന്റെ ലോഗോയും ചാർജറിൽ ഉൾപ്പെടുത്തിയിരിക്കും.
ചാർജർ വ്യാജനാണെങ്കിൽ അതിൽ ആപ്പിൾ ലോഗോ മങ്ങിയ നിറത്തിലായിരിക്കും ഉണ്ടാകുക. മാത്രമല്ല, Designed by Apple in California എന്ന് വ്യാജ ചാർജറിൽ രേഖപ്പെടുത്തിയിരിക്കില്ല. അതിനാൽ ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കളിലെ പോലെ ഐഫോൺ ഉപയോഗിക്കുന്നവരെയും കെണിയിലാക്കാൻ വ്യാജന്മാരുണ്ടാകും.
ഫോൺ ചാർജ് ചെയ്യുമ്പോഴാണ് മിക്കവാറും പൊട്ടിത്തെറി ഉണ്ടാകുന്നതും. ഇതിന് കാരണം, ഭൂരിഭാഗവും ഏത് ചാർജർ ഉപയോഗിക്കുന്നു എന്നത് അനുസരിച്ചാണ്. ആപ്പിൾ, വൺപ്ലസ്, സാംസങ്, ഗൂഗിൾ തുടങ്ങിയ ബ്രാൻഡുകൾ സ്വന്തമായി ചാർജറുകൾ നൽകുന്നുണ്ടെങ്കിലും, ആളുകളെ പറ്റിയ്ക്കാൻ ഇതേ പേരിൽ കുറഞ്ഞ വിലയ്ക്ക് വ്യാജന്മാരെ നിർമിച്ച് ഒരുകൂട്ടർ വിപണിയിൽ എത്തിക്കുന്നുണ്ട്.
ഇങ്ങനെ കബളിക്കപ്പെടാതെ മേൽപ്പറഞ്ഞ നിർദേശങ്ങൾ നോക്കി, ശരിയായ ചാർജർ തന്നെ വാങ്ങി ഉപയോഗിക്കുക.