ജിയോ അവരുടെ ഏറ്റവും പുതിയ സംരഭമായ 4ജി ലാപ്‌ടോപ്പുകൾ ഉടൻ പുറത്തിറക്കുന്ന വാർത്തകൾ നമ്മൾ അറിഞ്ഞു കഴിഞ്ഞു .
ജിയോയുടെ വരാനിരിക്കുന്ന സംഭാവനകൾ ,ഇതുംകൂടി പുറത്തിറങ്ങിയാൽ
ജൂണിൽ ആയിരിക്കും ഈ ലാപ്‌ടോപ്പുകൾ വിപണിയിൽ എത്തിക്കുക .എല്ലാവിധ സാങ്കേതികവിദ്യയോടും കൂടിയാണ് ജിയോ ഈ 4ജി ലാപ്‌ടോപ്പുകൾ പുറത്തിറക്കുന്നത് .
ജിയോ അവരുടെ ഏറ്റവും മികച്ച ഓഫറുകൾ ആണ് ഇപ്പോൾ പുറത്തിറക്കികൊണ്ടിരിക്കുന്നത് .
448 ജിബിയുടെ സൗജന്യ ഡാറ്റയുമായി ജിയോ സാംസങ്ങിന്റെ ഗാലക്സി S8 ,S 8 പ്ലസ്സിനൊപ്പം എത്തിയിരുന്നു .
അതിനു ശേഷം ജിയോ എത്തുന്നത് എൽജിയുടെ സ്മാർട്ട് ഫോണുകൾക്ക് ഒപ്പമാണ് .
എൽജിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് lg g6 .എൽജിയുടെ ഈ മോഡലിനൊപ്പമാണ് ജിയോ ഇപ്പോൾ പുതിയ ഓഫറുകൾ ഇട്ടിരിക്കുന്നത് .
ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നവർക്ക് ജിയോയുടെ 100 ജിബിയുടെ 4ജി ഡാറ്റ സൗജന്യമായി ലഭിക്കുന്നു .
എൽജിയുടെ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ലഭ്യമാകുന്നു .ഇന്ത്യൻ വിപണിയിൽ ഇതിന്റെ പ്രതീക്ഷിക്കുന്ന വില എന്നുപറയുന്നത് 54000 രൂപയാണ് .
ജിയോയുടെ ഏറ്റവും പുതിയ മറ്റൊരു ഓഫർകൂടി പുറത്തിറക്കി .ഇത്തവണ ജിയോ എത്തുന്നത് സാംസങ്ങ് സ്മാർട്ട് ഫോണുകൾക്ക് ഒപ്പമാണ് .
സാംസങിന്റെ ഈ രണ്ടുസ്മാർട്ട് ഫോണുകളിൽ ആണ് ജിയോ ഇപ്പോൾ ഓഫറുകൾ ഇട്ടിരിക്കുന്നത് .
ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നവർക്ക് 309 രൂപയുടെ നോർമൽ റീച്ചാർജിൽ ലഭിക്കുന്നു 448 ജിബിയുടെ 4 ജി ഡാറ്റ 8 മാസത്തെ വാലിഡിറ്റിയോടെ .
ദിവസേന 2 ജിബിയുടെ ഡാറ്റ ഇതിൽ ലഭിക്കുന്നു .ഡബിൾ ധമ്മാക്ക എന്നാണ് ഈ പുതിയ ഓഫറിനു പേരിട്ടിരിക്കുന്നത് .
മെയ് 5 മുതൽ ആണ് ഈ പുതിയ ഓഫറുകൾ പുറത്തിറങ്ങുന്നത് .സാംസങ്ങിന്റെ ഈ പുതിയ ഗാലക്സി മോഡലുകളുടെ വിലവരുന്നത് 57900 രൂപമുതൽ ആണ് .
ഇനി ജിയോ എത്തുന്നത് പുതിയ ഡിഷ് ചാനലുകളും ആയിട്ടാണ് എത്തുന്നത് .
150 രൂപമുതൽ 303 രൂപവരെയുള്ള റീച്ചാർജുകൾ ആണ് ഇവയിൽ ഏറെയും .
ഇനി ജിയോ എത്തുന്നത് DTH രംഗത്തേക്കാണ് .പുതിയ സർവീസുകൾ ഉടൻതന്നെ പുറത്തിറക്കുന്നു .അതിലും 6 മാസത്തെ വെൽകം ഓഫറുകളു ലഭിക്കുമെന്നാണ് സൂചനകൾ .
300 ചാനലുകളും ആയിട്ടാണ് ജിയോ ഡിഷ് ടിവി പുറത്തിറങ്ങുന്നത് .
ഈ ഡിഷ് ടിവി പുറത്തിറങ്ങുന്നതോടെ മറ്റു ഡിഷ് കമ്പനികൾക്ക് ഒരു വലിയ തിരിച്ചടി തന്നെയാകും എന്നകാര്യത്തിൽ സംശയം വേണ്ട .