ഇന്ത്യയിലെ ഏറ്റവും മികച്ച ടെലികോം കമ്പനിയായി 7 വർഷങ്ങൾക്കുള്ളിൽ Reliance Jio വളർന്നിരിക്കുന്നു. 2016ലാണ് കമ്പനി ഇന്ത്യയിൽ സേവനം ആരംഭിക്കുന്നത്.
അന്ന് എല്ലാ ഉപഭോക്താക്കൾക്കും സൗജന്യ ഡാറ്റ നൽകിയുള്ള ജിയോയുടെ വരവ് ടെലികോം മേഖലയിൽ തന്നെ വിപ്ലവമായിരുന്നു.
തുച്ഛമായ വിലയിൽ അൺലിമിറ്റഡ് ഇന്റർനെറ്റ് ലഭ്യമാക്കിയതോടെ വിപണിയിലെ മറ്റ് ടെലികോം കമ്പനികൾക്കും തങ്ങളുടെ റീചാർജ് പ്ലാനുകൾ മാറ്റേണ്ടതായി വന്നു.
തുടക്കം മുതൽ ആകർഷകമായ റീചാർജ് പാക്കേജുകൾ അവതരിപ്പിക്കുന്ന Jio ഇന്ന് വെറും ടെലികോം കമ്പനി മാത്രമല്ല...
അടുത്തിടെ ജിയോ എയർഫൈബറും വിആർ ഹെഡ്സെറ്റായ ജിയോഡൈവും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
1 Gbps വരെ വേഗതയുള്ള അൾട്രാ-ഹൈ-സ്പീഡ് ഇന്റർനെറ്റ് വാഗ്ദാനം ചെയ്യുന്ന സേവനമാണ് ജിയോ ഫൈബർ. ഒടിടി ആപ്പുകളിലേക്കുള്ള ആക്‌സസും ഇതിൽ ലഭിക്കും.
മുകേഷ് അംബാനി തന്നെയാണ് ജിയോ ഫൈബറിന്റെ ഉടമസ്ഥനും. ഉടൻ തന്നെ ഇന്ത്യയിൽ Jio AirFiber തുടങ്ങും.
ഇതിന് പുറമെ, രാജ്യത്ത് ആദ്യം 5G കൊണ്ടുവന്ന ടെലികോം കമ്പനി കൂടിയാണ് Reliance Jio. ഇന്ന് രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഉൾപ്പെടെയുള്ള 3,636 പ്രദേശങ്ങളിൽ കമ്പനി തങ്ങളുടെ 5G എത്തിച്ചുകഴിഞ്ഞു.
അഞ്ചാം തലമുറ മൊബൈൽ നെറ്റ്‌വർക്ക് അഥവാ 5G എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു വലിയ ഡാറ്റാ സെറ്റ് വളരെ വേഗത്തിൽ കൈമാറാൻ കഴിവുള്ള ശേഷിയാണ്.
വളരെ ഉയർന്ന അളവിലുള്ള ഡാറ്റാ സന്ദേശങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ കൈമാറാൻ ഇതിലൂടെ സാധിക്കും. Jio 5ജി സേവനത്തിന്റെ കാര്യത്തിലും മറ്റെല്ലാ ടെലികോം കമ്പനികളേക്കാൾ മുന്നിലാണ്.
ആകർഷകമായ റീചാർജ് പ്ലാൻ അവതരിപ്പിക്കുന്ന Jio 15 ദിവസം വാലിഡിറ്റിയിലും, 24 ദിവസം, 28 ദിവസം വാലിഡിറ്റിയിലും 1 മാസത്തേക്കും നൽകുന്ന റീചാർജ് പ്ലാനുകൾ നോക്കാം. 119 രൂപ മുതലാണ് Jioയുടെ പ്രീ-പെയ്ഡ് പ്ലാൻ ആരംഭിക്കുന്നത്.
119 രൂപയുടെ Jio റീചാർജ് പ്ലാൻ 14 ദിവസത്തെ വാലിഡിറ്റിയോടെ വരുന്നു. ദിവസേന 1.5 GB ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്.
ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ലഭിക്കും. കൂടാതെ, SMS ആനുകൂല്യങ്ങളും 119 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു
149 രൂപയുടെ Jio പ്രീപെയ്ഡ് പ്ലാനിന് 20 ദിവസം വാലിഡിറ്റിയാണുള്ളത്. പ്രതിദിനം 1 GB ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. മൊത്തം 28 GB ഡാറ്റ ലഭിക്കും. 300 SMSകളും, അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
Jioയുടെ 155 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഈ പ്ലാനിന് കീഴിൽ, മൊത്തം 2 GB ഡാറ്റ ലഭിക്കുന്നു. മാത്രമല്ല അൺലിമിറ്റഡ് വോയ്‌സ് കോളുകളും 300 എസ്എംഎസുകളും ഇതിൽ ലഭിക്കും.
179 രൂപയുടെ Reliance Jio പ്രീപെയ്ഡ് പ്ലാനിൽ 24 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്നു. ദിവസേന 1 GB ഡാറ്റ ലഭിക്കും. മൊത്തം ഇങ്ങനെ 24 GB ഡാറ്റ ലഭിക്കും. ജിയോയുടെ ഈ Prepaid പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ വാഗ്ദാനം ചെയ്യുന്നു. പ്രതിദിനം 100 SMSകളും ഈ പ്ലാനിന് കീഴിൽ ലഭിക്കും.
23 ദിവസത്തെ വാലിഡിറ്റിയോടെ വരുന്ന 199 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് കീഴിൽ മൊത്തം 34.5 GB ഡാറ്റ ലഭിക്കുന്നു. അതായത്, പ്രതിദിനം 1.5 GB ഡാറ്റയാണ് ലഭിക്കുന്നത്. ദിവസേന 100 എസ്എംഎസുകളും പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇതിന് പുറമെ, ലോക്കൽ, എസ്ടിഡി, നാഷണൽ റോമിങ് എന്നിവയ്‌ക്കായി അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
28 ദിവസത്തെ വാലിഡിറ്റിയോടെ വരുന്ന Jio റീചാർജ് പ്ലാനിൽ ആകെ 28 ജിബി ഡാറ്റ ലഭിക്കുന്നു.
209 രൂപയുടെ ഈ ജിയോ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളുകളും 100 എസ്എംഎസും നൽകുന്നു. ദിവസേന 1 GB ഇന്റർനെറ്റ് ഡാറ്റയാണ് പ്ലാനിന് കീഴിൽ ലഭിക്കുന്നത്. മറ്റ് പ്ലാനുകളിൽ നിന്ന് വ്യത്യസ്തമായി JioTV, JioCinema, JioSecurity, JioCloud എന്നിവയുടെ സബ്‌സ്‌ക്രിപ്‌ഷനുകളും 209 രൂപയുടെ Recharge പ്ലാനിൽ ലഭിക്കും.
ഏറ്റവും പുതിയ ജിയോ റീചാർജ് പ്ലാൻ 14 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഈ പായ്ക്ക് സാധുതയുള്ള മുഴുവൻ കാലയളവിലും പ്രതിദിനം 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു കൂടാതെ 2 ജിബി അധിക ഡാറ്റ പാക്കും നൽകുന്നു. ഈ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും 100 എസ്എംഎസും ലഭിക്കും. ഇത് JioTV, JioCinema, JioSecurity, JioCloud എന്നിവയുൾപ്പെടെയുള്ള ജിയോ ആപ്പ് സ്യൂട്ടും കൊണ്ടുവരുന്നു.
239 രൂപയുടെ ജിയോ റീചാർജ് പ്ലാൻ ഒട്ടനവധി ആനുകൂല്യങ്ങളോടെയാണ് വരുന്നത്. ഈ പ്രീപെയ്ഡ് പ്ലാൻ
28 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ദിവസേന 1.5 GB ഡാറ്റ വാഗ്ദാനം ചെയ്യുന്നതിനാൽ 28 ദിവസത്തേക്ക് മൊത്തം 42 ജിബി ഡാറ്റ ലഭിക്കും.
ഇതിന് പുറമെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും 100 എസ്എംഎസും ലഭിക്കുന്നു.
മാത്രമല്ല, JioTV, JioCinema, JioSecurity, JioCloud എന്നിവയുൾപ്പെടെയുള്ള മികച്ച ഓഫറുകളും ഈ പ്ലാൻ നൽകുന്നു.
249 രൂപയുടെ ഈ പ്രീപെയ്ഡ് റീചാർജ് പ്ലാനിലൂടെ പ്രതിദിനം 2 GB ഡാറ്റ ലഭിക്കുന്നു. 23 ദിവസത്തെ വാലിഡിറ്റിയുള്ള Jio Prepaid planൽ മൊത്തം 56 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, ഈ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ദിവസേന 100 എസ്എംഎസുകളും ലഭിക്കുന്നതാണ്.
1 മാസത്തെ വാലിഡിറ്റിയിൽ വരുന്ന ഈ പ്രീപെയ്ഡ് പ്ലാനിൽ ദിവസേന 1.5 GB ഡാറ്റയും ഒപ്പം അൺലിമിറ്റഡ് വോയ്‌സ് കോളുകളും ലഭിക്കുന്നു. 100 എസ്എംഎസുകളാണ് പ്രതിദിനം ലഭിക്കുക.
ജിയോ ടിവി, ജിയോസിനിമ, ജിയോ സെക്യൂരിറ്റി, ജിയോക്ലൗഡ് എന്നിവയിലേക്കുള്ള ആക്സസും ലഭിക്കുന്നു.
296 രൂപയുടെ Reliance Jio റീചാർജിൽ 25 GBയുടെ ഡാറ്റ ലഭിക്കുന്നു. പ്രതിദിന പരിധിയില്ലാതെയാണ് ഈ ഡാറ്റ പായ്ക്ക് വരുന്നത്. 30 ദിവസത്തെ വാലിഡിറ്റിയോടെയാണ് 296 രൂപയുടെ റീചാർജ് പ്ലാൻ ലഭിക്കുന്നത്.
ഇതുകൂടാതെ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, ജിയോ ആപ്പുകളിലേക്കുള്ള ആക്‌സസ് എന്നിവയും ലഭിക്കും.
299 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ 28 ദിവസത്തേക്കുള്ളതാണ്. മൊത്തം 56 GB ഡാറ്റ ലഭിക്കുന്ന ഈ റീചാർജ് പ്ലാനിലൂടെ ദിവസേന 2 GB ഡാറ്റ ലഭിക്കും. മാത്രമല്ല, അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും ഇതിൽ ലഭിക്കും.
ജിയോ അടുത്തിടെ അവതരിപ്പിച്ച ഒരു റീചാർജ് പ്ലാനാണിത്. 75 GB ഡാറ്റയാണ് ഇതിൽ ലഭിക്കുന്നത്. ഈ പ്ലാനിലൂടെ പ്രതിദിനം 2.5 GB ഡാറ്റ ലഭിക്കും.
30 ദിവസത്തെ വാലിഡിറ്റിയിൽ വരുന്ന പ്രീപെയ്ഡ് പ്ലാനിൽ ദിവസേന 100 എസ്എംഎസ് എന്ന ഓഫറും ലഭിക്കുന്നു. 349 രൂപയുടെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഇതിൽ ലഭിക്കും.
399 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ദിവസേന 3 GB ഡാറ്റയും എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകളും ലഭിക്കുന്നു. പ്രതിദിനം 100 എസ്എംഎസും പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇതിന് പുറമെ, എല്ലാ ജിയോ ആപ്പ് സ്യൂട്ടിലേക്കും കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും Prepaid planൽ ലഭിക്കുന്നു. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.