ജിയോ അത്യാകർഷകമായ നിരവധി പ്ലാനുകളാണ് വരിക്കാർക്കായി അവതരിപ്പിക്കുന്നത്. ദീർഘകാല വാലിഡിറ്റിയും പല OTT പ്ലാറ്റ്ഫോമുകളിലേക്കും പ്രീമിയം സബ്സ്ക്രിപ്ഷനും നൽകുന്ന പ്രീ-പെയ്ഡ് പ്ലാനുകളും ജിയോയുടെ പക്കലുണ്ട്. ജിയോ ഇന്ന് നിരവധി 5G പ്ലാനുകൾ കൊണ്ടുവന്നിട്ടുണ്ട്. ഇവയിൽ 200 രൂപ മുതൽ 2000 രൂപ റേഞ്ചിൽ വരെ വരുന്ന Recharge planകൾ ഉൾപ്പെടുന്നു.
ജിയോയുടെ ഏറ്റവും വിലകുറഞ്ഞ റീചാർജ് പ്ലാനാണിത്. 219 രൂപയ്ക്ക് 14 ദിവസത്തെ വാലിഡിറ്റി മാത്രമാണുള്ളത്. എങ്കിലും ഈ പ്ലാനിൽ നിങ്ങൾക്ക് 3 GBയുടെ ഹൈ-സ്പീഡ് ഇന്റർനെറ്റ് ദിവസേന ലഭ്യമാണ്.
100 SMS ആണ് ഈ പ്ലാനിന് കീഴിൽ വരുന്നത്. വോയിസ് കോളുകൾ അൺലിമിറ്റഡായി ലഭിക്കും. കൂടാതെ, 44 GB ഡാറ്റയാണ് 219 രൂപയ്ക്ക് മൊത്തമായി ഉൾപ്പെടുത്തിയിട്ടുള്ളത്.
ഈ പ്ലാനിന്റെ വാലിഡിറ്റി ഒരു മാസമാണ്. എന്നാൽ ഒരു മാസം തികച്ച് ലഭിക്കുമെന്ന് പറയാൻ സാധിക്കില്ല. 28 ദിവസത്തേക്കുള്ള ഈ Jio prepaid planൽ നിങ്ങൾക്ക് 1.5 GB ഡാറ്റ പ്രതിദിനം ലഭിക്കുന്നു.
ദിവസേന 100 SMSഉം ലഭ്യമാണ്. കൂടാതെ, 269 രൂപയ്ക്ക് ഒരു മാസത്തേക്ക് റീചാർജ് ചെയ്താൽ അൺലിമിറ്റഡായി കോളിങ് ലഭിക്കും. 42 GBയാണ് Jio മൊത്തമായി ഇതിൽ നൽകുന്നത്.
28 ദിവസമാണ് 299 രൂപയുടെ ജിയോ റീചാർജ് പ്ലാനിന്റെ വാലിഡിറ്റി. അൺലിമിറ്റഡായി വോയിസ് കോളുകൾ ഈ പ്ലാനിന് കീഴിൽ ആസ്വദിക്കാം.
Rs.299ന്റെ പ്രീ പെയ്ഡ് പ്ലാനിൽ പ്രതിദിനം 100 SMS ആനുകൂല്യവും ലഭിക്കുന്നു. ജിയോടിവി, ജിയോസിനിമ, ജിയോക്ലൌഡ് എന്നിവയിലേക്കുള്ള സബ്സ്ക്രിപ്ഷനും ഈ പ്ലാനിൽ ഉൾപ്പെടുന്നു.
349 രൂപയുടെ ജിയോ റീചാർജ് പ്ലാനിൽ നിങ്ങൾക്ക് 75 GB ഡാറ്റയാണ് അനുവദിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു ദിവസം 2.5 GB ഡാറ്റ വീതം ലഭിക്കുന്നു. ഈ പ്ലാനിന്റെ വാലിഡിറ്റി കൃത്യം 30 ദിവസമാണ്.
100 SMS പ്രതിദിനം ലഭ്യമാകുന്ന ഈ റീചാർജ് പ്ലാൻ ഒരു മാസത്തേക്ക് റീചാർജ് ചെയ്യാൻ ആലോചിക്കുന്നവർക്ക് എന്തുകൊണ്ടും അനുയോജ്യമാണ്. അൺലിമിറ്റഡായി ഇതിലൂടെ നിങ്ങൾക്ക് വോയിസ് കോളുകൾ ചെയ്യാനാകും.
മാത്രമല്ല, ജിയോടിവി, ജിയോസിനിമ, ജിയോക്ലൌഡ് സബ്സ്ക്രിപ്ഷനും ഇതിലുണ്ട്.
28 ദിവസത്തേക്കുള്ള ജിയോയുടെ ഈ പ്രീ-പെയ്ഡ് പ്ലാനിലൂടെ നിങ്ങൾക്ക് 90 GB ഡാറ്റ മൊത്തം ലഭിക്കുന്നു. 3 GBയാണ് ദിവസേന ഈ പ്ലാനിലൂടെ ലഭിക്കുക.
അൺലിമിറ്റഡ് കോളിങ്ങും ജിയോ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ജിയോടിവി, ജിയോസിനിമ, ജിയോക്ലൌഡ് എന്നിവയിലേക്ക് സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന റീചാർജ് പ്ലാനാണിത്. പ്രതിദിനം നിങ്ങൾക്ക് 100 SMSഉം ലഭ്യമാണ്.
ജിയോയുടെ മറ്റൊരു മികച്ച റീചാർജ് പ്ലാനാണിത്. 529 രൂപയ്ക്ക് 56 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഈ പ്ലാനിൽ നിങ്ങൾക്ക് 1.5 GBയുടെ ഹൈ-സ്പീഡ് ഇന്റർനെറ്റ് ദിവസേന ലഭ്യമാണ്.
100 SMS ആണ് ജിയോ പ്രതിദിനം ഈ പ്രീ-പെയ്ഡ് പ്ലാനിൽ വാഗ്ദാനം ചെയ്യുന്നത്. അൺലിമിറ്റഡ് വോയിസ് കോളുകളും ഇതിൽ ലഭിക്കുന്നു. 84 GBയാണ് ജിയോയുടെ ഈ പ്രീ-പെയ്ഡ് പ്ലാനിൽ മൊത്തം ലഭിക്കുന്ന ഇന്റർനെറ്റ്.
ജിയോടിവി, ജിയോസിനിമ, ജിയോക്ലൌഡ് എന്നിവയ്ക്ക് പുറമെ ജിയോസാവൻ പ്രോയും സൗജന്യമായി ആസ്വദിക്കാം.
666 രൂപ ചെലവാക്കിയാലും മികച്ച വാലിഡിറ്റിയും ഇന്റർനെറ്റും ലഭിക്കുന്ന ജിയോ പ്രീ-പെയ്ഡ് പ്ലാനാണിത്. ഇതിൽ റീചാർജ് ചെയ്യുന്നവർക്ക് 126 GBയാണ് മൊത്തം ഡാറ്റ ലഭിക്കുന്നത്. 1.5 GB ഡാറ്റ ദിവസേന ഈ പ്ലാനിലൂടെ ലഭിക്കുന്നു.
100 SMSഉം അൺലിമിറ്റഡ് ഫോൺ കോളുകളും ജിയോ 666 രൂപയ്ക്ക് വാഗ്ദാനം ചെയ്യുന്നു. 84 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. ജിയോസിനിമ, ജിയോക്ലൌഡ്, ജിയോടിവി എന്നിവയിലേക്കുള്ള ആക്സസ് ഇതിലൂടെ വരിക്കാർക്ക് ലഭിക്കുന്നതാണ്.
പ്രതിമാസം 240 രൂപ മാത്രം ചെലവാക്കിയാൽ അൺലിമിറ്റഡ് ഓഫറുകൾ ലഭിക്കുന്ന Prepaid പ്ലാനാണിത്. ഈ പ്ലാനിന് കീഴിൽ നിങ്ങൾക്ക് 168 GBയാണ് മൊത്തമായി ലഭിക്കുന്നത്. കൂടാതെ, പ്രതിദിനം 2 GB ഇന്റർനെറ്റും ലഭിക്കും.
ഏകദേശം മൂന്ന് മാസം അതായത് 84 ദിവസമാണ് 719രൂപയുടെ റീചാർജ് പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അൺലിമിറ്റഡ് വോയിസ് കോളുകളും ഇതിൽ ലഭിക്കും. 100 SMSഉം മറ്റൊരു ആനുകൂല്യമാണ്.
അതിശയിപ്പിക്കുന്ന ഓഫറുകളാണ് ജിയോ ഈ പ്ലാനിൽ അവതരിപ്പിച്ചിരിക്കുന്നത്. മൊത്തം 168 GBയാണ് ഈ റീചാർജ് പ്ലാനിലുള്ളത്.
84 ദിവസത്തെ വാലിഡിറ്റിയിൽ വരുന്ന പ്രീപെയ്ഡ് പ്ലാനിൽ 2 GB ഡാറ്റ ദിവസേന ലഭിക്കുന്നു.
100 SMSഉം അൺലിമിറ്റഡ് വോയിസ് കോളുകളും ഈ പ്രീ-പെയ്ഡ് പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജിയോസിനിമ, ജിയോക്ലൌഡ്, ജിയോടിവിയും കൂടാതെ, ജിയോസാവൻ പ്രോയിലൂടെ ഗാനങ്ങൾ ആസ്വദിക്കാനും ആഗ്രഹിക്കുന്നവർക്ക് 789 രൂപയുടെ റീചാർജ് പ്ലാൻ മികച്ച ഓപ്ഷനാണ്.
ഇനി ജിയോയുടെ വളരെ മികച്ചൊരു വാർഷിക പ്ലാൻ പരിചയപ്പെടാം. 2999 രൂപയാണ് ഈ പ്ലാനിന് ചെലവാകുക. എന്നിരുന്നാലും, 365 ദിവസം അതായത് ഒരു വർഷത്തെ വാലിഡിറ്റി നിങ്ങൾക്ക് Jio ഉറപ്പ് നൽകുന്നു. 912.5 GBയാണ് മൊത്തം ഈ പ്ലാനിൽ ലഭിക്കുക.
2.5 GBയാണ് ജിയോയുടെ ഈ റീചാർജ് പ്ലാനിലൂടെ ദിവസേന ലഭിക്കുക. 100 SMS ആണ് പ്രതിദിനം ലഭിക്കുന്നത്. അൺലിമിറ്റഡ് വോയിസ് കോളുകളും ജിയോ നിങ്ങൾക്ക് ഈ വാർഷിക പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ജിയോടിവി, ജിയോസിനിമ, ജിയോക്ലൌഡ് എന്നിവയുടെ ഫ്രീ സബ്സ്ക്രിപ്ഷനും ലഭിക്കുന്നു.