സ്മാർട്ട് ഫോൺ ഇല്ലാത്ത ലോകത്തെക്കുറിച്ചു നമുക്ക് ചിന്തിക്കാൻകൂടി കഴിയില്ല എന്നൊരു അവസ്ഥ വന്നിരിക്കുകയാണ് .അതിനു കാരണം പുതിയ ടെക്നോളജിയിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകളാണ് .
ഇപ്പോൾ നമുക്ക് 4ജി സർവ്വീസുകൾ വരെ ലഭിക്കുന്നുണ്ട് .എന്നാൽ ഇനി വരാനിരിക്കുന്നത് 5ജിയുടെ ലോകമാണ് .അതിന്നായി ടെലികോം കമ്പനികളും ,സ്മാർട്ട് ഫോൺ കമ്പനികളും ഒരുക്കം തുടങ്ങിക്കഴിഞ്ഞു .
അതിനു മുന്നോടിയായി എയർടെൽ അവരുടെ ട്രയൽ 5ജി പരീക്ഷിക്കുന്നു .കൂടാതെ ഹുവാവെ അവരുടെ ഏറ്റവും പുതിയ 5ജി സ്മാർട്ട് ഫോണുകൾ വിപണിയിൽ അടുത്ത വർഷം പുറത്തിറക്കാൻ തുടങ്ങുന്നു .ഇപ്പോൾ കിട്ടിയ സൂചനകൾവച്ചു ജിയോയും പുതിയ 5ജി ടെക്നോളജിയിൽ എത്തുമെന്നാണ് കരുതുന്നത് .
ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത് ജിയോ പുറത്തിറക്കിയ കുറച്ചു ഓഫറുകളും കൂടാതെ ഹുവാവെയുടെ അടുത്ത വർഷം പുറത്തിറങ്ങുന്ന 5ജി സ്മാർട്ട് ഫോണുകളും ,എയർടെൽ പുറത്തിറക്കുന്ന പുതിയ ടെക്നോളോജിയെയുംക്കുറിച്ചാണ് .
ജിയോയുടെ ഉപഭോതാക്കൾക്ക് ഏറ്റവും ലാഭകരമായ ഓഫറുകൾ തന്നെയാണ് നിലവിൽ ജിയോ പുറത്തിറക്കികൊണ്ടിരിക്കുന്നത് .ഈ മാസം ജിയോ പ്രൈം ഉപോഭോതകൾക്കായി പുറത്തിറക്കിയത് പുതിയ രണ്ടു ഓഫറുകൾ ആയിരുന്നു .
അതിൽ ഒന്ന് ക്രിക്കറ്റ് ഓഫറുകളും രണ്ടാമത്തേത് SACHETS ഓഫറുകളുമായിരുന്നു .എന്നാൽ ഇവിടെ ഇപ്പോൾ നിങ്ങളെ പരിചയപ്പെടുത്തുന്നത് 1 വർഷം വരെ വാലിഡിറ്റി ലഭിക്കുന്ന ജിയോയുടെ ഓഫറുകളെക്കുറിച്ചാണ് .
999 രൂപയ്ക്ക് ജിയോ പുറത്തിറക്കിയ ഓഫറുകൾ
ജിയോ പുറത്തിറക്കിയ ഒരു വലിയ ഓഫർ ആയിരുന്നു 999 രൂപയുടേത് .ലാഭകരമായ ഓഫറുകൾ തന്നെയായിരുന്നു ഇത് .999 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 60ജിബിയുടെ 4ജി ഡാറ്റ .കൂടാതെ ഇതിൽ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നതാണ് .ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിക്കുന്നത് 90 ദിവസ്സത്തേക്കാണ് .
1999 രൂപയുടെ ഓഫറുകൾ
ജിയോ പുറത്തിറക്കിയ മറ്റൊരു മികച്ച ഓഫർ ആണിത് .1999 രൂപയുടെ റീച്ചാർജുകളിൽ ജിയോ പ്രൈം ഉപഭോതാക്കൾക്ക് ലഭിക്കുന്നു 125 ജിബിയുടെ ഡാറ്റ .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും .ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 6 മാസത്തേക്കാണ് .ഇത് ഒരു ലോങ്ങ് വാലിഡിറ്റി ഓഫർ ആണ് .
4999 രൂപയുടെ വലിയ ഓഫറുകൾ
ജിയോ പുറത്തിറക്കിയ മറ്റൊരു വലിയ ഓഫർ ആണ് 4999 രൂപയുടേത് .ഈ ഓഫറുകൾ ഉപകാരപ്പെടുന്നത് ചെറിയ കമ്പനികൾക്കാണ് .വൈഫൈ ആയി ഇതിന്റെ ഉപയോഗിക്കുവാൻ സാധിക്കും .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 350 ജിബിയുടെ ഡാറ്റയാണ് .ഇതിൽ അൺലിമിറ്റഡ് കോളുകളും ലഭിക്കുന്നു . ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 1 വർഷത്തേക്കാണ് .
ജിയോയുടെ ഓഫറുകളിൽ ഏറ്റവും വലിയ ഓഫർ 9999രൂപയുടേത്
ഏറ്റവും വലിയ ഓഫറുകളിൽ ഒന്നുതന്നെയാണ് ഇത് .9999 രൂപയുടെ ലോങ്ങ് വാലിഡിറ്റി ഓഫർ ആണിത് .9999 രൂപയുടെ റീച്ചാർജുകളിൽ പ്രൈം ഉപഭോതാക്കൾക്ക് ലഭിക്കുന്നു 750 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും .ഇതിന്റെ വാലിഡിറ്റിയും 1 വർഷത്തേക്കാണ് ലഭിക്കുന്നത് .
എന്നാൽ ഈ ഓഫറുകൾ എല്ലാം തന്നെ വാലിഡിറ്റികൾക്ക് മുൻഗണന നൽകികൊണ്ട് ജിയോ പുറത്തിറക്കിയ ഓഫറുകളാണ് .999 രൂപയ്ക്ക് ജിയോ പുറത്തിറക്കിയ ഓഫറുകളിൽ ലഭിക്കുന്നത് 60 ജിബിയുടെ 4ജി ഡാറ്റ ആണെങ്കിൽ ജിയോയുടെ തന്നെ 299 രൂപയുടെ ഓഫറുകളിൽ പ്രൈം ഉപഭോതാക്കൾക്ക് 84 ജിബിയുടെ ഡാറ്റ ലഭിക്കുന്നുണ്ട്.
IPL ഓഫറുകൾ കൂടാതെ ജിയോ SACHETS പായ്ക്കുകൾ കൂടി പുറത്തിറക്കിയിരിക്കുന്നു .ഇതിൽ രണ്ടു ഓഫറുകളാണ് ഉള്ളത് .19 രൂപയുടെ റീച്ചാർജിൽ 0.15GB 4ജി ഡാറ്റ ,കൂടാതെ അൺലിമിറ്റഡ് കോളുകൾ 1 ദിവസ്സത്തേക്കു ലഭിക്കുന്ന ഓഫറുകളും
കൂടാതെ 52 രൂപയുടെ റീച്ചാർജിൽ 1.05GB 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ 7 ദിവസ്സം ലഭിക്കുന്ന മറ്റൊരു ഓഫറുകളുമാണ് പുറത്തിറക്കിയിരിക്കുന്നത് .
പുതിയ സേവങ്ങളുമായി ജിയോ
ലിമിറ്റഡ് ഡാറ്റ ഉപയോഗിച്ചുകൊണ്ടിരുന്ന ഉപഭോതാക്കളെ അൺലിമിറ്റഡ് 4ജി ഉപയോഗിക്കുവാൻ പഠിപ്പിച്ച ജിയോ ഇതാ പുതിയ സേവനങ്ങളുമായി വീണ്ടും ഇന്ത്യയിൽ എത്തുന്നു .ഇത്തവണ ജിയോ എത്തുന്നത് പുതിയ DTH സർവീസുകളുമായിട്ടാണ് .കമ്ബനി ഇതിനുള്ള പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.
വൈകാതെ തന്നെ പുതിയ DTH സേവനങ്ങൾ ആരംഭിക്കുമെന്നാണ് നിലവിൽ കിട്ടുന്ന സൂചനകൾ .കുറഞ്ഞ നിരക്കിലും അതുപോലെതന്നെ മികച്ച ക്ലാരിറ്റിയിലും ജിയോ DTH ഉപഭോതാക്കൾക്ക് ലഭ്യമാക്കുന്നു .200 രൂപമുതൽ ആണ് ജിയോ DTH സേവനങ്ങൾ ആരംഭിക്കുന്നത്.
ജിയോയുടെ ഏറ്റവും പുതിയ ക്രിക്കറ്റ് ഓഫറുകൾ പുറത്തിറക്കി .ഉപഭോതാക്കൾക്ക് വളരെ ലാഭകരമായ ഓഫറുകളാണ് നിലവിൽ പുറത്തിറക്കിയിരിക്കുന്നത് .102 ജിബിയുടെ 4ജി ഡാറ്റയാണ് നിലവിൽ ലഭ്യമാകുന്നത് .251 രൂപയുടെ റീച്ചാർജിൽ 102 ജിബിയുടെ 4ജി ഡാറ്റയാണ് ലഭിക്കുന്നത് .ഇതിന്റെ വാലിഡിറ്റി 51 ദിവസത്തേക്കാണ് ലഭിക്കുന്നത് .
399 രൂപയുടെ റീച്ചാർജിൽ വൊഡാഫോണിന്റെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 1 ജിബിയുടെ ഡാറ്റവീതം 70 ദിവസത്തേക്ക് .കൂടാതെ ഈ 70 ദിവസത്തേക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും ലഭ്യമാകുന്നതാണു് .100 SMS ദിവസേന ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു .
349 രൂപയുടെ റീച്ചാർജിൽ വൊഡാഫോൺ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 2.5 ജിബിയുടെ ഡാറ്റ കൂടാതെ ഇതിൽ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭ്യമാകുന്നതാണു് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്ക് മാത്രമാണ് .
21 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 1 മണിക്കൂർ നേരത്തേക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും കൂടാതെ അൺലിമിറ്റഡ് ഡാറ്റയും ലഭിക്കുന്നതാണ് .
വൊഡാഫോണിന്റെ ഒരു ലാഭകരമായ ഓഫറുകളിൽ ഒന്നാണ് 21 രൂപയുടെ ഓഫറുകൾ .വൊഡാഫോണിന്റെ കൂടുതൽ ഓഫറുകളെക്കുറിച്ചു മനസിലാക്കുവാൻ വൊഡാഫോണിന്റെ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ് .
പുതിയ 5ജി ടെക്നോളോജിയുമായി കമ്പനികൾ
എന്നാൽ ഇപ്പോൾ ഇതാ 4ജിയ്ക്കു ശേഷം ജിയോ 5ജി അവതരിപ്പിക്കാൻ പോകുന്നു .ഈ വർഷം തന്നെ അതിന്റെ ട്രയൽ ഉണ്ടാകും എന്നാണ് സൂചനകൾ .എന്നാൽ എയർടെൽ അവരുടെ ട്രയൽ നടത്തിക്കഴിഞ്ഞു.
ഈ വർഷം നമ്മൾ കാത്തിരിക്കുന്ന കാര്യങ്ങളിൽ എടുത്തുപറയേണ്ടത് 5ജി നെറ്റ്വർക്ക് തന്നെയാണ് .4ജി മതിവരുവോളം ഉപയോഗിച്ചുകഴിഞ്ഞു .ഇനി 5ജി യിൽ ഒരുകൈനോക്കേണ്ടേ ?എയർടെൽ അവരുടെ പുതിയ 5ജി ടെക്നോളജിയുടെ ട്രയൽ ഗുഡാസിറ്റിയിൽ നടത്തുകയുണ്ടായി .
അടുത്തവർഷം ഹുവാവെയിൽ നിന്നും 5ജി സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാം .അപ്പോൾ ജിയോയിൽ നിന്നും പുതിയ തകർപ്പൻ 4ജി ഓഫറുകളും പ്രതീക്ഷിക്കാം .കൂടാതെ എയർടെൽ അവരുടെ 5ജി സർവ്വീസുകൾ പുറത്തിറക്കുകയാണെങ്കിൽ തീർച്ചയായും ജിയോയിൽ നിന്നും വൊഡാഫോണിൽ നിന്നും നമുക്ക് പ്രതീക്ഷിക്കാം .
ഹുവാവെയുടെ പുതിയ മോഡലുകൾക്ക് ഒപ്പമാണ് എയർടെൽ പുതിയ സർവ്വീസുകൾ ഉടൻ പുറത്തിറക്കാൻ ഇരിക്കുന്നത് .എയർടെൽ അവരുടെ പുതിയ 5ജി ടെക്നോളജിയുടെ ട്രയൽ ഗുഡാസിറ്റിയിൽ നടത്തുകയുണ്ടായി .
പുതിയ സാങ്കേതിക ടെക്നോളജിയുടെ (IODT) സഹയാത്തോടെയാണ് ഇത് സാധ്യമാകുന്നത് .