ഇന്ത്യയുടെ ബഹിരാകാശ ഗവേഷണസ്ഥാപനമായ ISRO പുതിയ ദൗത്യവുമായി എത്തുന്നു .ഇത്തവണ ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളിലെ ചിപ്പ്സെറ്റുകളുമായി കൈകോർത്താണ് ISRO എത്തുന്നത് .പുതിയ ആൻഡ്രോയിഡ് Qualcomm സ്മാർട്ട് ഫോണുകളിൽ ഇനി NavIC (Indian regional satellite navigation system)സപ്പോർട്ടും ലഭിക്കുന്നുണ്ട് എന്നാണ് സൂചനകൾ . ഈ കാര്യം ISRO ചെയർമാൻ DR DK ശിവൻ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത് .ഇന്ത്യയിൽ എവിടെയും ഈ സംവിധാനം ഉപയോഗിച്ച് GPS ലഭ്യമാകുന്നു .
പുതിയ 4ജി സ്മാർട്ട് ഫോണുകളിലും കൂടാതെ സ്നാപ്ഡ്രാഗൺ 720G കൂടാതെ സ്നാപ്ഡ്രാഗൺ 662 കൂടാതെ സ്നാപ്ഡ്രാഗൺ 460 എന്നി പ്രോസസറുകളിലും ഈ പുതിയ സംവിധാനം ലഭ്യമാക്കുന്നുണ്ട് .
റിപ്പോർട്ടുകൾ പ്രകാരം ഷവോമിയുടെ പുതിയ ഫോണുകളിൽ ഇത്തരത്തിലുള്ള സംവിധാനങ്ങൾ എത്തുന്നതായി സൂചനകളും ലഭിക്കുന്നുണ്ട് .ആദ്യം ആൻഡ്രോയിഡിന്റെ സ്മാർട്ട് ഫോണുകളിലാണ് ലാഭയ്യമാക്കുന്നത് .
ISROയുടെ മറ്റു ദൗത്യങ്ങൾ
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണസ്ഥാപനമായ ISRO പുതിയ ദൗത്യങ്ങളുമായി ഈ വർഷം അവസാനത്തോടുകൂടി എത്തുന്നു .ചന്ദ്രയാൻ മൂന്നു അടക്കമുള്ള സുപ്രധാന ദൗത്യങ്ങൾ ആണ് ഇതിൽ ഉള്ളത് .
അതുപോലെ തന്നെ വളരെ പ്രതീക്ഷ അർപ്പിക്കുന്ന മറ്റൊരു ദൗത്യമാണ് ഗഗൻയാൻ പരീക്ഷണപേടകം .ഗഗൻയാൻ ആദ്യം മനുഷ്യനില്ലാത്ത പേടകങ്ങൾ ആണ് പരീക്ഷണത്തിന് ഉപയോഗിക്കുന്നത് .
വ്യോമിന്ത്ര എന്ന പേരിലുള്ള റോബോർട്ടുകളെ ആണ് ഇത്തരത്തിൽ നിയോഗിച്ചിരിക്കുന്നത് . ഇത്തരത്തിൽ മനുഷ്യനില്ലാത്ത പേടകങ്ങൾ ബഹിരാകാശത്തു എത്തിച്ചതിനു ശേഷം തിരിച്ചു ഭൂമിയിൽ ഇറക്കണം .
ആളില്ലാത്ത പേടകങ്ങൾ ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ ബഹിരാകാശത്തു ഇറക്കി വിജയകരമായാൽ അടുത്തത് നാലുപേരെ ഈ പേടകത്തിൽ ബഹിരാകാശത്തേക്ക് അയക്കും .
കൂടാതെ ആദ്യ പരിശീകലനം നടത്തുന്നതിനായി 12 ആളുകളെ ഇതിന്നായി തിരഞ്ഞെടുത്തുകഴിഞ്ഞു .ഈ ദൗത്യത്തിന്നായി രൂപീകരിച്ചതാണ് ഹ്യുമൻ സ്പേസ് ഫ്ലൈറ്റ് സെന്ററുകൾ .
കൂടാതെ ISRO വളരെ പ്രതീക്ഷയർപ്പിക്കുന്ന മറ്റൊരു ദൗത്യമാണ് ചാന്ദ്രയാൻ 3 .ചന്ദ്രന്റെ ഉപരിതലത്തിൽ പേടകംമിറക്കുവാൻ ഉദ്ദേശിക്കുന്ന ചാന്ദ്രയാൻ 3 ഈ വർഷം തന്നെയുണ്ടാകും .