മുഖേനെ Team Digit | അപ്‌ഡേറ്റ് ചെയ്തു Mar 23 2016
ആപ്പിളിന്റെ ഏറ്റവും പുതിയ ഒരു സംരഭം ആണ് അപ്പിൾ ഐ ഫോൺ SE .ഇവിടെ നമുക്ക് ഇതിന്റെ പ്രേതകതകളും ,ഇതിന്റെ സവിശേഷതകളും,അതിന്റെ പെർഫൊമൻസിനെ കുറിച്ചു മനസിലാക്കാം .
ഇതിന്റെ പ്രധാന സവിശേഷതകൾ
ഡിസ്പ്ലേ : 4-ഇഞ്ച്
റെസലുഷൻ : 1136 x 640p
റാം : 2GB
സ്റ്റൊറെജ് : 16/64GB
പിൻ ക്യാമറ : 12MP iSight ക്യാമറ
മുൻ ക്യാമറ : 1.2MP, f/2.4
ബാറ്ററി : 1642mAh
ഓ എസ് : iOS 9.2.3
ഭാരം : 113 grams
നിറങ്ങളൾ : Silver, Gold, Space Gray, Rose Gold
136 x 640 പിക്സൽ റെസലൂഷൻ നൽകുന്ന 4 ഇഞ്ച് സ്ക്രീനുള്ള ഐഫോൺ എസ്ഇയുടെ വരവോടെ ഐഫോൺ 5 എസിന്റെ നിർമ്മാണവും തരണവും ആപ്പിൾ അവസാനിപ്പിക്കുകയാണ്. ഐഫോൺ 5 എസിന്റെ പകരക്കാരനായി വിപണിയിലെത്തുന്ന ഐഫോൺ എസ്ഇക്ക് ടച്ച് ഐഡി ഫിംഗർ പ്രിന്റ് സ്കാനറുമുണ്ട്. ഐഫോണുകളുടെ ഡിസ്പ്ലേ മിഴിവിന് കാരണമായ റെറ്റിന ഡിസ്പ്ലേ ഈ 4 ഇഞ്ച് ഫോണിലും ദൃശ്യ വിസ്മയമൊരുക്കുന്നു.
1.85 ജിഗാഹെട്സ് വേഗത നൽകുന്ന ഡ്യുവൽ കോർ എ 9 പ്രോസസറാണ് ഐഫോൺ എസ്ഇക്ക് കരുത്തേകുന്നത്. മോഷൻ കോ പ്രോസസറായ എം 9 ലെ ഫോൺ എസ്ഇക്ക് മതിയായ ഗെയിമിംഗ് വേഗത നൽകുന്നു.
1 ജിബി റാം ശേഷിയുമായി എത്തുന്ന ഐഫോൺ എസ്ഇ 16 ജിബി, 64 ജിബി എന്നീ രണ്ട് സ്റ്റോറേജ് വേരിയൻറുകളിൽ ലഭ്യമാണ് .ഐഫോൺ 6 എസിലേതിന് സമാനമായ 12 മെഗാപിക്സൽ ഐ- സൈറ്റ് ക്യാമറയാണ് ഐഫോൺ എസ്ഇയിലുമുള്ളത്.
1.2 മെഗാപിക്സൽ വ്യക്തത നൽകുന്ന സെൽഫി ഷൂട്ടറാണ് ഇതിലുള്ളത്. ഐഒഎസ് 9.3 യിൽ പ്രവർത്തിക്കുന്ന ഫോൺ സ്പേസ് ഗ്രേ, സിൽവർ,ഗോൾഡ്, റോസ് ഗോൾഡ് എന്നീ നിറങ്ങളിൽ ലഭ്യമാകും.ഐ പാഡ് പ്രൊ യെ കുറിച്ച് പറയുവാണെങ്കിൽ ഇത് നിർമിച്ചിരിക്കുന്നത് A9X പ്രോസസ്സറിൽ ആണ് .
12mp ഐ സ്ല്യ്റ്റ് ക്യാമറയും ഇതിൽ ഉണ്ട് .ആപ്പിളിന്റെ എല്ലാതരം സൌകര്യങ്ങളോടും കൂടിയാണ് ആപ്പിളിന്റെ പുതിയ ഐ ഫോൺ SE & Pro യും വിപണി കീഴടക്കാൻ വരുന്നത് .