ഇവിടെ നിന്നും ഹുവാവെയുടെ ഏറ്റവും പുതിയ മൂന്ന് മോഡലുകളായ നോവ ,നോവ പ്ലസ്,മീഡിയ പാഡ് എം 3 എന്നിവയുടെ പ്രധാന സവിഷേശതകൾ മനസിലാക്കാം .
ഹുവാവെ നോവ
ഹുവാവെ നോവയെ കുറിച്ച് പറയുകയാണെങ്കിൽ 5 ഇഞ്ച് ഫുൾ HD ഡിസ്പ്ലേ ആണ് നൽകിയിരിക്കുന്നത് .Qualcomm Snapdragon 625 ലാണ് ഇതിന്റെ പ്രവർത്തനം . 3GBയുടെ റാം ,32 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ് .
128 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കും .12മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് . Android Marshmallow v6.0 വേർഷനിലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം . 3020mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .29,800രൂപയാണ് ഇതിന്റെ വില .
ഹുവാവെ നോവ +
ഇതിന്റെ ഡിസ്പ്ലേ 5.5 ഇഞ്ച് ഫുൾ HD ൽ ആണ് പ്രവർത്തിക്കുന്നത് . Snapdragon 625 SoC പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .3GBറാം ,32 ജിബി മെമ്മറി സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .16 മെഗാപിക്സലിന്റെ പിൻ ക്യാമറ ,8 മെഗാപിക്സലിന്റെ മുൻ ക്യാമറ കൂടാതെ ഫിംഗർ പ്രിന്റ് സെൻസറും ഇതിനുണ്ട് .Android Marshmallow v6.0ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം . 3340mAh ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .32,100 രൂപയാണ് ഇതിന്റെ വില വരുന്നത് .
ഹുവാവെ മീഡിയ പാഡ് എം 3
ഹുവാവെയുടെ ഏറ്റവും പുതിയ ടാബ്ലെറ്റ് ആണ് മീഡിയ പാഡ് എം 3. 8.4 WQXGA ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .2560x1600 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .4 ജിബിയുടെ റാം ,8 മെഗാപിക്സലിന്റെ ക്യാമറ കൂടാതെ ഫിംഗർ പ്രിന്റ് സെൻസറോട് കൂടിയാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .Android Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .26,100 രൂപമുതൽ ആണ് ഇത് തുടങ്ങുന്നത് .