കഴിഞ്ഞ കുറെ നാളുകളായി ഹുവാവെയുടെ സ്മാർട്ട് ഫോണുകൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം .അമേരിക്ക ഹുവാവെയുടെ സ്മാർട്ട് ഫോണുകളെ ബ്ലാക്ക് ലിസ്റ്റ് ചെയ്തതിനു തൊട്ടു പിന്നാലെയാണ് ഗൂഗിളും ഹുവാവെയ്ക്ക് എതിരെ തിരിഞ്ഞത് .ഹുവാവെയുടെ സ്മാർട്ട് ഫോണുകളിൽ നിന്നുള്ള ഗൂഗിളിന്റെ ചില ആപ്ലികേഷനുകൾ നിർത്തലാക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു .കൂടാതെ ഹുവാവെയുടെ സ്മാർട്ട് ഫോണുകളിൽ നിന്നും ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റവും പിൻവലിക്കുന്നതായി കേട്ടിരുന്നു .എന്നാൽ ഇപ്പോൾ ശതമായി ഹുവാവെ തിരിച്ചു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലൂടെ വരുന്നു .
എന്നാൽ ഇത്തരത്തിലുള്ള വാർത്തകൾ ഹുവാവെയുടെ സ്മാർട്ട് ഫോണുകളെ വാണിജ്യപരമായി ഒരുപാടു തളർത്തിയിരുന്നു എന്നുതന്നെ പറയാം .ഇന്ത്യൻ വിപണിയിലും അതിനു ശേഷം ഹുവാവെയുടെ സ്മാർട്ട് ഫോണുകൾക്ക് വേണ്ടത്ര ചലനം സൃഷ്ടിക്കുവാൻ കഴിഞ്ഞില്ല .
ഹുവാവെയുടെ അതിനു ശേഷം പുറത്തിറങ്ങിയ ഹോണർ 20 കൂടാതെ ഹോണർ 20ഐ എന്നി മോഡലുകൾ വിപണിയിൽ പ്രതീക്ഷിച്ചത്ര വിപണനം കൈവരിച്ചില്ല .ഹോണർ 20ഐ നിലവിൽ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണ് .
എന്നാൽ ഇപ്പോൾ ഹുവാവെയുടെ സ്മാർട്ട് ഫോൺ ഉപഭോതാക്കൾക്ക് ഒരു സന്തോഷവാർത്തയാണ് ഹുവാവെയിൽ നിന്നും പുറത്തുവന്നിരിക്കുന്നത് .ആൻഡ്രോയിഡിനെ വെല്ലുന്നതരത്തിലുള്ള പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ഹുവാവെ എത്തുന്നു . Harmony എന്ന ഓപ്പറേറ്റിംഗ് സിസ്റ്റവുമായാണ് ഹുവാവെ ഇനി എത്തുന്നത് .
ആൻഡ്രോയിഡ് കൂടാതെ iOS പോലെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തേക്കാളും തികച്ചും വെത്യസ്തമായ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഹാർമോണി ഓപ്പറേറ്റിംഗ് സിസ്റ്റം എന്നാണ് അവകാശപ്പെടുന്നത് .എന്നാൽ ഇപ്പോൾ പുറത്തിറങ്ങുന്ന നോവ 5 സീരിയസ്സുകളിൽ ആൻഡ്രോയ്ഡിന്റെ ആപ്ലികേഷനുകൾ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത് .
നോവയുടെ 5T മോഡലുകളിലാണ് ഇപ്പോൾ ആൻഡ്രോയിഡ് പൈ വീണ്ടും ഉപയോഗിച്ചിരിക്കുന്നത് .ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.5 ഇഞ്ചിന്റെ എഡ്ജ് ടു എഡ്ജ് പഞ്ച് ഹോൾ ഡിസ്‌പ്ലേയിലാണ് എത്തുന്നത് .ഡിസ്‌പ്ലേയുടെ മുകളിൽ ഇടതുവശത്തായാണ് ഇതിന്റെ സെൽഫി ക്യാമറകൾ നൽകിയിരിക്കുന്നത് .
രണ്ടു റാം ഓപ്‌ഷനുകൾ ഈ സ്മാർട്ട് ഫോണുകൾക്ക് നൽകുന്നുണ്ട് .8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് പുറത്തിറങ്ങുന്നു എന്നാണ് സൂചനകൾ .കൂടാതെ NFC സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .നോവയുടെ 5 സീരിയസ്സുകളിൽ നോവ 5 ,നോവ 5 പ്രൊ കൂടാതെ നോവ 5ഐ എന്നി മോഡലുകളും പുറത്തിറങ്ങുന്നുണ്ട് .
Android 9 Pie ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ തന്നെയാണ് നോവയുടെ ഈ 5 സീരിയസ്സുകൾ എല്ലാം പ്രവർത്തിക്കുന്നതും .ഉടൻ തന്നെ ഹുവാവെയുടെ ഈ നോവ 5 സീരിയസ്സുകൾ ഇന്ത്യൻ വിപണിയിലും പ്രതീക്ഷിക്കാവുന്നതാണ് .
ഇപ്പോൾ ഇതാ ഹുവാവെയുടെ സ്മാർട്ട് ഫോണുകളിൽ മാത്രമല്ല ഹുവാവെയുടെ ഏറ്റവും പുതിയ ടെലിവിഷനുകളിലും അവരുടെ പുതിയ ഹാർമോണി ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത് .ചൈനയിൽ ഈ ഓപ്പറേറ്റിംഗ് സിസ്റ്റം അറിയപ്പെടുന്നത് Hongmeng ഓപ്പറേറ്റിംഗ് സിസ്റ്റം എന്നാണ് .ഹാർമോണി ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പുറത്തിറങ്ങുന്നത് ആദ്യം ടെലിവിഷനുകൾ ആണ് എന്നാണ് റിപ്പോർട്ടുകൾ .
ഹാർമോണി ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പുറത്തിറങ്ങുന്ന ടെലിവിഷനുകൾ 55 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് എത്തുന്നത് എന്നാണ് സൂചനകൾ .പുതിയ ഓപറേറ്റിങ് സിസ്റ്റത്തിനൊപ്പം പുതിയ ടെക്നോളോജികളും ഹുവാവെയുടെ പുതിയ ടെലിവിഷനുകൾ ഉപയോഗിക്കുന്നു .ആൻഡ്രോയിഡിനെ വിട്ടു പുതിയ ഹാർമോണി ഓപ്പറേറ്റിംഗ് സിസ്റ്റം വിജയകമാകുമോ ?നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക .