സ്മാർട്ട് ഫോണുകൾ നഷ്ടപ്പെട്ടുകഴിഞ്ഞാൽ ഇനി വളരെ എളുപ്പത്തിൽ തന്നെ ബ്ലോക്ക് ചെയ്യുവാൻ സാധിക്കുന്നു .സർക്കാരിന്റെ തന്നെ വെബ് സൈറ്റ് വഴി ഇന് നിങ്ങൾക്ക് ബ്ലോക്ക് ചെയ്യുവാൻ സാധിക്കുന്നതാണ് .https://ceir.gov.in/Home/index.jsp വെബ് സൈറ്റ് വഴിയാണ് ഇത് ഇപ്പോൾ സ്മാർട്ട് ഫോണുകൾ നഷ്ടപെട്ടുകഴിഞ്ഞാൽ ബ്ലോക്ക് ചെയുവാൻ സാധിക്കുന്നത് .
ഇതിൽ പ്രധാനമായും മൂന്ന് ഓപ്‌ഷനുകൾ ആണ് നൽകിയിരിക്കുന്നത് .ബ്ലോക്ക് സ്റ്റോലൻ / ലോസ്റ്റ് മൊബൈൽ ,അൺബ്ലോക്ക് ഫൗണ്ട് മൊബൈൽ ,ചെക്ക് റിക്വസ്റ്റ് സ്റ്റാറ്റസ് എന്നി ഓപ്‌ഷനുകൾ ആണിത് .അതിൽ സ്മാർട്ട് ഫോണുകൾ നഷ്ടപ്പെട്ടുകഴിഞ്ഞാൽ ബ്ലോക്ക് സ്റ്റോലൻ / ലോസ്റ്റ് മൊബൈൽ എന്ന ഓപ്‌ഷനുകൾ വഴി നിങ്ങളുടെ കംപ്ലൈന്റ്റ് രജിസ്റ്റർ ചെയ്യുവാൻ സാധിക്കുന്നതാണ് .
ബ്ലോക്ക് സ്റ്റോലൻ / ലോസ്റ്റ് മൊബൈൽ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ മൊബൈൽ നമ്പർ ,IMEI നമ്പർ ,ഫോൺ ബ്രാൻഡ് ,ഇൻവോയ്‌സ് ,ലോസ്റ്റ് ആയ സ്ഥലം ,ലോസ്റ്റ് ആയ തീയതി ,പോലീസ് സ്റ്റേഷൻ ,പോലീസ് കംപ്ലൈന്റ്റ് നമ്പറുകൾ ,പോലീസിൽ പരാതിപ്പെട്ട പരാതിയുടെ കോപ്പി എന്നിവ നൽകേണ്ടാതാണ് .അടുത്തതായി അൺ ബ്ലോക്ക് എന്ന ഓപ്‌ഷനുകൾ ആണ് .
ഈ ഓപ്‌ഷനുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ റിക്വസ്റ്റ് ഐഡി ,മൊബൈൽ നമ്പർ ,വൺ ടൈം പാസ്സ്‌വേർഡ് എന്നിവ നൽകി നിങ്ങൾക്ക് അൺ ബ്ലോക്ക് ചെയ്യുവാനും സാധിക്കുന്നതാണ് .അടുത്തതായി ചെക്ക് സ്റ്റാറ്റസ് എന്ന ഓപ്‌ഷനുകൾ ആണ് .
ഈ ഓപ്‌ഷനുകൾ നിങ്ങളുടെ ഫോൺ സ്റ്റാറ്റസ് പരിശോധിക്കുന്നതിന് ഉപയോഗിക്കുന്നതാണ് .ഇതിൽ ക്ലിക്ക് ചെയ്യുമ്പോൾ IMEI റിക്വസ്റ്റ് ഐഡി നൽകിയാൽ ലൈവ് സ്റ്റാറ്റസ് എന്താണെന്നു അറിയുവാൻ സാധിക്കുന്നതാണ് .
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക https://ceir.gov.in/Home/index.jsp .സ്മാർട്ട് ഫോണുകൾ നഷ്ടപ്പെട്ടവർ ഇത്തരത്തിൽ പരാതികൾ ഇപ്പോൾ ഓൺലൈൻ മുഖേന നടത്താവുന്നതാണ് .
വളരെ എളുപ്പത്തിൽ ഇനി നിങ്ങളുടെ നമ്പർ പോർട്ട് ചെയ്യാം
നമ്പറിൽ നിന്നും മറ്റൊരു നമ്പറിലേക്ക് പോർട്ട് ചെയ്യണമെങ്കിൽ എടുക്കുന്ന സമയം .എന്നാൽ പുതിയ സംവിധാനം എത്തി കഴിഞ്ഞാൽ 3 മുതൽ 5 ദിവസ്സത്തിനുള്ളിൽ പോർട്ട് സാധ്യമാകും .
ട്രായുടെ ഇടപെടൽ മൂലമാണ് ഇത്തരത്തിൽ പുതിയ നിയമങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത് .എന്നാൽ ഇത്തരത്തിൽ പോർട്ട് ചെയ്യണമെങ്കിൽ ഉപഭോതാക്കൾ പോർട്ട് ചെയ്യുവാൻ ഉദ്ദേശിക്കുന്ന കണക്ഷൻ കുറഞ്ഞത് 90 ദിവസ്സം എങ്കിലും ഉപയോഗിച്ചിരിക്കണം .
കൂടാതെ പോസ്റ്റ് പെയ്ഡ് കണക്ഷനുകൾ ഉപയോഗിക്കുന്നവർ നിലവിൽ ഉപയോഗിക്കുന്ന കണക്ഷന്റെ മുഴുവൻ പൈസയും അടച്ചിരിക്കണം .
അതുപോലെ തന്നെ പോർട്ടബിലിറ്റിയെക്കുറിച്ചു ഉപഭോതാക്കൾക്ക് തെറ്റായ വാർത്തകൾ നൽകുകയോ കൂടാതെ ഉപഭോതാക്കളുടെ ആവിശ്യം നിരസിക്കുകയോ ചെയ്യുകയാണെങ്കിൽ അതിനു പിഴ ചുമത്താനും ഇപ്പോൾ സാധിക്കുന്നതാണ് .