സാംസങ്ങിന്റെ S-7 ബാറ്റ്മാൻ സീരിയസ്

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു May 30 2016
സാംസങ്ങിന്റെ S-7 ബാറ്റ്മാൻ സീരിയസ്

സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡൽ S7 ബാറ്റ്മാനിന്റെ ഫസ്റ്റ് ലുക്ക്‌ പുറത്തുവിട്ടു .അതിന്റെ കൂടുതൽ വിശേഷങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .

 

സാംസങ്ങിന്റെ S-7 ബാറ്റ്മാൻ സീരിയസ്

ഒന്നരമീറ്റർ ആഴമുള്ള വെള്ളത്തിൽ അരമണിക്കൂർ നേരം മുക്കിപ്പിടിച്ചിരുന്നാൽ പോലും എസ്7 ഫോണുകൾക്ക് ഒന്നും സംഭവിക്കില്ലെന്ന് സാംസങ് അവകാശപ്പെടുന്നു. വ്യത്യസ്തമായ പ്രൊസസർ ശേഷിയും ഇന്റേണൽ സ്‌റ്റോറേജുമുള്ള രണ്ട് വേരിയന്റുകൾ എസ്7നുണ്ടാകും. ഒന്നിൽ എക്‌സിനോസ് 8890 ബിറ്റ് ഒക്ടാകോർ പ്രൊസസറും മറ്റതിൽ സ്‌നാപ്ഡ്രാഗണ്‍ 820 ക്വാഡ്‌കോർ പ്രൊസസറുമാണുണ്ടായിരിക്കുക. ഒക്ടാകോർ പ്രൊസസറോടുകൂടിയ ഫോണ്‍ വേണമെങ്കിൽ വില അല്പം കൂടുതൽ കൊടുക്കേണ്ടിവരുമെന്ന് മാത്രം.

സാംസങ്ങിന്റെ S-7 ബാറ്റ്മാൻ സീരിയസ്

5.1 ഇഞ്ച് വലിപ്പമുള്ള ക്യുഎച്ച്ഡി സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയായിരുന്നു എസ്6 ല്‍ ഉണ്ടായിരുന്നത്. അതേ ഡിസ്‌പ്ലേ തന്നെയാണ് എസ്7ലും. സ്‌ക്രീന്‍ റിസൊല്യൂഷൻ 1440*2560 പിക്‌സല്‍സ്.

 

സാംസങ്ങിന്റെ S-7 ബാറ്റ്മാൻ സീരിയസ്

32 ജിബി, 64 ജിബി എന്നിങ്ങനെ വ്യത്യസ്തമായ ഇന്റേണൽ സ്‌റ്റോറേജുള്ള രണ്ട് വേരിയന്റുകളും ഗാലക്‌സി എസ്7 ന് ലഭ്യമാണ്. 200 ജിബി വരെയുള്ള മൈക്രോ എസ്ഡി കാർഡുകളെ ഗാലക്‌സി എസ്7 പിന്തുണയ്ക്കുകയും ചെയ്യും. രണ്ട് മോഡലുകളിലും നാല് ജിബി റാമാണുള്ളത്. ഡ്യുവൽ പിക്‌സൽ മികവോടുകൂടിയ 12 മെഗാപിക്‌സലിന്റെ പിൻ കാമറയും അഞ്ച് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയുമാണ് ഗാലക്‌സി എസ്7ലുണ്ടാകുക. മറ്റ് ഫോണുകളിലെ ക്യാമറകളേക്കാർ വലുപ്പമേറിയ പിക്‌സല്‍സുള്ള ചിത്രങ്ങളാണ് എസ്7ലെ കാമറയിൽ നിന്ന് ലഭിക്കുക .

സാംസങ്ങിന്റെ S-7 ബാറ്റ്മാൻ സീരിയസ്

ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ മികച്ച ക്യാമറ ക്വാളിറ്റി തന്നെയാണ് ഇത് പ്രദാനം ചെയുന്നത് .12 മെഗാപിക്സൽ പിൻ ക്യാമറയും ,5 മെഗാപിക്സൽ മുൻ ക്യാമറയും ആണ് ഇതിനു നല്കിയിരിക്കുന്നത് .