ഏറ്റവും മികച്ച കീപാഡ് ഫോണുകളെന്ന രീതിയിൽ ജനപ്രിയത നേടിയത് നോക്കിയ തന്നെയാണ്. ഇന്ത്യയിൽ പ്രത്യേകിച്ചും Nokiaയ്ക്ക് വലിയ ആരാധകവൃത്തമാണുള്ളത്. എന്നാൽ നോക്കിയ അരങ്ങുവാണ വിപണിയിൽ കിടപിടിച്ച് മത്സരം നടത്താൻ സാധിച്ച മറ്റൊരു മൊബൈൽ ഫോൺ കമ്പനിയുണ്ടെങ്കിൽ അത് Samsung ബ്രാൻഡാണ്.
കീശ കൂടി നോക്കി ഒരു കീപാഡ് വാങ്ങാനാണ് പദ്ധതിയെങ്കിൽ അതിന് ബെസ്റ്റ് സാംസങ് ഫോണുകളാണെന്ന് പറയാം. മാത്രമല്ല, പുതിയതായി പല ഫീച്ചറുകളും ഉൾപ്പെടുത്തി സാംസങ് ബേസിക് ഫോണുകൾ വിപണിയിൽ എത്തിക്കുന്നുണ്ട്.
ബജറ്റ് ഫോണുകളിൽ വാങ്ങാവുന്ന കീപാഡ് ഫോണുകളിൽ സാംസങ് 130-ലധികം മോഡലുകളാണ് പുറത്തിറക്കിയിട്ടുള്ളത്. ഇവയിൽ തന്നെ 7000 രൂപ റേഞ്ചിൽ വരുന്ന വൈവിധ്യ ഡിസൈനിലുള്ള മോഡലുകളും ഉൾപ്പെടുന്നു.
ബാറ്ററിയിലും മറ്റ് ഫീച്ചറുകളിലെല്ലാം ഇവ മികവ് പുലർത്തുമോ എന്നതിലും ആശങ്ക വേണ്ട.
7000 രൂപയിലും അതിനും താഴെയും വില വരുന്ന കീപാഡ് ഫോണുകളിൽ
4 MB മുതൽ 1.5 GB വരെ ആയിരിക്കാം സ്റ്റോറേജ് വരുന്നത്. ഈ മോഡലുകളുടെ ബാറ്റിയോ 800mAh മുതൽ 2600mAh വരെയുള്ള റേഞ്ചിൽ ഉൾപ്പെടുന്നു.
മുതിർന്നവർക്ക് ഇപ്പോഴും കൂടുതൽ സ്വീകാര്യമായുള്ളത് കീപാഡ് ഫോണുകളായിരിക്കും. വാട്സ്ആപ്പ് പോലുള്ള സേവനങ്ങൾ വേണ്ടെങ്കിൽ ഓഫീസ് ആവശ്യങ്ങൾക്കുള്ള ഫോൺ നമ്പരിനും പലരും സാധാ ബേസിക് ഫോൺ തന്നെയാണ് ഉപയോഗിക്കുക.
ചിലർക്കൊക്കെ നൊസ്റ്റുവാണ് കീപാഡ് ഫോണുകൾ. താൻ ആദ്യമായി ഉപയോഗിച്ച ഫോണെന്ന രീതിയിൽ ബേസിക് ഫോണിനോട് ഇപ്പോഴും കമ്പം വിടാത്തവർ ഏറ്റവും മികച്ചൊരു ഫീച്ചർ ഫോൺ തന്നെ വാങ്ങി ഉപയോഗിക്കാം എന്ന് തീരുമാനിക്കും.
അമ്മയ്ക്കോ അച്ഛനോ ഒരു കീപാഡ് ഫോൺ വാങ്ങി സമ്മാനിക്കാൻ പദ്ധതിയുണ്ടോ?
അതുമല്ലെങ്കിൽ സ്വന്തമായി ഒരു ബേസിക് ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും ചുവടെ പറയുന്ന, ബജറ്റ് ഫോണുകളിൽ ഉൾപ്പെടുന്ന സാംസങ് കീപാഡ് ഫോണുകൾ തീർച്ചയായും മികച്ച ഓപ്ഷനുകളാണ്.
നിങ്ങൾക്ക് ഇണങ്ങുന്ന ബജറ്റിലുള്ള സാംസങ്ങിന്റെ മികച്ച കീപാഡ് ഫോണുകളാണ് ചുവടെ ലിസ്റ്റ് ചെയ്തിട്ടുള്ളത്.
ഈ കീപാഡ് ഇന്റർഫേസ് ഫോണുകളിൽ മിക്കവയിലും ഡ്യുവൽ സിം, FM റേഡിയോ, സ്പീഡ് ഡയൽ, സ്റ്റോപ്പ് വാച്ച്/കൗണ്ട്ഡൗൺ ടൈമർ പോലുള്ള അടിസ്ഥാന ഫീച്ചറുകളുണ്ട്.
ആമസോൺ പോലുള്ള ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും സാംസങ് സ്റ്റോറുകളിലും നിന്നുമാണ് പർച്ചേസ് ചെയ്യുന്നതെങ്കിൽ വിലക്കിഴിവും സ്വന്തമാക്കാം.
ഫോണുകളുടെ ഫീച്ചറുകളും വില വിവരവും വിശദമാക്കുന്നതിനൊപ്പം സാംസങ് കീപാഡ് ഫോണുകൾ എവിടെ നിന്നും വാങ്ങാമെന്നതിനുള്ള ലിങ്കും ഒപ്പം നൽകുന്നുണ്ട്.
ഒരു ബേസിക് വലിപ്പത്തിലുള്ള കീപാഡ് ഫോണാണ് Samsung Metro 313. ഡ്യുവൽ സിം സൌകര്യമുള്ള ഫോണിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ബാക്ക് ക്യാമറ, വീഡിയോ, മ്യൂസിക് പ്ലെയറുകൾ, FM, 3.5 എംഎം ഇയർഫോൺ കണക്റ്റർ, മെമ്മറി കാർഡ് സ്ലോട്ട് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ നിന്നും വാങ്ങാം....
സാംസങ് മെട്രോ 313 CLICK TO BUY
ഈ ഫോണിന്റെ വില 2,399 രൂപയാണ്. ഫ്ലിപ്കാർട്ടിലും ആമസോണിലും സാംസങ് ഔദ്യോഗിക സ്റ്റോറിലും ഓൺലൈൻ പർച്ചേസ് അവസരമുണ്ട്.
ഫോണിനൊപ്പം നിങ്ങൾക്ക് ട്രാവൽ അഡാപ്റ്റർ, സ്റ്റീരിയോ ഹെഡ്സെറ്റ്, ബാറ്ററി എന്നിവയും ലഭിക്കും.
ഇവിടെ നിന്നും വാങ്ങാം....
സാംസങ് മെട്രോ 313 CLICK TO BUY
2500 രൂപയ്ക്കും അകത്ത് പർച്ചേസ് ചെയ്യാവുന്ന കിടിലൻ ഹാൻഡ്സെറ്റാണ്
Samsung Guru Music 2.
800 mAh ബാറ്ററിയും, 2 ഇഞ്ചിന്റെ QVGA ഡിസ്പ്ലേയുമായി വരുന്ന കീപാഡ് ഫോണാണിത്. 16GBയുടെ വികസിപ്പിക്കാവുന്ന മെമ്മറിയും ഫോണിൽ വരുന്നു.
ഇവിടെ നിന്നും വാങ്ങാം....
സാംസങ് ഗുരു മ്യൂസിക് 2 CLICK TO BUY
ഡ്യുവൽ സിം ഫീച്ചർ സാംസങ്ങിന്റെ ഗുരു മ്യൂസിക് 2 ഫോണിലും വരുന്നുണ്ട്. വില 2,499 രൂപയാണ്.
എന്നാൽ ആമസോൺ, ഫ്ലിപ്കാർട്ട് സൈറ്റുകളിൽ നിന്ന് ഓഫറിൽ ഫോൺ സ്വന്തമാക്കാവുന്നതാണ്.
ഇവിടെ നിന്നും വാങ്ങാം....
സാംസങ് ഗുരു മ്യൂസിക് 2 CLICK TO BUY
നിങ്ങൾ കീപാഡ് ഫോണിനായി 2000 രൂപയ്ക്കും താഴെയാണോ ബജറ്റ് നോക്കുന്നത് അങ്ങനെയെങ്കിൽ നിങ്ങൾക്കുള്ള സാംസങ് ഫോൺ ഇതാണ്. 1.52 ഇഞ്ച് ഡിസ്പ്ലേ വലിപ്പത്തിൽ വരുന്ന Samsung Guru 1200ന്റെ ബാറ്ററി 800 mAhന്റേതാണ്. 4 MB റാം, 4 MB റോം എന്നീ സ്റ്റോറേജുകളിലാണ് ഫോൺ വരുന്നത്.
ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും സാംസങ് സ്റ്റോറുകളിൽ നിന്നും ഫോൺ വാങ്ങാവുന്നതാണ്.
എന്നാൽ ഫോണിൽ ഡ്യുവൽ സിം ഫീച്ചറുകളില്ല എന്നത് ഓർക്കുക. 2G കണക്റ്റിവിറ്റിയും 3G കണക്റ്റിവിറ്റിയും Samsung Guru 1200ലുണ്ട്. ഫോണിന്റെ വില 1,799 രൂപയാണ്.
1.5 ഇഞ്ചിന്റെ TFT സ്ക്രീനുമായി വരുന്ന സാംസങ്ങിന്റെ ഗുരു 1215 ഈ ലിസ്റ്റിലെ ഏറ്റവും മികച്ച ഫോണാണെന്ന് പറയാം. കാരണം, ഫോണിന്റെ വിലയും ഫീച്ചറുകളുമാണ്. 4 MBയാണ് Samsung Guru 1215ന്റെ മെമ്മറി കപ്പാസിറ്റി.
800mAhന്റെ ബാറ്ററിയാണ് ഫോണിലുള്ളത്. 1599 രൂപയാണ് ഫോണിന്റെ വില. ഡ്യുവൽ സിം ഫീച്ചർ സാംസങ് ഈ ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡിസൈനിലും ഫീച്ചറിലും മികച്ചുനിൽക്കുന്ന ഒരു കീപാഡ് ഫോണാണ് അഞ്ചാമത്തെ ഫോൺ ലിസ്റ്റിലുള്ളത്.
3000 രൂപ റേഞ്ചിലുള്ള സാംസങ് ഫോണാണിത്. ഡിസൈനിലും നിങ്ങളെ എന്തായാലും Samsung Metro XL ആകർഷിക്കുമെന്നത് ഉറപ്പാണ്. 2.8 ഇഞ്ചിന്റെ QVGA ഡിസ്പ്ലേയാണ് ഈ ഫീച്ചർ ഫോണിൽ വരുന്നത്.
സാംസങ് മെട്രോ XL CLICK TO BUY
64 MBയുടെ റാം, 128 MB റോം എന്നിവയാണ് സാംസങ് ഈ ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ക്യാമറയും ഭേദപ്പെട്ട ഫീച്ചറുകളോടെ വരുന്നു. 3,190 രൂപയിൽ സാംസങ് മെട്രോ XL പേടിഎം മോളിൽ നിന്ന് ഓൺലൈൻ പർച്ചേസ് ചെയ്യാവുന്നതാണ്.
സാംസങ് മെട്രോ XL CLICK TO BUY
മേൽപ്പറഞ്ഞ സാംസങ് ഫോണുകൾ വിലയിലും സ്പെസിഫിക്കേഷനിലും ഒരു സാധാരണ ഉപയോക്താവിന് ഇഷ്ടപ്പെടുന്ന ഫീച്ചറുകളോടെ വരുന്ന 5 മോഡലുകളാണ്.
ഇവയ്ക്ക് പുറമെ, സാംസങ് ഗുരു FM പ്ലസ്, Samsung Metro B313E എന്നീ ഫോണുകളും ഏറ്റവും വിലക്കുറവിൽ വാങ്ങാവുന്ന സാംസങ്ങിന്റെ ബേസിക് ഫോണുകളാണ്.