ഇന്ത്യൻ വിപണി കീഴടക്കാൻ ഇനി ഗൂഗിളിന്റെ സ്മാർട്ട് ഫോണുകളും എത്തുന്നു .ഇന്ത്യൻ വിപണിയിൽ പ്രീ ഓർഡർ തുടങ്ങി കഴിഞ്ഞു .
അങ്ങനെ ഗൂഗിളിന്റെ സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തുന്നു .ഗൂഗിളിന്റെ പുതിയ രണ്ടു മോഡലായ പിക്സൽ ,പിക്സൽ XL ആണ് വിപണിയും കാത്തിരിക്കുന്നത് ..
ഗൂഗിൾ പിക്സലിന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ 5 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയാണുള്ളത് .1080 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .
32 ജിബി ,128 ജിബി എന്നി ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നു .വില 57,000 രൂപമുതൽ . 2770mAh ന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .12.3 മെഗാപിക്സലിന്റെ ക്യാമറയും ഈ സ്മാർട്ട് ഫോണുകൾക്ക് ഉണ്ട് .
ഗൂഗിൾ പിക്സൽ XL ന്റെ സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ച് അമലോഡ് ഡിസ്‌പ്ലേയാണുള്ളത് .12.3 മെഗാപിക്സലിന്റെ ക്യാമറയും ഈ സ്മാർട്ട് ഫോണുകൾക്ക് ഉണ്ട് .3450mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .