എത്ര വർഷം ഉപയോഗിച്ചാലും, പുത്തൻ ഫോണാണെന്നേ പറയൂ… എങ്ങനെയെന്നോ?

മുഖേനെ Anju M U | അപ്‌ഡേറ്റ്‌ ചെയ്തു Mar 23 2023
എത്ര വർഷം ഉപയോഗിച്ചാലും, പുത്തൻ ഫോണാണെന്നേ പറയൂ… എങ്ങനെയെന്നോ?

ഇന്നത്തെ കാലത്ത് കൈയിലൊരു സ്മാർട്ഫോൺ വേണമെന്നത് നിർബന്ധമാണ്. ദൂരെയുള്ളവരുമായി പരസ്പരം ബന്ധപ്പെടുന്നതിനും ജോലി സംബന്ധമായ ആവശ്യങ്ങൾക്കും പഠനത്തിനും വിനോദത്തിനുമെല്ലാം സ്മാർട്ഫോൺ അനിവാര്യമായിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ ഉപയോഗിക്കുന്തോറും Smartphone പഴയതായി മാറുന്നു. എന്നാൽ പുതിയ ഫോൺ മാറ്റി മാറ്റി വാങ്ങുക എന്നത് അസാധ്യമാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ ഫോൺ എപ്പോഴും പുതിയതായി തന്നെ സൂക്ഷിക്കാം.

എത്ര വർഷം ഉപയോഗിച്ചാലും, പുത്തൻ ഫോണാണെന്നേ പറയൂ… എങ്ങനെയെന്നോ?

ഫോണിന്റെ പുതുമ നഷ്ടപ്പെടാതിരിക്കാൻ ചില കരുതലുകൾ സ്വീകരിച്ചാൽ മതി.

നിങ്ങളുടെ പ്രിയപ്പെട്ട സ്മാർട്ഫോണിന്റെ തിളക്കം നഷ്ടപ്പെടാതിരിക്കാനും, അവയുടെ പ്രവർത്തന ക്ഷമത അതുപോലെ നിലനിർത്തുന്നതിനും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. 

എത്ര വർഷം ഉപയോഗിച്ചാലും, പുത്തൻ ഫോണാണെന്നേ പറയൂ… എങ്ങനെയെന്നോ?

എത്ര വർഷമായാലും Smartphoneന്റെ പുതുമ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. അതായത്, എന്നും ഫോൺ ഉപയോഗിക്കുമ്പോൾ ഈ ലളിതമായ കാര്യങ്ങൾ കൂടി പരിഗണിച്ചാൽ മാത്രം മതി.

എത്ര വർഷം ഉപയോഗിച്ചാലും, പുത്തൻ ഫോണാണെന്നേ പറയൂ… എങ്ങനെയെന്നോ?

നിങ്ങളുടെ മൊബൈൽ ഫോൺ എങ്ങനെ പരിപാലിക്കണമെന്നതിനുള്ള Tips

a. ഫോൺ വൃത്തിയോടെ സൂക്ഷിക്കുക

നിങ്ങളുടെ ഫോൺ എപ്പോഴും പുതിയതായി തോന്നുന്നതിനും കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നതിനും നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് അത് വൃത്തിയായി സൂക്ഷിക്കുക എന്നത്. 

എത്ര വർഷം ഉപയോഗിച്ചാലും, പുത്തൻ ഫോണാണെന്നേ പറയൂ… എങ്ങനെയെന്നോ?

ഫോൺ ഉപയോഗിക്കുന്തോറും അതിന്റെ ഉപരിതലത്തിൽ അഴുക്കും പൊടിയും അടിഞ്ഞുകൂടും.

ഇത് ഫോണിനെ പഴയത് പോലുള്ള പ്രതീതിയുണ്ടാക്കുന്നു. ഇത് ഒഴിവാക്കാൻ, മൈക്രോ ഫൈബർ തുണിയും സ്മാർട് ഉപകരണങ്ങൾ ക്ലീൻ ചെയ്യുന്ന ലായനിയും ഉപയോഗിച്ച് ഫോൺ പതിവായി വൃത്തിയാക്കുക.

എത്ര വർഷം ഉപയോഗിച്ചാലും, പുത്തൻ ഫോണാണെന്നേ പറയൂ… എങ്ങനെയെന്നോ?

b. ഉയർന്ന താപനിലയിൽ സൂക്ഷിക്കാതിരിക്കുക

ഉയർന്ന താപനില നിങ്ങളുടെ ഫോണിന്റെ ബാറ്ററി ലൈഫിലും പ്രകടനത്തിലും പ്രതികൂലമായി ബാധിക്കും. വളരെ ചൂടുള്ള താപനിലയിൽ ഫോൺ വച്ചിരിക്കുന്നത് അതിന്റെ അകത്തുള്ള പാർട്സുകളെ മോശമായി ബാധിക്കും. കൂടാതെ വെള്ളം നനവുള്ള സ്ഥലങ്ങളിലും ഫോൺ സൂക്ഷിക്കരുത്. തണുത്തതും വരണ്ടതുമായ സ്ഥലത്ത് ഫോൺ സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കുക.

എത്ര വർഷം ഉപയോഗിച്ചാലും, പുത്തൻ ഫോണാണെന്നേ പറയൂ… എങ്ങനെയെന്നോ?

c. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യണം

നിങ്ങളുടെ ഫോണിന്റെ സോഫ്‌റ്റ്‌വെയർ അപ്-ടു-ഡേറ്റായി സൂക്ഷിക്കുന്നത് അതിന്റെ പ്രകടനവും പ്രവർത്തനവും മെച്ചപ്പെടുത്താൻ സഹായിക്കും. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളിൽ പലപ്പോഴും ബഗ് പരിഹാരങ്ങളും സുരക്ഷാ പാച്ചുകളും ഉൾപ്പെടുന്നു. ഇത് വൈറസുകളിൽ നിന്നും മാൽവെയറുകളിൽ നിന്നും നിങ്ങളുടെ ഫോണിനെ സംരക്ഷിക്കും.
സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾ പതിവായി പരിശോധിച്ച്, അവ ലഭ്യമാകുമ്പോൾ ഉടൻ തന്നെ ഇൻസ്റ്റാൾ ചെയ്യുന്നതിനും ശ്രദ്ധിക്കുക

എത്ര വർഷം ഉപയോഗിച്ചാലും, പുത്തൻ ഫോണാണെന്നേ പറയൂ… എങ്ങനെയെന്നോ?

d. ബാറ്ററി ലൈഫ് ശ്രദ്ധിക്കുക

നിങ്ങളുടെ ഫോണിന്റെ എല്ലാ പ്രവർത്തനങ്ങളെയും പവർ ചെയ്യുന്ന ഒരു നിർണായക ഘടകമാണ് ബാറ്ററി.

എന്നാൽ അത് ഉപയോഗിച്ച് ഉപയോഗിച്ച് കാലക്രമേണ ബാറ്ററി ഡീഗ്രേഡ് ചെയ്യാൻ തുടങ്ങും. ഇത് ബാറ്ററി ലൈഫ് കുറയാനും പ്രകടനം കുറയാനും ഇടയാക്കും.

എത്ര വർഷം ഉപയോഗിച്ചാലും, പുത്തൻ ഫോണാണെന്നേ പറയൂ… എങ്ങനെയെന്നോ?

നിങ്ങളുടെ ഫോണിന്റെ ബാറ്ററി നല്ല രീതിയിൽ നിലനിർത്താൻ പതിവായി ചാർജ് ചെയ്യുക. നിങ്ങളുടെ സ്‌ക്രീനിന്റെ തെളിച്ചം കുറച്ചുകൊണ്ടും ഉപയോഗിക്കാത്ത ഫീച്ചറുകൾ ഓഫാക്കി വയ്ക്കുന്നതിലൂടെയും ബാറ്ററി സേവ് ചെയ്യാൻ സാധിക്കുന്നതാണ്.

എത്ര വർഷം ഉപയോഗിച്ചാലും, പുത്തൻ ഫോണാണെന്നേ പറയൂ… എങ്ങനെയെന്നോ?

അതുപോലെ നിങ്ങളുടെ ഫോണിന്റെ ബാറ്ററി അമിതമായി ചാർജ് ചെയ്യുന്നത് അതിന്റെ ആയുസ്സ് കുറയ്ക്കുകയും അതിന്റെ പ്രകടനത്തെ ബാധിക്കുകയും ചെയ്യും.

അമിതമായി ചാർജ് ചെയ്യുന്നത് ഒഴിവാക്കാൻ, നിങ്ങളുടെ ഫോണിന് അനുയോജ്യമായ ചാർജർ തന്നെ ഉപയോഗിക്കുന്നതിൽ ശ്രദ്ധിക്കുക. നിങ്ങളുടെ ഫോൺ പൂർണമായി ചാർജ്ജ് ആയ ഉടൻ അത് അൺപ്ലഗ് ചെയ്യുക. പവർ ലാഭിക്കുന്നതിനും ബാറ്ററി ആയുസ്സ് വർധിപ്പിക്കുന്നതിനും നിങ്ങളുടെ ഫോണിൽ ബാറ്ററി സേവർ മോഡുകളും ഉപയോഗിക്കാം.

എത്ര വർഷം ഉപയോഗിച്ചാലും, പുത്തൻ ഫോണാണെന്നേ പറയൂ… എങ്ങനെയെന്നോ?

e. ഫോൺ കവർ ഉപയോഗിക്കുക

ഫോണിൽ പോറലുകളും മറ്റും വീഴാതിരിക്കാൻനും വീഴ്ചയിലും മറ്റും ഫോൺ ഉടയാതിരിക്കാനും ചെയ്യാവുന്ന  ഏറ്റവും ലളിതവും എന്നാൽ ഫലപ്രദവുമായ മാർഗമാണ് ഫോൺ കവർ. നിങ്ങളുടെ ഫോണിന് അനുസരിച്ചുള്ള മൊബൈൽ കവർ തന്നെ ഉപയോഗിക്കുന്നതിനും ശ്രദ്ധിക്കുക.

എത്ര വർഷം ഉപയോഗിച്ചാലും, പുത്തൻ ഫോണാണെന്നേ പറയൂ… എങ്ങനെയെന്നോ?

f. വെള്ളം വീഴാതെ സൂക്ഷിക്കുക

സ്മാർട്ട്ഫോണുകളിൽ വെള്ളം വീഴുന്നത് വളരെ അപകടമാണ്. വെള്ളത്തിലേക്കുള്ള എക്സ്പോഷർ നിങ്ങളുടെ ഫോണിന്റെ ഘടകങ്ങൾക്ക് ഗുരുതരമായ കേടുപാടുകൾ വരുത്തുകയും ഫോൺ തകരാറിലാകുന്നതിനും കാരണമാകും.
നിങ്ങളുടെ ഫോണിനെ വെള്ളത്തിൽ നിന്ന് സംരക്ഷിക്കാൻ, മഴയുള്ളതോ ഈർപ്പമുള്ളതോ ആയ സാഹചര്യങ്ങളിൽ അത് ഉപയോഗിക്കുന്നത് ഒഴിവാക്കുക. പുഴയിലും മറ്റും ഫോൺ കൊണ്ടുപോകരുത്.

വെള്ളമുള്ള സാഹചര്യങ്ങളിൽ ഫോൺ ഉപയോഗിക്കേണ്ട ആവശ്യമുണ്ടെങ്കിൽ അതിന് വാട്ടർപ്രൂഫ് കെയ്‌സ് ഉപയോഗിക്കുന്നതിൽ ശ്രദ്ധിക്കുക.

എത്ര വർഷം ഉപയോഗിച്ചാലും, പുത്തൻ ഫോണാണെന്നേ പറയൂ… എങ്ങനെയെന്നോ?

g. സ്റ്റോറേജിൽ ശ്രദ്ധിക്കുക

നിങ്ങൾ ഫോൺ ഉപയോഗിക്കുമ്പോൾ, ഫോട്ടോകൾ, വീഡിയോകൾ, ആപ്പുകൾ എന്നിവയുൾപ്പെടെ ധാരാളം ഡാറ്റ നിങ്ങൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് സൂക്ഷിക്കുന്നുണ്ടാകും. ഇവ നിങ്ങളുടെ ഫോണിൽ വലിയൊരു ഭാഗം സ്റ്റോറേജ് കൈയടക്കുന്നു. ഇത് ഫോണിന്റെ പ്രകടനത്തെ മന്ദഗതിയിലാക്കുകയും ഫോൺ ഉപയോഗിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു.
ഇത് ഒഴിവാക്കാൻ, നിങ്ങൾക്ക് ഇനി ആവശ്യമില്ലാത്ത പഴയ ഫയലുകളും ആപ്പുകളും ഡിലീറ്റ് ചെയ്യുക.

കൂടാതെ പ്രധാനപ്പെട്ട ഫയലുകൾ ഒരു എക്സ്റ്റേണൽ സ്റ്റോറേജ് സേവനത്തിലേക്കോ ബാഹ്യ ഹാർഡ് ഡ്രൈവിലേക്കോ കൈമാറുക.

എത്ര വർഷം ഉപയോഗിച്ചാലും, പുത്തൻ ഫോണാണെന്നേ പറയൂ… എങ്ങനെയെന്നോ?

h. സ്‌ക്രീൻ സൂക്ഷിക്കുക

നിങ്ങളുടെ ഫോണിന്റെ ഏറ്റവും ദുർബലമായ പാർട്സാണ് അതിന്റെ സ്‌ക്രീൻ. വളരെ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫോണിൽ പോറലോ പൊട്ടലോ ഉണ്ടാകും. അതിനാൽ കട്ടിയുള്ള പ്രതലങ്ങളിൽ ഫോൺ സ്ക്രീൻ മുഖാമുഖം വരുന്ന രീതിയിൽ വയ്ക്കുന്നത്  ഒഴിവാക്കുക.

എത്ര വർഷം ഉപയോഗിച്ചാലും, പുത്തൻ ഫോണാണെന്നേ പറയൂ… എങ്ങനെയെന്നോ?

പോറലുകളും വിള്ളലുകളും വരാതിരിക്കാൻ ഫോണിൽ ഒരു സ്ക്രീൻ പ്രൊട്ടക്ടർ ഉപയോഗിക്കുക. കൂടുതൽ സമയവും സ്ക്രീൻ ഓണാക്കി വയ്ക്കാതിരിക്കുക.

എത്ര വർഷം ഉപയോഗിച്ചാലും, പുത്തൻ ഫോണാണെന്നേ പറയൂ… എങ്ങനെയെന്നോ?

i. അനുയോജ്യമായ ആക്സസറികൾ ഉപയോഗിക്കുക

ചാർജറുകൾ, ഹെഡ്‌ഫോണുകൾ അല്ലെങ്കിൽ അഡാപ്റ്ററുകൾ പോലെയുള്ള ഉപകരണങ്ങൾ അനുയോജ്യമല്ലാത്തത് ഉപയോഗിക്കുകയാണെങ്കിൽ അത് ഫോണിന്റെ പ്രകടനത്തെ ബാധിക്കുന്നു.
നിങ്ങളുടെ ഫോണിനായി ഡിസൈൻ ചെയ്‌ത ഉയർന്ന നിലവാരമുള്ള ആക്‌സസറികൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കുക.

വിലകുറഞ്ഞതോ വ്യാജമോ ആയ ആക്സസറികൾ ഉപയോഗിക്കുന്നത് നിങ്ങളുടെ വാറന്റി അസാധുവാക്കുകയും നിങ്ങളുടെ ഫോൺ അപകടത്തിലാക്കുകയും ചെയ്യും.

എത്ര വർഷം ഉപയോഗിച്ചാലും, പുത്തൻ ഫോണാണെന്നേ പറയൂ… എങ്ങനെയെന്നോ?

j. പുതിയ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധിക്കുക

നിങ്ങളുടെ ഫോണിൽ പുതിയ ആപ്പുകൾ ഇൻസ്‌റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് ഫോണിന്റെ സുരക്ഷയ്ക്കും പ്രകടനത്തിനും അപകടമുണ്ടാക്കും. പുതിയ ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയും ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യുമ്പോൾ അവയുടെ റിവ്യൂകളും റേറ്റിങ്ങുകളും എപ്പോഴും വായിക്കുക.

നിങ്ങളുടെ ഫോണിന്റെ ആക്സസ് വളരെയധികം ആവശ്യപ്പെടുന്നതോ, സംശയാസ്പദമായി തോന്നുന്നതോ ആയ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. കാരണം ഇവ നിങ്ങളുടെ ഫോണിന്റെ സുരക്ഷയ്ക്ക് ഭീഷണിയായേക്കാം.

എത്ര വർഷം ഉപയോഗിച്ചാലും, പുത്തൻ ഫോണാണെന്നേ പറയൂ… എങ്ങനെയെന്നോ?

k. അമിതമായ ഉപയോഗം ഒഴിവാക്കുക

മണിക്കൂറുകളോളം വലിയ ഗെയിമുകൾ കളിക്കുന്നതോ ദീർഘനേരം വീഡിയോകൾ സ്ട്രീം ചെയ്യുന്നതോ പോലുള്ള അമിതമായ ഉപയോഗം ഫോണിന്റെ ആരോഗ്യത്തിനെ സ്വാധീനിക്കുന്നു.  ഇത് നിങ്ങളുടെ ഫോണിന്റെ ബാറ്ററിയെയും കാര്യമായി ബാധിച്ചേക്കാം. ഇത് ഒഴിവാക്കാൻ, ഫോണിന്റെ ഉപയോഗം പരിമിതപ്പെടുത്തുക.

ഫോണിന് ഇടക്കൊക്കെ വിശ്രമം നൽകാം. അതുപോലെ ഒരേസമയം മൾട്ടിടാസ്‌കിങ് അല്ലെങ്കിൽ നിരവധി ആപ്പുകൾ പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കുക.

എത്ര വർഷം ഉപയോഗിച്ചാലും, പുത്തൻ ഫോണാണെന്നേ പറയൂ… എങ്ങനെയെന്നോ?

l. ആന്റിവൈറസ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുമ്പോൾ

മാൽവെയറുകളും വൈറസുകളും നിങ്ങളുടെ ഫോണിന്റെ സോഫ്‌റ്റ്‌വെയറിനും സുരക്ഷയ്ക്കും കാര്യമായ പ്രശ്നങ്ങൾ വരുത്തിയേക്കാം. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ, മാൽവെയർ, ഫിഷിംഗ്, മറ്റ് സൈബർ ആക്രമണങ്ങൾ എന്നിവയിൽ നിന്ന് നിങ്ങളുടെ ഫോണിനെ സംരക്ഷിക്കാൻ കഴിയുന്ന വിശ്വസനീയമായ ആന്റിവൈറസ് സോഫ്റ്റ്‌വെയർ നിങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

എത്ര വർഷം ഉപയോഗിച്ചാലും, പുത്തൻ ഫോണാണെന്നേ പറയൂ… എങ്ങനെയെന്നോ?

വൈറസുകളും മാൽവെയറുകളും ഉണ്ടോയെന്നത് പരിശോധിക്കാനായി നിങ്ങളുടെ ഫോൺ പതിവായി സ്കാൻ ചെയ്യുക. വിശ്വസനീയമല്ലാത്ത ഉറവിടങ്ങളിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക.

ഇങ്ങനെ ശരിയായി കൈകാര്യം ചെയ്താൽ കുറേ വർഷങ്ങൾക്ക് ശേഷവും നിങ്ങളുടെ ഫോൺ പുതിയതും പ്രവർത്തനക്ഷമവുമായി നിലനിർത്തുന്നതിന് സാധിക്കുന്നതാണ്.