5000mAh ബാറ്ററിയിൽ പുറത്തിറങ്ങുന്ന ഈ സ്മാർട്ട് ഫോണിന്റെ വില 9999 രൂപയാണ്
പാനാസോണിക്കിന്റെ ഏറ്റവും പുതിയ എലുഗ മോഡൽ പുറത്തിറക്കി .പാനാസോണിക്ക് Eluga Ray 700 ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഒരു മിഡ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ തന്നെയാണ് പാനസോണിക്കിന്റെ ഏറ്റവും പുതിയ എലുഗ റേ 700 .9999 രൂപയാണ് ഈ സ്മാർട്ട് ഫോണിന്റെ വിപണിയിലെ വിലവരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇത് വില്പനയ്ക്ക് എത്തുന്നു .Champagne Gold, Marine Blue,കൂടാതെ Mocha Gold എന്നി നിറങ്ങളിൽ ഈ മോഡലുകൾ ലഭ്യമാകുന്നു .ഒരുപാടു പുതിയ അപ്‌ഡേഷനുകൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .ഉദാഹരണത്തിനു ഇതിൽ ഉപയോഗിച്ചിരിക്കുന്നത് ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ ആൻഡ്രോയിഡ് Nougat ആണ് .ഇതിന്റെ കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാവുന്നതാണ് .
പാനാസോണിക്കിന്റെ എലുഗ റേ 700 എന്ന മോഡലിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ മനസിലാക്കാം
ഇതിന്റെ ഡിസ്പ്ലേക്കുറിച്ചു പറയുകയാണെങ്കിൽ 5.5 ഇഞ്ചിന്റെ ഫുൾ HD IPS ഡിസ്‌പ്ലേയാണുള്ളത് .അത് കൂടാതെ ഇതിന്റെ പിക്സൽ റെസലൂഷൻ 1920x1080 ആണ് .ഒരു പതിനായിരം രൂപ റെയിഞ്ചിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോണിൽ 5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്പ്ലേ നൽകുകയാണെങ്കിൽ തീർച്ചയായും അത് ഒരു നേട്ടം തന്നെയാണ് പാനാസോണിക്കിന്റെ എലുഗ റേ 700 എന്ന മോഡലിനെ സംബന്ധിച്ചടത്തോളം .ഇനി ഇതിന്റെ പ്രോസസറിന്റെ സവിശേഷതകൾ മനസിലാക്കാം .
ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ MediaTek’s MTK6753 Octa-core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .
ഇനി ഇതിന്റെ ആന്തരിക സവിശേഷതകൾ മനസിലാക്കാം .അപ്പോൾ നമുക്ക് ആദ്യം പറയേണ്ടത് ഇതിന്റെ റാം കൂടാതെ ഇതിന്റെ സ്റ്റോറേജ് എന്നിവയെക്കുറിച്ചാണ് .ഇതിന്റെ റാംമ്മിനെ കുറിച്ച് പറയുകയെണെങ്കിൽ 3 ജിബിയുടെ റാം ആണ് ഇതിനു നൽകിയിരിക്കുന്നത് .തീർച്ചയായും 9999 രൂപ വിലവരുന്ന ഒരു സ്മാർട്ട് ഫോണിൽ 3 ജിബിയുടെ റാം ഒട്ടും മോശംതന്നെയല്ല എന്നുതന്നെ നമുക്ക് പറയാം .അതുകൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇത് കാഴ്ചവെക്കുന്നുണ്ട് .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .പിന്നെ ഇതിന്റെ കഴിഞ്ഞ മോഡലായ എലുഗ 500 ഇതിലും കുറഞ്ഞ സവിശേഷതയിൽ പുറത്തിറക്കിയിരുന്നു .അതിന്റെ വില 8999 രൂപയും ആയിരുന്നു .
ഇനി ഇതിൽ പറയേണ്ടത് നമുക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു ഫീച്ചർ തന്നെയാണ് ,ഇതിന്റെ ക്യാമെറ .ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ മനസിലാക്കാം .
ഇതിന്റെ ക്യാമെറ തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയാം .13 മെഗാപിക്സലിന്റെ മുൻ ക്യാമറയും കൂടാതെ 13 മെഗാപിക്‌സേലിന്റെ പിൻ ക്യാമറയും ഇതിനുണ്ട് .
അവസാനമായി നമുക്ക് ഇതിന്റെ ബാറ്ററിയുടെ സവിശേഷതകൾ മനസിലാക്കാം .5000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .
മീഡിയടെക്കിന്റെ പ്രൊസസർ ആയതുകൊണ്ടുതന്നെ അത്യാവിശം പെർഫോമൻസ് മാത്രം നമുക്ക് പ്രതീക്ഷിച്ചാൽ മതി .പക്ഷെ മീഡിയടെക്കിന്റെ ഏറ്റവും പുതിയ വേർഷനാണിത് .അതുകൂടാതെ ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ ആൻഡ്രോയിഡ് 7 ലാണ് .
ഇതിന്റെ പ്രൊസസർ പുറകോട്ടാണെങ്കിലും ഇതിന്റെ ഓ എസ് ഇതിന്റെ പെര്ഫോമന്സിനു ആക്കം കൂട്ടുന്നു എന്നുതന്നെ പറയാം .പിന്നെ ഇതിന്റെ വില 9999 ആണ് എന്നതും ഒരു പ്രധാന കാര്യം തന്നെയാണ് .
പാനസോണിക്കിന്റെ എലുഗ റേ 700 ന്റെ ബാറ്ററിയും മികച്ചുതന്നെ നിൽക്കുന്നു .9999 രൂപ റെയിഞ്ചിൽ വരുന്ന ഒരു സ്മാർട്ട് ഫോണിൽ 5000mAh ന്റെ ബാറ്ററി തീർച്ചയായും ഒരു ബെനിഫിറ്റ് തന്നെയാണ് .അതുകൂടാതെ ഇതിന്റെ മറ്റു സവിശേഷതകൾ ഇതിൽ ഫിംഗർ പ്രിന്റ് സെൻസർ ഉണ്ട് കൂടാതെ LTE ആണ് .
ഇപ്പോൾ ഇവിടെ നിങ്ങളെ പരിചയപ്പെടുത്തിയത് പാനാസോണിക്കിന്റെ ഏറ്റവും പുതിയ മോഡലായ റേ 700 ആണ് .
ഇതിന്റെ നേട്ടങ്ങൾ
ഇതിന്റെ വില 9999 രൂപയാണ്
ഇതിന്റെ ഡിസ്പ്ലേ 5.5 HD ആണ്
ഇതിന്റെ ഓ എസ് Android Nougat 7
ഇതിന്റെ ക്യാമെറ മുൻ / പിൻ 13 എംപി
ഇതിന്റെ ബാറ്ററി 5000mAh
9999 രൂപ വിലയിൽ വരുന്ന ഒരു സ്മാർട്ട് ഫോണിൽ 13 മെഗാപിക്‌സേലിന്റെ മുൻ പിൻ ക്യാമെറകൾ വരുകയാണെങ്കിൽ തീർച്ചയായും അത് ഉപഭോതാക്കൾക്ക് ഒരു ബെനിഫിറ്റ് തന്നെയാണ് .
അതുകൂടാതെ ഡ്യൂവൽ ഫ്ലാഷ് ഇതിനു നൽകിയിരിക്കുന്നു .അപ്പോൾ ക്യാമറയുടെ ഫീച്ചറുകൾ മുന്നിൽ തന്നെ നിൽക്കുന്നു എന്ന് പറയാം .