ഇവിടെ നിന്നും " ഷവോമി ,സാംസങ്ങ് ,മോട്ടോ ,ഹുവാവെ ,ലെനോവോ " എന്നി സ്മാർട്ട് ഫോണുകളിൽ ഇപ്പോൾ ഇറങ്ങിയതും ഇനി വിപണികാത്തിരിക്കുന്നതും ആയ സ്മാർട്ട് ഫോണുകളും അവയുടെ സവിശേഷതകളും മനസിലാക്കാം .
ഷവോമിയുടെ റെഡ്മി നോട്ട് 4
5.5 ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ മറ്റൊരു പ്രധാന ആകർഷണം അതിന്റെ ക്യാമറയാണ് .13 മെഗാപിക്സലിന്റെ മുൻ ക്യാമറയും ,13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണ് ഇതിനുള്ളത് .ഇതിന്റെ വിലയെ കുറിച്ച് പറയുകയാണെകിൽ 16 ജിബിയുടെ മോഡലിന് ഇന്ത്യൻ മാർകെറ്റിൽ Rs.9,000 രൂപയും ,64 ജിബിയുടെ മോഡലിന് ഇന്ത്യൻ മാർകെറ്റിൽ 12,000രൂപയും ആണ് വില .
സാംസങ്ങ് ഗാലക്സി A9 പ്രൊ
6ഇഞ്ച് FHD AMOLEDഡിസ്‌പ്ലേയിൽ ആണ് ഇത് ഇതിനു നൽകിയിരിക്കുന്നത് .Snapdragon octa-core പ്രൊസസർ കൂടാതെ 4ജിബിയുടെ റാം എന്നിവ ഇതിന്റെ പെർഫോമൻസ് മികച്ചതാക്കുന്നതിനു സഹായകമാകുന്നു .32GBജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,256 ജിബി വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ മറ്റു ചില സവിശേഷതകളാണ് .16മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .
മോട്ടോ ഇ 3 പവർ
5ഇഞ്ച് Hd ips ഡിസ്‌പ്ലേയിൽ ആണ് ഇത് വിപണിയിൽ എത്തുന്നത് .720പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത്.1GHz quad-core MediaTek MT6735Pപ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .2ജിബിയുടെ റാം,16 ജിബിയുടെ ഇന്റെർണൽ മെമ്മറി ,128GBമെമ്മറി കാർഡ് വഴി വർദ്ധിപ്പിക്കാവുന്ന മെമ്മറി പവർ എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .
Android Marshmallow 6ൽ പ്രവർത്തിക്കുന്ന ഇത് 4ജി സപ്പോർട്ടോടു കൂടിയാണ് വിപണിയിൽ എത്തുന്നത് .8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .3,500mAh ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .
ലെനോവോ A6600
5ഇഞ്ച് HD ഡിസ്‌പ്ലേ ആണ് ഇതിനുള്ളത് .8 മെഗാപിക്സൽ ക്യാമറ , 1.0GHz quad-core MediaTek 6735 പ്രോസസ്സർ .റാംമ്മിന്റെ സവിശേഷതകൾ പറയുകയാണെകിൽ A6600 നു 1 ജിബിയുടെ റാംമ്മും ,പ്ലസ്സിനു 2ജിബിയുടെ റാംമ്മും ആണുള്ളത് .2300mAHന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
ഹുവാവെ നോവ
ഹുവാവെ നോവയെ കുറിച്ച് പറയുകയാണെങ്കിൽ 5 ഇഞ്ച് ഫുൾ HD ഡിസ്പ്ലേ ആണ് നൽകിയിരിക്കുന്നത് .Qualcomm Snapdragon 625 ലാണ് ഇതിന്റെ പ്രവർത്തനം . 3GBയുടെ റാം ,32 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ് .128 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കും .12മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് . Android Marshmallow v6.0 വേർഷനിലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം . 3020mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .