ഫിംഗർപ്രിന്റ് സ്‌കാനർ ഉളള 2016 - ഇന്ത്യയിലെ മികച്ച സ്മാർട്ട്‌ ഫോണുകൾ

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Apr 20 2016
ഫിംഗർപ്രിന്റ്  സ്‌കാനർ ഉളള  2016 - ഇന്ത്യയിലെ  മികച്ച  സ്മാർട്ട്‌  ഫോണുകൾ

പല രീതിയിൽ ഉള്ള സ്മാർട്ട്‌ ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ഇറങ്ങുന്നുണ്ട് .അക്കൂട്ടത്തിൽ ഇതാ ഇന്ത്യയിലെ മികച്ച ഫിംഗർപ്രിന്റ് സ്‌കാനർ ഉളള കുറച്ചു സ്മാർട്ട്‌ ഫോണുകളും അതിന്റെ പ്രധാന സവിശേഷതകളും നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .

 

ഫിംഗർപ്രിന്റ്  സ്‌കാനർ ഉളള  2016 - ഇന്ത്യയിലെ  മികച്ച  സ്മാർട്ട്‌  ഫോണുകൾ

ഹുവായി ഹൊണർ 7

ഡിസ്പ്ലേ : 5.2 ഇഞ്ച് FHD ഐപിഎസ് ഡിസ്പ്ലേ

ഓപ്പറേറ്റിംഗ് സിസ്റ്റം : ആൻഡ്രോയിഡ് 5.0 ലോലിപോപ്പ്

പ്രോസസ്സർ : ഒക്ടാ കോർ 2.2 GHz കോർടെക്സ് A53

ക്യാമറ : 20 MP പിൻക്യാമറ / 8 MP മുൻ ക്യാമറ

മെമ്മറി : 3 ജിബി റാം / 16 ജിബി ഇന്റേണൽ മെമ്മറി

ബാറ്ററി : 3100 എംഎഎച്ച്

 

 

ഫിംഗർപ്രിന്റ്  സ്‌കാനർ ഉളള  2016 - ഇന്ത്യയിലെ  മികച്ച  സ്മാർട്ട്‌  ഫോണുകൾ

വൺ പ്ലസ് 2

വൺ പ്ലസ് വണ്ണിന്റെ വിജയത്തിന് ശേഷം വിപണിയിലെത്തിയ വൺ പ്ലസ് 2 വിനെ കുറിച്ചും മികച്ച പ്രതികരണമായിരുന്നു ഉപഭോക്താക്കളിൽ നിന്നും ലഭിച്ചത്..5 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയുള്ള ഫോണിൽ 64 ബിറ്റ് ഒക്ടാ കോർ ക്വാല്‍കോം സ്‌നാപ്ഡ്രാഗൺ 810 വി2 വൺ പ്രൊസസർ ആണ് ഉപയോഗിച്ചിരിക്കുന്നത്. 13 മെഗാപിക്‌സൽ ആണ് പിൻ വശത്തെ ക്യാമറ 5 മെഗാപിക്‌സൽ സെല്‍ഫി ക്യാമറയും ഉണ്ട്.

ഫിംഗർപ്രിന്റ്  സ്‌കാനർ ഉളള  2016 - ഇന്ത്യയിലെ  മികച്ച  സ്മാർട്ട്‌  ഫോണുകൾ

 

സാംസങ് ഗ്യാലക്‌സി എ8

ആൻഡ്രോയിഡ് 5.1.1 ലോലിപോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഗ്യാലക്സി എ8 ഇരട്ട സിം മോഡലാണ്.മെറ്റൽ സൈഡ് ബേസുകളുമായി വിപണിയിലെത്തുന്ന ഗ്യാലക്സി എ8-ന്‍റെ മുൻഭാഗം എസ്6- നെ ചെറുതായി അനുസ്മരിപ്പിക്കുന്നു. 5.7 ഇഞ്ച് ഫുൾ ‍എച്ച്ഡി (1080X1920 പിക്സൽ) സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് എ8-നുള്ളത്. സാംസങ് എക്സിനോസ് 5430 സിസ്റ്റം ഓൺചിപ്പോടെയെത്തുന്ന ഗ്യാലക്സി എ8-നു കരുത്തേകുന്നത് 1.3 ജിഗാഹെഡ്സ് ക്ലോക്ക്സ്പീഡുള്ള ഒക്റ്റാകോർ പ്രൊസസറാണ്.32 ജിബി ഇന്റേർണൽ മെമ്മറിയോടെ എത്തുന്ന എ8-ന്റെ പരമാവധി മെമ്മറി 128 ജിബിയാണ്. 16 മെഗാപിക്സലിന്റെ ഓട്ടോഫോക്കസ് പിൻക്യാമറയാണുള്ളത്. 5 മെഗാപിക്സലിന്റെ മുൻക്യാമറയാണുള്ളത്.

 

ഫിംഗർപ്രിന്റ്  സ്‌കാനർ ഉളള  2016 - ഇന്ത്യയിലെ  മികച്ച  സ്മാർട്ട്‌  ഫോണുകൾ

സാംസങ് ഗ്യാലക്‌സി നോട്ട് 5

പുതിയ ഡിസൈനിൽ വിപണിയിലെത്തുന്ന നോട്ട് 5 ഡ്യുവല്‍ സിം കട്ട് മെറ്റലും സ്മൂത്ത് ഗ്ളാസും ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. മികച്ച സ്ക്രീൻ ടെക്നോളജി, ഉന്നതനിലവാരത്തിലുള്ള ക്യാമറ, മെച്ചപ്പെടുത്തിയ എസ് പെന്‍ എന്നിവയ്ക്കുപുറമെ 5.7 ഇഞ്ച് ഡിസ്പ്ളേ, 4 ജിബി റാം, ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് ഒഎസ് തുടങ്ങിയ സവിശേഷതകളുണ്ട്. സാംസങ് ഗ്യാലക്സി നോട്ട് 5 ഡ്യുവൽ സിമ്മിന്റെ 32 ജിബി മെമ്മറി വേരിയന്റിന് 51,400 രൂപയും 64 ജിബി മെമ്മറി വേരിയന്റിന് 57,400 രൂപയുമാണ് വില.

 

 

ഫിംഗർപ്രിന്റ്  സ്‌കാനർ ഉളള  2016 - ഇന്ത്യയിലെ  മികച്ച  സ്മാർട്ട്‌  ഫോണുകൾ

ജിയോണി മാരത്തൺ M5

ആന്‍ഡ്രോയ്ഡ് ലോലിപോപ്പില്‍ 5.1 ൽ പ്രവര്‍ത്തിക്കുന്ന സ്മാർട്ട്‌ ഫോൺ ആണ് മാരത്തൺ M5. 5.5 ഇഞ്ചാണ് ഡിസ്‌പ്ലേ ശേഷിയുള്ള ഈ സ്മാർട്ട്‌ ഫോണിന്റെ പിന്‍ ക്യാമറയ്ക്ക് 3 മെഗാ പിക്‌സല്‍ വ്യക്തത നല്കുന്നു .5 മെഗാപിക്‌സല്‍ മുന്‍ ക്യാമറയുമുണ്ട്. 4ജി എല്‍ടിഇ സപ്പോര്‍ട്ട് ചെയ്യുന്ന ഫോണില്‍ ബ്ലൂടൂത്ത്, ജിപിഎസ് കണക്ടിവിറ്റിയുമുണ്ട്. ഫിസിക്കല്‍ ഹോം ബട്ടണ്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആദ്യ ഫോണായ മാരത്തണ്‍ എം5 പ്ലസില്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനറുമുണ്ട്.64 ജിബിയാണ് ഇന്‍ബില്‍ട്ട് മെമ്മറി ശേഷി. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബിവരെ മെമ്മറി ശേഷി വര്‍ദ്ധിപ്പിക്കാം.