Aadhaar Card Update: ഇന്ന് വളരെ പ്രധാനപ്പെട്ട രേഖയാണ് ആധാർ. നിങ്ങളുടെ ആധാർ കാർഡിന് 10 വർഷത്തിലധികം പഴക്കമുണ്ടെങ്കിൽ അത് ഉടനടി പുതുക്കേണ്ട കാലാവധി കഴിഞ്ഞു.
ഇങ്ങനെ ആധാർ അപ്ഡേഷൻ നടത്തുന്നതിന് നിങ്ങൾക്ക് ഒരു പൈസയും ചിലവാകില്ല എന്നത് കൂടി പറയട്ടെ. അതായത് നിങ്ങളുടെ ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യപ്പെടും.
നേരത്തെ ഇതിന് 25 രൂപ ഈടാക്കിയിരുന്നെങ്കിലും ഇന്ന് പൈസ ചിലവില്ല.
10 വർഷം പഴക്കമുള്ള ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യേണ്ടത് ആവശ്യമാണ്. ഇപ്പോൾ വരുന്ന ഏറ്റവും സന്തോഷവാർത്ത എന്തെന്നാൽ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സേവനം ഒരു നിശ്ചിത സമയത്തേക്ക് UIDAI സൗജന്യമായി അനുവദിച്ചിരിക്കുന്നു എന്നതാണ്.
അതായത്, നിങ്ങളുടെ ആധാർ കാർഡ് സൗജന്യമായി അപ്ഡേറ്റ് ചെയ്യാം. ഈ സൗകര്യം പരിമിത കാലത്തേക്കാണെങ്കിലും, ജൂൺ 14 വരെ നിങ്ങൾക്ക് സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാം.
ആധാർ അപ്ഡേഷൻ സൗജന്യമായി നടത്തുന്നതിന് എന്ത് ചെയ്യണമെന്നും, അതിനുള്ള വിവിധ ഘട്ടങ്ങൾ എന്തെല്ലാമെന്നും മനസിലാക്കാം.
My Aadhaar പോർട്ടൽ സന്ദർശിച്ച് ആർക്കും സൗജന്യമായി രേഖകൾ അപ്ഡേറ്റ് ചെയ്യാമെന്ന് UIDAI അറിയിച്ചിട്ടുണ്ട്. രേഖകൾ അപ്ഡേറ്റ് ചെയ്യുന്നതിന് ഫീസ് നൽകേണ്ടതില്ല. എന്നാൽ, ആധാർ കേന്ദ്രത്തിലെത്തി രേഖകൾ അപ്ഡേറ്റ് ചെയ്യുന്നതിന് 50 രൂപ ഫീസ് അടയ്‌ക്കേണ്ടി വരും.
Onlineആയി ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് https://myaadhaar.uidai.gov.in/ എന്ന വെബ്സൈറ്റ് ലോഗിൻ ചെയ്യുക. ഇതിനുശേഷം, നിങ്ങളുടെ ഫോണിൽ ഒരു OTP വരും.
OTP പൂരിപ്പിച്ച ശേഷം, ഡോക്യുമെന്റ് അപ്‌ഡേറ്റിൽ ക്ലിക്ക് ചെയ്യുക. ഇതിന് ശേഷം നിങ്ങളുടെ വിശദാംശങ്ങൾ ശരിയാണോ എന്നത് പരിശോധിക്കുക.
അതുപോലെ നിങ്ങൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ്. ആധാറും പാൻ കാർഡും വളരെ അടിയന്തരമായി ലിങ്ക് ചെയ്യണമെന്നത്. കാരണം,
ഇതിനുള്ള അവസാന തീയതി മാർച്ച് 31 ആണ്.
മാർച്ച് 31-ന് മുമ്പ് linking പൂർത്തിയാക്കിയിട്ടില്ലെങ്കിൽ, നിങ്ങളുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകും.
ഇത് സംബന്ധിച്ച് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) 2022 മാർച്ചിൽ ഒരു സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പാൻ കാർഡ് നിർജീവമാക്കിയാൽ ബാങ്കുമായി ബന്ധപ്പെട്ട പല ജോലികളും ചെയ്യാൻ കഴിയില്ല.
ആധാറുമായി പാൻ ലിങ്ക് ചെയ്യാനുള്ള എളുപ്പവഴി SMS ആണ്. നിങ്ങളുടെ മൊബൈലിൽ നിന്ന് UIDPIN എന്ന് ടൈപ്പ് ചെയ്ത് സ്പേസ് ഇട്ട ശേഷം 12 അക്ക ആധാർ നമ്പർ നൽകുക. തുടർന്ന് സ്പേസ് ഇട്ട ശേഷം 10 അക്ക പാൻ നമ്പർ നൽകുക.
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് മെസേജ് അയയ്ക്കുക.
പാനും ആധാറും ലിങ്ക് ചെയ്യുന്നത് വിജയകരമായി പൂർത്തിയായിക്കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു മെസേജ് ലഭിക്കും.
ഇനി ആധാർ കൊണ്ടുള്ള പ്രധാന നേട്ടങ്ങൾ കൂടി മനസിലാക്കൂ...
ഔദ്യോഗിക ആവശ്യങ്ങൾക്കും ആദായ നികുതി ആനുകൂല്യങ്ങൾക്കും ആധാർ കാർഡ് പ്രയോജനപ്പെടുത്താം.ഇവ കാര്യക്ഷമവും ചെലവ് കുറഞ്ഞതുമാണ്.
ആധാർ വെർച്വൽ ഐഡിയായി ഉപയോഗിക്കുന്നതിലൂടെ കാർഡ് വിശദാംശങ്ങൾ എല്ലായിടത്തും നൽകേണ്ടതായി വരുന്നില്ല.
ദിവസത്തിനുള്ളിൽ നിങ്ങൾക്ക് പാസ്‌പോർട്ടിന് അപേക്ഷിച്ച് നേടാൻ ആധാർ സഹായകരമാണ്. കാരണം അപേക്ഷ വേളയിൽ ഇത് ഒരു ഐഡി പ്രൂഫായി പ്രവർത്തിക്കുന്നു.
ഒരു പെൻഷൻകാരൻ എന്ന നിലയിൽ, ഓൺലൈൻ ലൈഫ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ആധാർ കാർഡ് പ്രയോജനപ്പെടുത്താം. പെൻഷൻ തടസ്സങ്ങളില്ലാതെ തുടർന്നും ലഭിക്കുന്നതിന് നിങ്ങൾക്ക് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ലഭിക്കും.
ഓൺലൈൻ ആധാറിനൊപ്പം ചുരുങ്ങിയ സമയത്തിനുള്ളിൽ നിങ്ങൾക്ക് ഓൺലൈൻ ലൈഫ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
ആധാർ കാർഡ് ഉണ്ടെങ്കിൽ തൽക്ഷണം ഒരു ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ട് തുറക്കാൻ നിങ്ങൾ പ്രാപതരാകുന്നു.
നിങ്ങളുടെ മൊബൈൽ നമ്പർ ആധാർ കാർഡിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും സേവിങ്സ് അക്കൌണ്ടും പെട്ടെന്ന് തുറക്കാവുന്നതാണ്.
ഇന്ത്യൻ കുടുംബങ്ങൾക്ക് സർക്കാർ വാഗ്ദാനം ചെയ്യുന്ന LPG സബ്‌സിഡി ലഭിക്കേണ്ടതുണ്ട്. ആനുകൂല്യം ലഭിക്കാൻ ഒരാൾ ആധാർ കാർഡുമായി എൽപിജി കണക്ഷനുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. സബ്സിഡിയറി തുക നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനാൽ എൽപിജി ഗ്യാസ് ആധാർ ലിങ്ക് നിർബന്ധമാണ്. അതിനാൽ, നിങ്ങൾ ആധാർ കാർഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.
കേന്ദ്ര സ്കോളർഷിപ്പുകൾക്കും സാമ്പത്തിക സഹായ പദ്ധതികൾക്കും അപേക്ഷിക്കുന്ന വിദ്യാർഥികൾക്ക് ആധാർ നമ്പർ വഴി സ്കോർഷിപ്പ് നൽകാം.