ഡെൽ ലാറ്റിട്യൂഡ്‌ 7370 & 7275

മുഖേനെ Team Digit | അപ്‌ഡേറ്റ്‌ ചെയ്തു Mar 17 2016
ഡെൽ ലാറ്റിട്യൂഡ്‌  7370 & 7275

ഡെല്ലിന്റെ ഏറ്റവും പുതിയ സംരഭം ആയ ഡെൽ ലാറ്റിട്യൂഡ്‌ 7370 & 7275 ലാപ്ടോപ്പുകൾ ആണു വിപണിയിൽ ഇറങ്ങിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളും ,അതിന്റെ പെർഫൊമൻസിനെകുറിച്ചും നമുക്ക്‌ ഇവിടെ നിന്നും മനസിലാക്കാം 

ഡെൽ ലാറ്റിട്യൂഡ്‌  7370 & 7275

മുന്‍നിര ഐടി കമ്പനിയായ ഡെല്‍ ഇന്ത്യ, ലാറ്റിട്യൂഡ് പോര്‍ട്‌ഫോളിയോ അവതരിപ്പിച്ചു.ഡെസ്‌ക് സെന്‍ട്രിക് വര്‍ക്കര്‍, കൊറിഡോര്‍ വാരിയര്‍, ഓണ്‍-ദി-ഗോ പ്രോ, റിമോട്ട് വര്‍ക്കര്‍, സ്‌പെഷലൈസ്ഡ് യൂസര്‍ വര്‍ക്കര്‍ എന്നിങ്ങനെ 5 ബിസിനസ് യൂസര്‍ ഗ്രൂപ്പുകള്‍ക്കുവേണ്ടിയാണ് ലാറ്റിട്യൂഡ് ശ്രേണി പുറത്തിറക്കിയിരിക്കുന്നത്. 

ഡെൽ ലാറ്റിട്യൂഡ്‌  7370 & 7275

ഡെൽ 7370 നിർമിച്ചിരിക്കുന്നത് 6th ജെൻ കോർ എം 7 പ്രോസ്സസ്സർ ഉപയോഗിച്ചാണ്‌ .ഇതിൽ 16 ജിബി റാംമ്മും,512 ജിബി ഹാർഡ് ഡിസ്ക്കോടും കൂടിയതാണ് .ഇതിന്റെ വില തുടങ്ങുന്നത് ഏകദേശം 79999 രൂപയിൽ നിന്നാണ് .

ഡെൽ ലാറ്റിട്യൂഡ്‌  7370 & 7275

ലാറ്റിട്യൂഡ് 13 (7370) 7000 ശ്രേണി ലോകത്തിലെ ഏറ്റവും ചെറിയ അള്‍ട്രാബുക്ക് ആണ്. 33 സെ.മി സ്മാര്‍ട് കാര്‍ഡ് റീഡര്‍, ഫിംഗര്‍പ്രിന്റ് റീഡര്‍ തുടങ്ങി ഒട്ടേറെ ഘടകങ്ങളും ഇതിലുണ്ട്.ഡെല്‍ ലാറ്റിട്യൂഡ് 12 (7275) 7000 സീരിസ് 2-ഇന്‍-1 ആണ്.

 

ഡെൽ ലാറ്റിട്യൂഡ്‌  7370 & 7275

31.8 സെ.മി ആണ് സൈസ്. യുഎച്ച്ഡി ടച്ച് ഡിസ്‌പ്ലേയോടുകൂടിയ 4 കെ അള്‍ട്രാ ഷാര്‍പ്പാണിത്.നൂതനാശയങ്ങള്‍ നൂതന സാങ്കേതികവിദ്യയില്‍ സമന്വയിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് എത്തിക്കുകയാണ് ഡെല്ലിന്റെ ലക്ഷ്യമെന്ന് ഡെല്‍ ഇന്ത്യ ഡയറക്ടറും ജനറല്‍ മാനേജരുമായ ഇന്ദ്രജിത് ബെല്‍ഗുണ്ടി പറഞ്ഞു.

 

ഡെൽ ലാറ്റിട്യൂഡ്‌  7370 & 7275

ലാറ്റിട്യൂഡ് 13 7000 അള്‍ട്രാബുക്കിന്റെ വില 79,999 രൂപയാണ്. 12 7000 2-ഇന്‍-1 ന്റെ വില 87,999 രൂപ മുതലാണ് തുടങ്ങുന്നത്. 11 5000 2-ഇന്‍-1ന് 59,999 രൂപ മുതലാണ് വില.

ഡെൽ ലാറ്റിട്യൂഡ്‌  7370 & 7275

ഡെല്‍ ലാറ്റിട്യൂഡ് 3000 ത്തിന്റെ വില 44,999 രൂപ മുതലും, 5000-ന്റെ വില 54,999 രൂപ മുതലും, 7000-ന്റെ വില 64,999 രൂപ മുതലും ആണ് ആരംഭിക്കുന്നത്.ഈ ഗ്രൂപ്പുകളുടെ എല്ലാ കമ്പ്യൂട്ടിങ്ങ് ആവശ്യങ്ങളും നിറവേറ്റാന്‍ പര്യാപ്തമാണ് പുതിയ ലാറ്റിട്യൂഡ് 3000, 5000, 7000 പരമ്പരകള്‍.