കൊറോണ ;മൊബൈൽ ഉപയോഗിക്കുന്നവരും ശ്രദ്ധിക്കുക

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Mar 09 2020
കൊറോണ ;മൊബൈൽ ഉപയോഗിക്കുന്നവരും ശ്രദ്ധിക്കുക

ലോകം മുഴുവനും മാത്രമല്ല ഇപ്പോൾ നമ്മളുടെ കൊച്ചു കേരളത്തിലും കൊറോണയുടെ ഭീതിയിൽ ആയിക്കഴിഞ്ഞിരിക്കുന്നു .എന്നാൽ ഒരു തരത്തിലും നമ്മൾ പേടിക്കേണ്ട ആവിശ്യം ഇല്ല എന്ന് തന്നെയാണ് നമ്മളുടെ ആരോഗ്യ മന്ത്രാലയം പറയുന്നത് .അതുപോലെ തന്നെ നമ്മളും പല മുൻകരുതലും എടുക്കേണ്ടതാണ് .ഒരുപാടു ഫേക്ക് മെസേജുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ എത്തുന്നുണ്ട് .അതിനെ പൂർണമായും നിങ്ങൾ തള്ളിക്കളയേണ്ടതാണ് .നിങ്ങൾക്ക് കൊറോണയെക്കുറിച്ചു എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഹെൽത്ത് ഫേസ്ബുക്ക് പേജുമായി ബന്ധപ്പെടാവുന്നതാണ് ,ലിങ്ക് : https://www.facebook.com/keralahealthservices/.

കൊറോണ ;മൊബൈൽ ഉപയോഗിക്കുന്നവരും ശ്രദ്ധിക്കുക

ഇപ്പോൾ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവരും വളരെ അധികം ശ്രദ്ധിക്കേണ്ടതാണ് .നമ്മൾ കൈകളും ,മുഖങ്ങളും കഴുകുന്നതിനൊപ്പം തന്നെ നിങ്ങളുടെ സ്മാർട്ട് ഫോണുകളും വൃത്തിയായി സൂക്ഷിക്കേണ്ടതാണ് .

കൊറോണ ;മൊബൈൽ ഉപയോഗിക്കുന്നവരും ശ്രദ്ധിക്കുക

ദൂരെ യാത്രയ്ക്ക് പോകുന്നവർ കൂടാതെ വിമാന യാത്രകൾ ചെയ്യന്നവർ അവരുടെ സ്മാർട്ട് ഫോണുകളും കോട്ടൺ വൈപ്സ് ഉപയോഗിച്ച് സ്മാർട്ട് ഫോണുകളും വൃത്തിയായി സൂക്ഷികേകണ്ടതാണ് .സ്മാർട്ട് ഫോണുകൾ പൊതുവായ ഇടങ്ങളിൽ വെക്കുന്നത് ഒഴിവാക്കുക .കൂടുതലും യാത്രകൾക്ക് പോകുന്നവർ ഇത് ശ്രദ്ധിക്കേണ്ടതാണ് . 

കൊറോണ ;മൊബൈൽ ഉപയോഗിക്കുന്നവരും ശ്രദ്ധിക്കുക

അതുപോലെ തന്നെ പുബ്ലിക്ക് ടോയിലെറ്റുകൾ ഉപയോഗിക്കുന്നവർ നല്ലതുപോലെ തന്നെ കൈകൾ കഴുകിയതിനു ശേഷം മാത്രമേ  നിങ്ങളുടെ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുവാൻ പാടുള്ളതുള്ളു .

കൊറോണ ;മൊബൈൽ ഉപയോഗിക്കുന്നവരും ശ്രദ്ധിക്കുക

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

1.കൊറോണ വയറസിനെ പ്രതിരോധിക്കുവാൻ പ്രേതെകതരം മാസ്കുകൾ ഓൺലൈൻ വഴി വാങ്ങിക്കാം എന്ന തരത്തിലുള്ള Ads ശ്രദ്ധയിൽ പെടുകയാണെങ്കിൽ അതിനെ നിങ്ങൾ ഒഴിവാക്കേണ്ടതാണ് .

കൊറോണ ;മൊബൈൽ ഉപയോഗിക്കുന്നവരും ശ്രദ്ധിക്കുക

2.ഒരു തരത്തിലും ഓൺലൈൻ വഴി കൊറോണ വയറസിനെ പ്രതിരോധിക്കുവാൻ മരുന്നുകൾ ഓൺലൈൻ വഴി വാങ്ങിക്കരുത് 

കൊറോണ ;മൊബൈൽ ഉപയോഗിക്കുന്നവരും ശ്രദ്ധിക്കുക

3.പല വെബ് സൈറ്റുകളിലും കോറോണയെക്കുറിച്ചു പല തരത്തിലുള്ള റിപ്പോർട്ടുകൾ ആണ് വരുന്നത് .അതിൽ പല തരത്തിലുള്ള ഫേക്ക് വാർത്തകളും ചിലപ്പോൾ ഉണ്ടാകുവാൻ ഇടയുണ്ട് .അത് ശ്രദ്ധിക്കുക .

കൊറോണ ;മൊബൈൽ ഉപയോഗിക്കുന്നവരും ശ്രദ്ധിക്കുക

4.കൊറോണയെ പ്രതിരോധിക്കുവാൻ പുതിയ കിറ്റുകളും ഇപ്പോൾ വിപണിയിൽ ലഭിക്കുന്നുണ്ട് .എന്നാൽ ഒരു തരത്തിലുള്ള കിറ്റുകളും ഒഫീഷ്യൽ ആയി ഇതുവരെ പുറത്തിറക്കിയിട്ടില്ല .

കൊറോണ ;മൊബൈൽ ഉപയോഗിക്കുന്നവരും ശ്രദ്ധിക്കുക

5.ടിക്ക് ടോക്ക് ,വാട്ട്സ് ആപ്പുകളിൽ വരുന്ന ഫോർവേഡ് മെസേജുകൾ തീർത്തും ഒഴിവാക്കേണ്ടതാണ് 

കൊറോണ ;മൊബൈൽ ഉപയോഗിക്കുന്നവരും ശ്രദ്ധിക്കുക

6.ഓൺലൈൻ സൈറ്റുകളിൽ നിന്നോ കൂടാതെ യൂട്യൂബ് എന്നി പ്ലാറ്റുഫോമുകളിൽ നിന്നോ ഒരു തരത്തിലുള്ള സജക്ഷനുകളും നിങ്ങൾ എടുക്കുവാൻ പാടുള്ളതല്ല .എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഡോക്ടറിന്റെ സഹായം തന്നെ തേടുക .