വിപണിയിൽ ഇപ്പോൾ പലതരത്തിലുള്ള സ്മാർട്ട് ഫോണുകൾ ലഭ്യമാക്കുന്നുണ്ട് .മികച്ച ക്യാമറകളിൽ ,വലിയ പ്രോസസറുകളിൽ ,ബാറ്ററികളിൽ എന്നിങ്ങനെ ലഭ്യമാക്കുന്നുണ്ട് .എന്നാൽ നമ്മളിൽ പലരും സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നതിനു മുൻപ് പ്രധാനമായും ശ്രദ്ധിക്കുന്നത് ഡിസ്പ്ലേ ,ക്യാമറകൾ ,പ്രോസസറുകൾ കൂടാതെ ബാറ്ററികൾ ഒക്കെയാണ് .എന്നാൽ പലരും വിട്ടുപോകുന്ന അല്ലെങ്കിൽ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് അതിന്റെ റേഡിയേഷൻ ലെവൽ അഥവാ SAR വാല്യൂ . ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന 10 സ്മാർട്ട് ഫോണുകളുടെ റേഡിയേഷൻ ലെവൽ ഇവിടെ നിന്നും നോക്കാം .
സാംസങ്ങ് ഗാലക്സി M30
6.4 ഇഞ്ചിന്റെ സൂപ്പർ അമലോഡ് FHDപ്ലസ് ഇൻഫിനിറ്റി U ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി മോഡലുകളാണ് എത്തിയിരിക്കുന്നത് .13 + 5 + 5 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .
ഹെഡ് SAR: 0.409 W/Kg
ഇന്ത്യയിൽ അനുവദനീയമായ പരിധി: 1.6 W/kg
സാംസങ്ങ് ഗാലക്സി A70
6.70ഇഞ്ചിന്റെ വലിയ Super AMOLED Infinity-U ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1080x2400 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു പ്രോസസറുകളാണ് ഇതിനുള്ളത് .Qualcomm Snapdragon 675 ന്റെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9.0 Pie(Samsung One UI) ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ഹെഡ് SAR: 0.774 W/Kg
ബോഡി SAR: Unspecified
ഇന്ത്യയിൽ അനുവദനീയമായ പരിധി: 1.6 W/kg
ഹെഡ് SAR: 1.15W/kg
ബോഡി SAR:0.284W/kg
ഇന്ത്യയിൽ അനുവദനീയമായ പരിധി: 1.6 W/kg
ഹെഡ് SAR: 0.962W/kg
ബോഡി SAR: 0.838W/kg
ഇന്ത്യയിൽ അനുവദനീയമായ പരിധി: 1.6 W/kg
വൺപ്ലസ് 6 T
ഇതിന്റെ ഡിസ്‌പ്ലേയെക്കുറിച്ചു പറയുകയാണെങ്കിൽ 6.41ഇഞ്ചിന്റെ Full HD Optic AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറക്കിയിരിക്കുന്നത് .അതുപോലെതന്നെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .രണ്ടു മോഡലുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈ ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ Snapdragon 845 പ്രോസസറിലാണ് പ്രവർത്തനം നടക്കുന്നത് .
ഹെഡ് SAR: 1.552W/kg
ബോഡി SAR: 1.269W/kg
ഇന്ത്യയിൽ അനുവദനീയമായ പരിധി: 1.6 W/kg
ഹുവാവെയുടെ P30 ലൈറ്റ്
6.15 ഇഞ്ചിന്റെ ഫുൾ HD പ്ലസ് LCD ഡിസ്‌പ്ലേയിലാണ് ഹുവാവെയുടെ P30 ലൈറ്റ് സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ Kirin 710 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനുള്ളത് . Android Pie ൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .24 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകൾ ഇതിനുണ്ട് .
ഹെഡ് SAR: 1.23W/kg
ബോഡി SAR: 1.19W/kg
ജൂലൈ
ഇന്ത്യയിൽ അനുവദനീയമായ പരിധി: 1.6 W/kg