വില കുറഞ്ഞൊരു സ്‌മാർട്ട്‌ഫോണാണോ നിങ്ങൾ അന്വേഷിക്കുന്നത്. എന്നാൽ എപ്പോഴും കട്ടപ്പുറത്ത് കേറരുത്. അതുപോലെ ദീർഘനാൾ ആയുസ്സുമുണ്ടായിരിക്കണം. എങ്കിലിതാ, 7000 രൂപ കരുതിക്കോളൂ, കിടിലൻ ഫോണുകൾ ഞങ്ങൾ പറഞ്ഞുതരാം...
ഇവ വിപണിയിലെ ഏറ്റവും പുതിയ ഫോണുകളല്ല, എങ്കിലും പെർഫോമൻസിൽ ഈ Smartphoneകൾ ഒട്ടും പിന്നിലല്ല.
ടെക്നോ പോപ്പ് 7 പ്രോ എന്ന ഫോൺ 1612 X 720 പിക്സൽ റെസലൂഷൻ, 120Hz ടച്ച് സാംപ്ലിങ് റേറ്റ് എന്നിവയോടെ, 6.56-ഇഞ്ച് HD+ ഡോട്ട് നോച്ച് IPS ഡിസ്‌പ്ലേയിലാണ് വരുന്നത്. 10W ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5000mAh ബാറ്ററിയാണ് ഫോണിനുള്ളത്.
ഓപ്പറേറ്റിംഗ് സിസ്റ്റത്തെക്കുറിച്ച് പറയുകയാണെങ്കിൽ, ഇത് Android 12 അടിസ്ഥാനമാക്കിയുള്ള OS HiOS 11.0ലാണ് പ്രവർത്തിക്കുന്നത്. ഫോൺ ഹീലിയോ A22 2.0 GHz ക്വാഡ് കോറിലാണ് Tecno Pop 7 Pro പ്രവർത്തിക്കുന്നത്.
ഷവോമി പോകോ C3 എന്ന ഫോൺ 1600 x 720 പിക്സൽ റെസല്യൂഷനോടുകൂടിയ ഫോണാണ്. 6.53 ഇഞ്ച് HD+ ഡിസ്പ്ലേയും മുകളിൽ വാട്ടർ ഡ്രോപ്പ് നോച്ചുമാണ് ഇതിനുള്ളത്.
ആർട്ടിക് ബ്ലൂ, മാറ്റ് ബ്ലാക്ക്, ലൈറ്റ് ഗ്രീൻ ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്. ഫോണിൽ C3ക്ക് 9 മില്ലീമീറ്ററും 196 ഗ്രാം ഭാരവുമുണ്ട്.
എച്ച്ഡി+ റെസല്യൂഷനോട് കൂടിയ 6.52 ഇഞ്ച് ഡിസ്‌പ്ലേയാണ് മൈക്രോമാക്‌സ് ഇൻ 2സിക്ക് ഉള്ളത്. കൂടാതെ ഇതിന്റെ സ്ക്രീൻ സ്പേസ് 89% ആണ്.
3GB LPDDR4X റാമും, 32GB eMMC 5.1 സ്റ്റോറേജുമുണ്ട്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഉപകരണത്തിന്റെ സ്റ്റോറേജ് വിപുലീകരിക്കാം.
ഫോണിന് 6.1 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയും, 2.5 ഡി കർവ്ഡ് ഗ്ലാസ് സ്‌ക്രീൻ കവറിങ്ങുമുള്ള മോഡലാണിത്. ആൻഡ്രോയിഡ് 10ലാണ് ജിയോണി മാക്‌സ് പ്രവർത്തിക്കുന്നത്.
ഒക്ടാ കോർ യുണിസോക്ക് 9863A SoC ആണ് ഫോണിലുള്ളത്. കൂടാതെ 2GB റാമുമായി വരുന്ന ഫോണിന്റെ പിൻഭാഗത്ത് ഒരു ഡ്യുവൽ ക്യാമറയുമുണ്ട്.
ഇതിൽ 13 MP പ്രൈമറി ക്യാമറയും അതിനോടൊപ്പം ഡെപ്ത് സെൻസറും നൽകിയിട്ടുണ്ട്. 5 MP സെൽഫി ക്യാമറയാണ് ഫോണിന്റെ മുൻവശത്ത് വരുന്നത്.
പോക്കോയുടെ ഈ മോഡലിന് 720×1600 പിക്സൽ റെസല്യൂഷനാണ് വരുന്നത്. 120Hz ടച്ച് സാമ്പിൾ റേറ്റുള്ള പോകോ സി50ന്റെ ഡിസ്പ്ലേ 6.52 ഇഞ്ച് HD പ്ലസ്സാണ്.
ആൻഡ്രോയിഡ് 12 ഗോ എഡിഷനിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. Poco C50 ഫോണിന് കരുത്ത് പകരാൻ, 10W ചാർജ് പിന്തുണയുള്ള 5000 mAh ബാറ്ററിയുണ്ട്.
60Hz റിഫ്രഷ് റേറ്റും HD+ റെസല്യൂഷനുമുള്ള 6.5 ഇഞ്ച് IPS LCD ഡിസ്‌പ്ലേയുമായാണ് Lava X3 വരുന്നത്. ഡിസ്‌പ്ലേയിലെ സെൽഫി ക്യാമറയ്ക്ക് വാട്ടർ ഡ്രോപ്പ് നോച്ച് നൽകിയിട്ടുണ്ട്.
സ്മാർട്ട്ഫോണിന്റെ കനം 9.2 മില്ലീമീറ്ററാണ്. ഭാരം 210 ഗ്രാമും. ആർട്ടിക് ബ്ലൂ, ചാർക്കോൾ ബ്ലാക്ക്, ലസ്റ്റർ ബ്ലൂ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ലാവ എക്‌സ്3 വിപണിയിൽ ലഭിക്കുന്നത്.
2.0GHz ക്ലോക്ക് സ്പീഡിൽ പ്രവർത്തിക്കുന്ന മീഡിയടെക് ഹീലിയോ G25 ഒക്ടാ കോർ പ്രൊസസറാണ് Redmi 9A Sportന് കരുത്തേകുന്നത്. AI പോർട്രെയ്‌റ്റോട് കൂടിയ 13MP പിൻ ക്യാമറയും 5MP മുൻ ക്യാമറയും ഇതിനുണ്ട്.
720x1600 പിക്സൽ, 20:9 എന്നിവയുടെ റെസല്യൂഷനും വീക്ഷണാനുപാതവും ഉള്ള 6.53 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് സ്മാർട്ട്‌ഫോണിലുള്ളത്. 5000 mAh വലിയ ബാറ്ററിയുള്ള 10W വയർഡ് ചാർജിങ് ഇത് പിന്തുണയ്ക്കുന്നു.
2GB റാമും 32GB സ്റ്റോറേജും ഡ്യുവൽ സിമ്മും (നാനോ+നാനോ) ഒരു പ്രത്യേക SD കാർഡ് സ്ലോട്ടും ഈ ഉപകരണത്തിൽ ഉണ്ട്.
റെഡ്മി എ1ന് 16.56cm HD + സ്‌ക്രാച്ച് റെസിസ്റ്റന്റ് ഡിസ്‌പ്ലേയുണ്ട്. 2.0GHzൽ പ്രവർത്തിക്കുന്ന MediaTek Helio A22 പ്രൊസസറാണ് ഫോണിനുള്ളത്.
ഇതിൽ 8 MP ഡ്യുവൽ ക്യാമറയും 5 MP ഫ്രണ്ട് ക്യാമറയും ഉൾപ്പെടുന്നു. കൂടാതെ 2 GB എൽപിഡിഡിആർ 4x റാമും 32 GB സ്റ്റോറേജും ഇത് ഉൾക്കൊള്ളുന്നു. 5000 mAh വലിയ ബാറ്ററിയുള്ള 10W ചാർജിങ് Redmi A1 പിന്തുണയ്ക്കുന്നു.
റെഡ്മി 6എ ഫോൺ 13MP പിൻ ക്യാമറയും 5MP ഫ്രണ്ട് ക്യാമറയുമായി വരുന്നു. ഈ സ്മാർട്ട്‌ഫോണിന് 1440x720 പിക്‌സൽ റെസല്യൂഷനുള്ള 5.45 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയുണ്ട്.
2GB റാമും 32GB സ്റ്റോറേജും കൂടാതെ, 256GB വരെ വികസിപ്പിക്കാം. MediaTek Helio, 2.0Ghz ക്വാഡ് കോർ പ്രോസസറാണിതിനുള്ളത്. Android v8.1 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.
Realme C30ൽ നിങ്ങൾക്ക് 2GB റാമും 32GB സ്റ്റോറേജും ലഭിക്കും. ഇത് മൈക്രോ SD കാർഡ് സ്ലോട്ടിന്റെ സഹായത്തോടെ 1 TB വരെ വർധിപ്പിക്കാം.
6.5 ഇഞ്ച് HD+ ഡിസ്‌പ്ലേയുള്ള ഹാൻഡ്‌സെറ്റിൽ 5MP ഫ്രണ്ട് ക്യാമറയും 8MP പിൻ ക്യാമറയും ഉൾപ്പെടുന്നു. 5000 mAh ലിഥിയം അയൺ ബാറ്ററിയിലാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. Unisoc T612 പ്രോസസറാണ് ഇതിൽ നൽകിയിരിക്കുന്നത്.
5.45 ഇഞ്ച് ഡിസ്‌പ്ലേയും, കോർണിങ് ഗൊറില്ല ഗ്ലാസ് 3യും, ആന്റി ഫിംഗർപ്രിന്റ് കോട്ടിങ്ങുമാണ് ജിയോ ഫോൺ നെക്സ്റ്റിൽ വരുന്നത്. 2 ജിബി റാമും 32 ജിബി സ്റ്റോറേജുമുണ്ട് ഫോണിന്.
ഇത് കൂടാതെ, നിങ്ങൾക്ക് 13 എംപി പ്രൈമറി ക്യാമറയും 8 എംപി സെൽഫി ക്യാമറയും ഫോണിൽ ലഭിക്കും. 3500mAh ബാറ്ററിയാണ് ഇതിനുള്ളത്. Qualcomm Snapdragon QM-215 പ്രൊസസറിലാണ് ഈ ഫോൺ വരുന്നത്.
5000mAh ബാറ്ററിയും ചാർജ് ചെയ്യുന്നതിനായി നീക്കം ചെയ്യാനാവാത്ത മൈക്രോ-യുഎസ്ബി പോർട്ടും ഈ സ്മാർട്ട്‌ഫോണിലുണ്ട്. 2GHz ക്ലോക്ക് സ്പീഡിൽ പ്രവർത്തിക്കുന്ന മീഡിയടെക് ഹീലിയോ A22 ക്വാഡ് കോർ പ്രൊസസറാണ് ടെക്നോ പോപ്പ് 6 പ്രോയ്ക്ക് ഉള്ളത്.
ഫോണിൽ 2 ജിബി റാം ഉൾപ്പെടുന്നു. 6.56 ഇഞ്ച് 269 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയിലാണ് സ്മാർട്ട്‌ഫോൺ വരുന്നത്. 8എംപി പ്രൈമറി ക്യാമറയും 5എംപി ഫ്രണ്ട് ക്യാമറയും ഉള്ള ഡ്യുവൽ എൽഇഡി ഫ്ലാഷും ഇതിലുണ്ട്.
5.45 ഇഞ്ച് 295 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് നോക്കിയ C01 പ്ലസിന്റെ സവിശേഷത. 3000 mAh ബാറ്ററിയും നീക്കം ചെയ്യാവുന്ന മൈക്രോ-യുഎസ്ബി പോർട്ടുമാണ് ഫോണിനുള്ളത്.
5 എംപി പ്രൈമറി ക്യാമറ, 5 എംപി മുൻ ക്യാമറ, എൽഇഡി ഫ്ലാഷ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
2 ജിബി റാമും 1.6 ജിഗാഹെർട്‌സ്, ക്വാഡ് കോർ + 1.2 ജിഗാഹെർട്‌സ്, ക്വാഡ് കോർ ക്ലോക്ക് ചെയ്യുന്ന യൂണിസോക്ക് എസ്‌സി 9863 എ ഒക്ടാ കോർ പ്രോസസറുമായാണ് നോക്കിയ സെറ്റ് വരുന്നത്.
8 എംപി പ്രൈമറി ക്യാമറ, 5 എംപി ഫ്രണ്ട് ക്യാമറ, എൽഇഡി ഫ്ലാഷ് എന്നിവയാണ് സാംസങ്ങിന്റെ ക്യാമറ. മീഡിയടെക് MT6739 ക്വാഡ് കോർ പ്രൊസസറിൽ പ്രവർത്തിക്കുന്ന സ്മാർട്ട്‌ഫോൺ 1.5GHz ആണ്. 2ജിബി റാം ഇതിൽ വരുന്നത്.
5.3 ഇഞ്ച് 311 PPI PLS TFT LCD ഡിസ്‌പ്ലേയോടെയാണ് Samsung Galaxy M01 Core ഫോണിലുള്ളത്. ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 3000 mAh ബാറ്ററിയും നോൺ-റിമൂവബിൾ മൈക്രോ-യുഎസ്ബി പോർട്ടും വാഗ്ദാനം ചെയ്യുന്നു.
3000 mAh ബാറ്ററിയുള്ള ഈ ഫോണിൽ നോൺ-റിമൂവബിൾ മൈക്രോ-യുഎസ്‌ബി പോർട്ട് ഉൾപ്പെടുത്തിയിരിക്കുന്നു. 8എംപി പ്രൈമറി ക്യാമറ, 5എംപി മുൻക്യാമറ, എൽഇഡി ഫ്ലാഷ് എന്നിവയാണ് ഫോണിനുള്ളത്.
Xiaomi Redmi Goയിൽ നിങ്ങൾക്ക് 5.0-ഇഞ്ച് 294 PPI, IPS LCD ഡിസ്പ്ലേയുണ്ട്. 1.4GHz ക്ലോക്ക് സ്പീഡിൽ പ്രവർത്തിക്കുന്ന സ്‌നാപ്ഡ്രാഗൺ 425 ക്വാഡ് കോർ പ്രോസസറുമായാണ് സ്മാർട്ട്‌ഫോൺ വരുന്നത്. ഇതിൽ നിങ്ങൾക്ക് 1 ജിബി റാം വരുന്നു.
മോട്ടോ സി പ്ലസ് നിങ്ങൾക്ക് 8 എംപി പ്രൈമറി ക്യാമറയും 2 എംപി മുൻ ക്യാമറയും എൽഇഡി ഫ്ലാഷും നൽകുന്നു. 4000 mAh ബാറ്ററി പിന്തുണയുള്ള ഫോണാണിത്.
1.3 GHz ക്ലോക്ക് സ്പീഡിൽ പ്രവർത്തിക്കുന്ന മീഡിയടെക് MT6737 ക്വാഡ് കോർ പ്രൊസസറിന് 2 ജിബി റാം വരുന്നു. 5.0 ഇഞ്ച് 294 പിപിഐ ഐപിഎസ് എൽസിഡിയുമായാണ് മോട്ടോ സി പ്ലസ് വരുന്നത്.
1.1GHz ക്ലോക്ക് സ്പീഡിൽ പ്രവർത്തിക്കുന്ന മീഡിയടെക് MT6737 ക്വാഡ് കോർ പ്രൊസസറുമായാണ് നോക്കിയ 1 വരുന്നത്. ഇതിന് പുറമെ 1ജിബി റാമും ഫോണിലുണ്ട്.
4.5 ഇഞ്ച് 218 PPI, IPS LCD ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഇതിൽ നിങ്ങൾക്ക് 5 എംപി പ്രൈമറി ക്യാമറയും 2 എംപി ഫ്രണ്ട് ക്യാമറയും എൽഇഡി ഫ്ലാഷും ലഭിക്കും. ഫോണിൽ 2150 mAh ബാറ്ററി പിന്തുണയും നീക്കം ചെയ്യാവുന്ന മൈക്രോ-യുഎസ്ബി പോർട്ടും ഉൾപ്പെടുത്തിയിരിക്കുന്നു.
1.8 GHz, ഡ്യുവൽ കോർ+ 1.8 GHz, ഹെക്‌സാ കോർ ക്ലോക്ക് സ്പീഡ് എന്നിവയാണ് ഇതിലുള്ളത്. 6 ജിബി റാമിനൊപ്പം യുണിസോക്ക് ടി610 ഒക്ടാ കോർ പ്രോസസറാണ് മൈക്രോമാക്‌സ് ഐഎൻ 2ബി നൽകുന്നത്.
60Hz റീഫ്രെഷ് റേറ്റോടെ 6.52 ഇഞ്ച് 269 PPI, IPS LCD ഡിസ്‌പ്ലേയാണ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 13 എംപി + 2 എംപി ഡ്യുവൽ പ്രൈമറി ക്യാമറ സജ്ജീകരണമുണ്ട്. 5 എംപിയുടേതാണ് സെൽഫി ക്യാമറ.
ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള MIUI 12ൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം ഫോണാണ് Poco M2. ഫോണിന് 6.53 ഇഞ്ച് ഫുൾ എച്ച്‌ഡി + ഡിസ്‌പ്ലേയുണ്ട്. ഇതിന് 1,080x2,340 പിക്‌സൽ റെസലൂഷൻ വരുന്നു. ഡിസ്‌പ്ലേയ്ക്ക് കോർണിങ് ഗൊറില്ല ഗ്ലാസ് 3 കവറിങ് നൽകിയിട്ടുണ്ട്. MediaTek Helio G80 SoC പ്രോസസ്സറാണ് ഫോണിലുള്ളത്.
Realme C33 6.5 ഇഞ്ച് ഡിസ്‌പ്ലേയിലാണ് വരുന്നത്. ഫോണിന്റെ പിൻ പാനൽ മൈക്രോൺ ലെവൽ പ്രോസസ്സിങും ലിത്തോഗ്രാഫി സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. സാധാരണ പ്ലാസ്റ്റിക് ബാക്ക് കേസിന് പകരം, റിയൽമി സി 33 പിസി, പിഎംഎംഎ മെറ്റീരിയൽ ഉപയോഗിച്ചിരിക്കുന്നത്. ഫോണിൽ 8.3 എംഎം അൾട്രാ സ്ലിം ബോഡിയുണ്ട്.
നൈറ്റ് മോഡ്, എച്ച്ഡിആർ മോഡ്, ടൈംലാപ്‌സ്, പനോരമിക് വ്യൂ മോഡ് എന്നിവയാണ് ക്യാമറയുടെ മറ്റ് സവിശേഷതകൾ.
ഷവോമി റെഡ്മി 9 പ്രൈമിന് 6.53 ഇഞ്ച് ഫുൾ എച്ച്‌ഡി + ഡിസ്‌പ്ലേയുണ്ട്. ഫോണിന്റെ റെസല്യൂഷൻ 2340 x 1080 പിക്സലാണ്. സെൽഫി ക്യാമറ സ്ഥാപിച്ചിരിക്കുന്ന ഡിസ്‌പ്ലേയുടെ മുകളിൽ വാട്ടർ ഡ്രോപ്പ് നോച്ച് നൽകിയിട്ടുണ്ട്.
സ്പേസ് ബ്ലൂ, മിന്റ് ഗ്രീൻ, സൺ റൈസ് ഫ്ലെയർ, മാറ്റ് ബ്ലാക്ക് എന്നീ നാല് നിറങ്ങളിലാണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്.