സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ATM ൽ നിന്നും 2000 രൂപയുടെ നോട്ടുകൾ പിന് വലിക്കുന്നതായി റിപ്പോർട്ടുകൾ .മാർച്ച് 31നു ഉള്ളിൽ തന്നെ ഇത്തരത്തിൽ 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നു എന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ ലഭിക്കുന്നത് .എന്നാൽ 2000 രൂപയുടെ നോട്ടുകൾ നിക്ഷേപിക്കുന്നതിന് യാതൊരു തടസ്സങ്ങളും ഇല്ല .എന്നാൽ 2000 രൂപ ആവശ്യമുള്ളവർക്ക് അത് നേരിട്ട് ബാങ്കിൽ നിന്നും കൈപ്പറ്റാനുള്ള സൗകര്യവും ലഭിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ .എന്നാൽ 500 ,200 ,100 രൂപയുടെ നോട്ടുകൾ എല്ലാ ATM കൗണ്ടറുകൾ വഴി ലഭിക്കുന്നതുമാണ് .അതുപോലെ തന്നെ ഇപ്പോൾ നിങ്ങളുടെ ATM ഇല്ലാതെ തന്നെ ക്യാഷ് എടുക്കുവാനും സാധിക്കുന്നതാണ് .
Yono എന്ന ആപ്ലിക്കേഷനുകളുടെ സഹായത്തോടെയാണ് ഉപഭോതാക്കൾക്ക് ഈ സൗകര്യങ്ങൾ ഇപ്പോൾ SBI ATM കാലിൽ ലഭിക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള SBI ശാഖ സന്ദർശിക്കുക .
കൂടാതെ yono ആപ്ലികേഷനുകൾ വഴി കാർഡ് ലെസ്സ് ആയി ഇപ്പോൾ പനമെടുക്കുവാൻ സാധിക്കുന്നു .എങ്ങനെയാണു yono ആപ്പ്ലികേഷനുകൾ വഴി SBI
.ATM കൗണ്ടറുകൾ വഴി കാർഡ് ലെസ്സ് ആയി പണമെടുക്കുന്നത് എന്ന് നോക്കാം .
തിരെഞ്ഞെടുത്ത ATM കൗണ്ടറുകളിൽ മാത്രമാണ് ഉപഭോതാക്കൾക് ഈ സൗകര്യം ലഭിക്കുന്നത് .ഗൂഗിളിന്റെ പ്ലേ സ്റ്റോറുകളിൽ നിന്നും ഈ ആപ്ലികേഷനുകൾ ഇപ്പോൾ ഡൌൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .
ഇത്തരത്തിൽ SBIയുടെ ഉപഭോതാക്കൾക്ക് ATM ഉപയോഗിക്കാതെ തന്നെ ഈ Yono ആപ്ലികേഷനുകൾ ഉപയോഗിച്ച് പണം പിൻ വലിക്കുവാൻ സാധിക്കുന്നതാണ് .
എത്ര തവണ വേണമെങ്കിലും ഈ ആപ്ലികേഷൻ ഉപയോഗിച്ചു പണം പിൻ വലിക്കുവാൻ സാധിക്കുന്നു .ATM കാർഡുകൾ ഉപയോഗിച്ച് ബാങ്ക് ലിമിറ്റ് തവണ മാത്രമാണ് പണം പിൻ വലിക്കുവാൻ സാധിക്കുന്നത് .അതിനു ശേഷം ചാർജ്ജ് ഈടാക്കുന്നു .
എന്നാൽ ഇപ്പോൾ yono ആപ്പ് വഴി എത്ര തവണ വേണമെങ്കിലും പണം എടുക്കുവാൻ സാധിക്കുന്നു .ഇത്തരത്തിൽ നിങ്ങൾക്ക് പനമെടുക്കണമെങ്കിൽ Yono ആപ്ലിക്കേഷനിൽ ആദ്യം നിങ്ങൾ ലോഗ് ഇൻ ചെയ്യേണ്ടതാണ് .
അതിനു ശേഷം yono ക്യാഷിൽ ക്ലിക്ക് ചെയ്യുക .അതിനു ശേഷം ATM ക്ലിക്ക് ചെയ്ത് തുക എന്റർ ചെയ്യേണ്ടതാണ് .അതിനു ശേഷം നിങ്ങൾക്ക് ഒരു നമ്പർ ലഭിക്കുന്നതാണ് .
ഈ നമ്പർ ലഭിക്കുന്നത് നിങ്ങളുടെ ബാങ്ക് രെജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറിൽ ആയിരിക്കും .ഈ നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് പണം പിൻ വലിക്കുവാൻ സാധിക്കുന്നതാണ് .