ഉന്നത പ്രകടന മികവുള്ള കാറുകളുടെ ഉൽപാദകരിൽ പ്രഗത്ഭരായ ഓട്ടോമൊബൈൽസ് എത്തോറെ ബുഗാട്ടി 1909-ൽ എത്തോറെ ബുഗാട്ടിയാണ് സ്ഥാപിച്ചത്. അസാധരണമാം വിധം മനോഹരമായ രൂപകൽപ്പനയ്ക്കും കാറോട്ട മത്സര വിജയങ്ങൾക്കും പേരെടുത്തവയാണ് ബുഗാട്ടി കാറുകൾ. 1939-ൽ ബുഗാട്ടിയുടെ മകൻ മരണപ്പെട്ടതിനാൽ 1947-ൽ ബുഗാട്ടിയുടെ അന്ത്യത്തോടെ പിൻഗാമികളില്ലാത്തതിനെ തുടർന്ന് ബുഗാട്ടി കാറുകളുടെ നിർമ്മാണം നിലച്ചു. ബുഗാട്ടിയുടെ മരിക്കുന്നതു വരെ 8000 ബുഗാട്ടി കാറുകൾ മാത്രമാണ് നിർമ്മിച്ചിരുന്നത്. കമ്പനിയുടെ അവസാന മോഡൽ അവതരിപ്പിച്ചത് 1950-കളിലാണ്. ഇത് കമ്പനിയുടെ വ്യോമയാന വ്യവസായ വിഭാഗം വാങ്ങി. പിന്നീട് 1987-ൽ പരിമിതമായ എക്‌സ്‌ക്ലുസീവ് സ്‌പോർട്‌സ് കാറുകളുടെ ഉൽപാദകരായി ഒരു ഇറ്റാലിയൻ വ്യവസായി ബുഗാട്ടിയെ പുനരുജ്ജീവിപ്പിച്ചു. ഇപ്പോൾ ഈ കമ്പനി ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്.
ഇന്ത്യൻ ഡീലറായ ന്യൂ ദൽഹിയിലെ എക്‌സ്‌ക്ലുസീവ് മോട്ടോഴ്‌സ് മുഖേനയാണ് ബുഗാട്ടി കാറുകളുടെ ഇന്ത്യയിലെ വിൽപ്പന. ബുഗാട്ടി വെയ്‌റോൺ 16.4 ഗ്രാന്റ് സ്‌പോർട്ട് എന്ന സൂപ്പർ പ്രീമിയം സ്‌പോർട്‌സ് കാർ അവതരിപ്പിച്ചതോടെ ഇന്ത്യയിലെ ആഢംബര കാറുകളുടെ മാനദണ്ഡം ഉയർത്തിയതും ബുഗാട്ടിയാണ്. ഈ ബുഗാട്ടി കാർ ഒരു മാസ്റ്റർപീസ് ആണ്. റോഡിലെ നിയമപരമായ വേഗപരിധികളോടെയുള്ള ലോകത്തിലെ ഏറ്റവും വേഗതയേറിയ ഈ കാർ 2005-ലാണ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഈ കൂട്ടത്തിൽ ഇതാ പുതിയ ഒരു കാർ കൂടി ബുഗാട്ടി പുറത്തിറക്കിയിരിക്കുന്നു
എഞ്ചിൻ : 8-litre, W16
ഹോർസ് പവർ : 1500 ഹോർസ് പവർ 0 to 100km/h: 2.5 seconds
ടോപ്പ് സ്പീഡ് : 500km/hr
മാക്സ് ടോർക്ക് : 1600 Nm (2000 to 6000rpm)
ഭാരം : 1995 kg
വില : €2.4 million (Rs. 17,68,45,780 approximately)
ഷിറോണ്‍ മണിക്കൂറില്‍ 467 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുമെന്നാണ് ചെക്ക് മാഗസീനായ പ്രോഡ്രൈവര്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. വെറും 2.2 സെക്കന്റിനുള്ളില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100കിലോമീറ്റര്‍ എന്ന മാര്‍ക്കിലേക്ക് ബൊഗാട്ടി ഷിറോണിന് പോകാന്‍ കഴിയും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മണിക്കൂറില്‍ 500 കിലോമീറ്റര്‍ എന്ന നിലയില്‍ വരെ സ്പീഡോമീറ്റര്‍ പ്രവര്‍ത്തിക്കുമെന്നും മാഗസീന്‍ പറയുന്നു.
പിക്ച്ചറിൽ കാണിച്ചിരിക്കുനതുപോലെയാണ് ഇതിന്റെ ഗിയർ സിസ്റ്റം. മുകളിൽ 4 ബട്ടനും ,അതിനു താഴെ ഗിയർ ടച്ച്‌ഉം ആണുള്ളത് .2മില്യണ്‍ യൂറോയോളം ഈ കാറിനു വിലവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ വളരെക്കുറച്ചു കാറുകള്‍ മാത്രമേ നിര്‍മ്മിക്കുകയുള്ളൂ. 500 യൂണിറ്റുകള്‍ മാത്രമേ നിര്‍മ്മിക്കൂവെന്നും റിപ്പോര്‍ട്ടുണ്ട്.
എട്ട് ലിറ്റര്‍, ഡബ്ല്യു 16-സിലിന്‍ഡര്‍ ക്വാഡ് ടര്‍ബോ എന്‍ജിനാണ് ഇതിലുള്ളത്. രണ്ടുഘട്ടത്തിലായി തണുപ്പിക്കുന്നതുകൊണ്ട് എത്രവേഗത്തില്‍ കുതിച്ചാലും എന്‍ജിന്‍ ചൂടാകുമെന്ന പേടിവേണ്ട. രണ്ടര സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം വരെ ആര്‍ജിക്കാന്‍ കഴിയുന്ന ഷിറോണിനെ റോഡിലെ ലോകാത്ഭുതമായി വാഹനപ്രേമികള്‍ വിശേഷിപ്പിക്കുന്നു.സൂപ്പര്‍ സ്പോര്‍ട്സ് കാര്‍ വിഭാഗത്തിലെ ഏറ്റവും ആഡംബര ഉത്പന്നമായാണ് ഷിറോണ്‍ വിലയിരുത്തപ്പെടുന്നത്.
ഷിറോൺ നെ കുറിച്ച് പറയുവാണെങ്കിൽ അതിന്റെ ബോഡി തന്നെ ഒരു വലിയ ആകർഷണമാണ് .അത്രക്കും സുന്ദരമായ പാനലുകൾ ആണ് ബുഗാട്ടി ഉപയോഗിച്ചിരിക്കുന്നത്.ലോകത്തിലെ ഏറ്റവും സുന്ദരിയായ കാർ എന്ന വിശേഷണവും ഇതിനുണ്ട് . ലോകത്ത് ഇന്നേവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും കരുത്തുറ്റതും വേഗമേറിയതുമായ കാര്‍ ജെനീവ മോട്ടോര്‍ ഷോയില്‍ പുറത്തിറക്കി. വെയ്‌റോണിന്റെ പിന്‍ഗാമിയാണ് ഷിറോണ്‍.