ഇന്ന് അത്യാകർഷക ഫീച്ചറുകൾ വലിയ വില കൊടുക്കാതെ തന്നെ സ്മാർട്ഫോണുകളിൽ ലഭിക്കുന്നതാണ്. മികച്ച ഡിസ്പ്ലേ, ബാറ്ററി, പെർഫോമൻസ് എന്നിവയ്ക്ക് പുറമെ ഒരു ഫോൺ വാങ്ങാൻ കടയിൽ എത്തുമ്പോൾ നിങ്ങൾ പരിശോധിക്കുന്ന ഫീച്ചറുകൾ എന്തൊക്കെയാണ്?
ഉറപ്പായും ഫോണിന്റെ വിലയും ക്യാമറ ഫീച്ചറുകളുമായിരിക്കും. നിങ്ങൾ ചെലവഴിക്കുന്ന തുകയ്ക്ക് ഇണങ്ങുന്നതാണോ ഫോൺ എന്നതും അതിന്റെ ക്യാമറ സജ്ജീകരണം എങ്ങനെയാണെന്നതും നിങ്ങൾ അന്വേഷിക്കും.
ഇന്ന് DSLR ക്യാമറകളോട് കിടപിടിക്കുന്ന മികച്ച റെസല്യൂഷനിലുള്ള ക്യാമറ ഫോണുകൾ ബ്രാൻഡഡ് കമ്പനികൾ പുറത്തിറക്കുന്നുണ്ട്. നിങ്ങൾ പുതിയൊരു ഫോൺ വാങ്ങാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ, അവ ക്യാമറയിൽ മികച്ച് നിൽക്കണമെന്ന് ആഗ്രഹിക്കുന്നെങ്കിൽ ഉറപ്പായും താഴെ പറയുന്ന ഫോണുകൾ ലിസ്റ്റിൽ ഉൾപ്പെടുത്താവുന്നതാണ്.
Samsung Galaxy, Oppo, Vivo, OnePlus തുടങ്ങിയ ബ്രാൻഡഡ് സ്മാർട്ഫോൺ കമ്പനികളുടെ ഏറ്റവും പുതിയ ഫോണുകൾ ഈ വിഭാഗത്തിലുണ്ട്. ഇങ്ങനെ 20,000 രൂപ ബജറ്റിൽ ഉൾപ്പെടുന്ന ഏറ്റവും മികച്ച സ്മാർട്ഫോണുകൾ ഏതെല്ലാമെന്ന് പരിചയപ്പെടാം. അവയുടെ മറ്റ് ഫീച്ചറുകളും വിലവിവരങ്ങളും മനസിലാക്കാം.
108 മെഗാപിക്സൽ മെയിൻ ക്യാമറ വരുന്ന വൺപ്ലസ് നോർഡ് CE 3 ലൈറ്റ് 5G ഫോണുകൾ 20,000 രൂപ ബജറ്റിൽ ഉൾപ്പെടുന്നവയാണ്. 108MP + 2MP + 2MP ചേരുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പിനൊപ്പം ഫോണിന് 16MPയുടെ സെൽഫി ക്യാമറയും വരുന്നു.
3 തവണ വരെ സൂം ചെയ്യാൻ സാധിക്കുന്ന ഫീച്ചറാണ് ഇതിലുള്ളത്. മികച്ച ക്ലാരിറ്റിയും ഫ്ലെയർ ഫിൽട്ടർ ഫീച്ചറുകളും ഇതിൽ വരുന്നു.
6.72 ഇഞ്ചാണ് ഫോണിന്റെ ഡിസ്പ്ലേ. ക്വാൽകോം സ്നാപ്ഡ്രാഗൺ 695 5Gയാണ് ഫോണിന്റെ പ്രോസസർ. 5000mAhന്റെ ബാറ്ററിയും വൺപ്ലസ് നോർഡ് CE 3 Lite 5Gയിൽ വരുന്നു.
വില: Rs 19,999
48MP + 8MP + 2MPയുടെ ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി വരുന്ന റിയൽമി നാർസോ 50 പ്രോ 5G ഫോണിന്റ സെൽഫി ക്യാമറ 16 MPയാണ്.
BUY FROM HERE: realme Narzo 50 Pro 5G @ Flipkart
realme Narzo 50 Pro 5G @ Amazon
ഫ്രെണ്ട് ക്യാമറയ്ക്കായി റിയൽമി നാർസോ പഞ്ച്-ഹോൾ സെറ്റപ്പുള്ള ബെസെൽ രഹിത സ്‌ക്രീൻ ബ്രാൻഡും മൊബൈലിൽ കൊണ്ടുവന്നിരിക്കുന്നു.
മറ്റ് ഫീച്ചറുകൾ:
6.4 ഇഞ്ച് വലിപ്പവും FHD+ റെസല്യൂഷനുമുള്ള ഡിസ്പ്ലേയാണ് realme Narzo 50ൽ വരുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 920 പ്രോസസർ മികച്ച പെർഫോമൻസ് നൽകുന്നു. ഫോണിന്റെ ബാറ്ററി 5,000 mAh ആണ്.
വില: Rs 19,499
ഡ്യുവൽ ക്യാമറയാണ് ഐക്യൂവിന്റെ മെയിൻ ക്യാമറ. 64MP + 2MPയുടെ റിയർ ക്യാമറയും 16MPയുടെ സെൽഫി ക്യാമറയും iQOO Z7s 5Gയിൽ വരുന്നു. ഫോണിന്റെ ഇൻ-ബിൽറ്റ് ഫിംഗർപ്രിന്റ് സ്കാനറും മികച്ച ഡിസൈൻ ഫീച്ചറാണ്.
BUY FROM HERE: iQOO Z7s 5G @ Flipkart
മറ്റ് ഫീച്ചറുകൾ:
4500mAhന്റെ മികച്ച ബാറ്ററി കപ്പാസിറ്റിയോടെ വരുന്ന ഐക്യൂ ഫോണിന്റെ ചിപ്സെറ്റ് സ്നാപ്ഡ്രാഗൺ 695 5G ആണ്. 6.38 FHD+ AMOLED ഡിസ്പ്ലേയാണ് ഐക്യൂ Z7s 5Gയിൽ വരുന്നത്.
വില:Rs. 19,999
BUY FROM HERE: iQOO Z7s 5G @ Flipkart
നോക്കിയയുടെ സ്മാർട്ഫോണുകളും അത്യാവശ്യം മികച്ച ക്യാമറ ഫീച്ചറുകൾ ഉള്ളവയാണ്. AI ഇമേജിങ് ടെക്നോളജിയോടെ വരുന്ന ഫോണിന്റെ മെയിൻ ക്യാമറ സെൻസർ 50MPയാണ്.
BUY FROM HERE: Nokia G21 @ Amazon
കൂടാതെ, 8MPയുടെ ഫ്രെണ്ട് ക്യാമറയും നോക്കിയ തങ്ങളുടെ G21 മോഡലിൽ അവതരിപ്പിച്ചിരിക്കുന്നു.
മറ്റ് ഫീച്ചറുകൾ:
യൂണിസോക് T606 പ്രോസസറാണ് നോക്കിയ G21ന് പെർഫോമൻസ് നൽകുന്നത്. 6.5 ഇഞ്ചിന്റെ ഡിസ്പ്ലേയിൽ 90Hz റീഫ്രെഷ് റേറ്റും വരുന്നു. 5050mAh ആണ് ഫോണിന്റെ ബാറ്ററി.
വില: Rs. 13,499
BUY FROM HERE: Nokia G21 @ Amazon
ഡിസൈനിലും സ്റ്റോറേജിലുമെല്ലാം മികച്ചുനിൽക്കുന്ന ഓപ്പോയുടെ A78 5G ഫോൺ ഭേദപ്പെട്ട ക്യാമറ നിലവാരവും വാഗ്ദാനം ചെയ്യുന്നു. 48MP + 8MP + 2MPയാണ് ഓപ്പോ എ78 ഫോണിന്റെ റിയർ ക്യാമറ സജ്ജീകരണം. സെൽഫി ക്യാമറയാകട്ടെ 13MPയും വരുന്നു.
BUY FROM HERE: Oppo A78 5G @ Amazon
മറ്റ് ഫീച്ചറുകൾ:
ക്വാൽകോം സ്നാപ്ഡ്രാഗൺ 4 Gen 1 പ്രോസസർ ഉൾപ്പെടുത്തി വരുന്ന ഓപ്പോ A78 5G ഫോണിന് 6.67 ഇഞ്ചിന്റെ FHD+ Super AMOLED ഡിസ്പ്ലേ വരുന്നു. മൾട്ടി ടാസ്കേഴ്സിന് ഇണങ്ങുന്ന ഫോണാണിത്. 5000mAhന്റെ ബാറ്ററിയും Oppo A78 5Gയിൽ വരുന്നു.
വില: Rs. 18,999
BUY FROM HERE: Oppo A78 5G @ Amazon
2022 ഏപ്രിലിൽ ഇന്ത്യൻ വിപണിയിലെത്തിയ സാംസങ് ഗാലക്സി M33 5G ഫോൺ ഡിസൈനിലും വർക്കിലുമെല്ലാം ഇതിനകം ജനശ്രദ്ധ നേടിക്കഴിഞ്ഞു.
BUY FROM HERE: SAMSUNG GALAXY M33 @ FLIPKART
50 MP + 5 MP + 2 MP + 2 MP എന്നിവ ഉൾക്കൊള്ളുന്ന നാല് ക്യാമറ സെൻസറുകൾ ഇതിലുണ്ട്. കൂടാതെയോ 8 MPയുടെ സെൽഫി ക്യാമറയും ഇതിൽ വരുന്നു.
മറ്റ് ഫീച്ചറുകൾ:
എക്സിനോസ് 1280 ഒക്ടാ കോർ 2.4GHz 5 nm പ്രോസസറാണ് സാംസങ് തങ്ങളുടെ Galaxy M33 5Gയിൽ അവതരിപ്പിച്ചിട്ടുള്ളത്. 6.6 ഇഞ്ചാണ് ഡിസ്പ്ലേ. 5,000 mAhന്റെ പവർഫുൾ ബാറ്ററി സെറ്റപ്പും Samsung Galaxy M33യിൽ വരുന്നു.
വില: Rs. 16,999
BUY FROM HERE: SAMSUNG GALAXY M33 @ FLIPKART
ഡിസ്പ്ലേ, പ്രോസസർ ഫീച്ചറുകളിൽ മികച്ച ഗുണനിലവാരം പുലർത്തുന്ന Redmi Note 12 5G ഫോണിന് 48MP + 8MP + 2MPയുടെ ട്രിപ്പിൾ റിയർ ക്യാമറയും വരുന്നു. 13MPയാണ് റെഡ്മി നോട്ട് 12ന്റെ ഫ്രെണ്ട് ക്യാമറ.
BUY FROM HERE: Redmi Note 12 5G @ Amazon
മറ്റ് ഫീച്ചറുകൾ:
ക്വാൽകോം സ്നാപ്ഡ്രാഗൺ 4 Gen 1 ചിപ്സെറ്റാണ് Redmi Note 12 5Gയുടെ പ്രോസസറായി വരുന്നത്. 5000mAhന്റെ മികച്ച ബാറ്ററിയും ഫോണിലുണ്ട്. 6.67 ഇഞ്ചിന്റെ FHD+ Super AMOLED ഡിസ്പ്ലേയും റെഡ്മി തങ്ങളുടെ Note 12 5Gയിൽ വരുന്നു.
വില: Rs. 16,999
BUY FROM HERE: Redmi Note 12 5G @ Amazon
50MP ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറയും 15MPയുടെ സെൽഫി ക്യാമറയും ഉൾപ്പെടുന്ന സ്മാർട്ഫോണാണ് സാംസങ് ഗാലക്സി M14 5G. 6000mAh ആണ് ഫോണിന്റ ബാറ്ററി.
BUY FROM HERE: Samsung Galaxy M14 5G @ Amazon
50MP ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറയും 15MPയുടെ സെൽഫി ക്യാമറയും ഉൾപ്പെടുന്ന സ്മാർട്ഫോണാണ് സാംസങ് ഗാലക്സി M14 5G. 6000mAh ആണ് ഫോണിന്റ ബാറ്ററി.
വില: Rs. 14,990
BUY FROM HERE: Samsung Galaxy M14 5G @ Amazon
8 മികച്ച ഫോണുകളാണ് ഇതുവരെ പരിചയപ്പെട്ടത്. ഇവയെല്ലാം ബജറ്റ് റേഞ്ചിലുള്ള ഫോണുകൾ തന്നെയാണ്. ക്യാമറയിൽ മാത്രമല്ല, ഇവയിൽ ഒട്ടുമിക്കവയും മികച്ച പ്രോസസർ, സ്റ്റോറേജ് ഫീച്ചറുകളോടെയാണ് വരുന്നത്.
ഇതിന് പുറമെ, ഏതാനും ചില പുതുപുത്തൻ ഫോണുകൾ കൂടി മൊബൈൽ ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കായി ചുവടെ പരിചയപ്പെടുത്തുകയാണ്.
ഇന്ന് ജനപ്രിയ ഫോണുകളുടെ ലിസ്റ്റിൽ മുൻനിരയിൽ ഇടം പിടിച്ച ആൻഡ്രോയിഡ് ഫോൺ ബ്രാൻഡാണ് റിയൽമി 9 പ്രോ.
BUY FROM HERE: Realme 9 Pro 5G
6.6 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്പ്ലേയിൽ വരുന്ന Realme 9 Pro 5Gയിൽ 64MP + 8MP + 2MP എന്നിവ ഉൾക്കൊള്ളുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പുണ്ട്.
5000 mAh ആണ് ഫോണിന്റെ ബാറ്ററി. പ്രോസസറും വളരെ മികച്ചതാണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 695 ആണ് ഫോണിന്റെ പ്രോസസർ.
വില: Rs 20,490
BUY FROM HERE: Realme 9 Pro 5G
ബജറ്റ് ഫോണിലുള്ള മറ്റൊരു ആൻഡ്രോയിഡ് ഫോണാണ് iQOO Z6 Pro 5G. 64MPയാണ് മെയിൻ ക്യാമറ. 16MPയാണ് iQOO Z6 Pro 5Gയുടെ സെൽഫി ക്യാമറ.
BUY FROM HERE: iQOO Z6 Pro 5G
സ്നാപ്ഡ്രാഗൺ 695 ആണ് ഫോണിന്റെ പ്രോസസർ. 23 മിനിറ്റിൽ ഫോൺ പകുതി ചാർജാകും. 6.38 ഇഞ്ചിന്റെ FHD+ AMOLED ഡിസ്പ്ലേയാണ് ഐക്യൂ Z6 പ്രോയിലുള്ളത്.
വില: Rs 18,999
BUY FROM HERE: iQOO Z6 Pro 5G