സർക്കാർ ടെലികോം കമ്പനിയാണ് BSNL. 4Gയും 5Gയും എത്തിക്കാത്തതിനാൽ ബിഎസ്എൻഎല്ലിന് വരിക്കാരെ കുറയുന്നു. സ്വകാര്യ ടെലികോം കമ്പനികൾ അതിവേഗ ഇന്റർനെറ്റിലൂടെ കുതിക്കുകയാണ്.
5G ജൈത്രയാത്ര തുടരുമ്പോഴും, ഇനി അടുത്ത ഘട്ടത്തിലേക്കുള്ള ചുവടുവയ്പ്പിലാണ് ജിയോയും എയർടെലും.
BSNL ഈ വർഷം തന്നെ 4G എത്തിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിനുള്ള ഏതാനും പണികളും സർക്കാർ ആരംഭിച്ചു. തദ്ദേശീയ 4G സേവനമായിരിക്കും സർക്കാർ ടെലികോം കമ്പനി അവതരിപ്പിക്കുന്നത്.
ബിഎസ്എൻഎൽ 4ജിയിലേക്ക് എത്തിയാൽ അത് സാധാരണക്കാരായ വരിക്കാർക്ക് വളരെ പ്രയോജനം ചെയ്യും. കാരണം ഏറ്റവും കുറഞ്ഞ വിലയിൽ റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്നത് ബിഎസ്എൻഎല്ലാണ്.
കീശ കീറാതെ, അതിവേഗതയുള്ള സേവനം 4ജി എത്തുന്നതോടെ സാധാരണക്കാർക്ക് ലഭിക്കും.
ബിഎസ്എൻഎൽ 4ജി ഈ വർഷം തന്നെയെത്തുമെന്ന് പ്രതീക്ഷിക്കാം. ബിഎസ്എൻഎൽ വരിക്കാർക്ക് വളരെ ലാഭത്തിൽ റീചാർജ് ചെയ്യാനുള്ള കുറച്ച് പ്ലാനുകൾ പറഞ്ഞുതരാം.
ഒരു മാസം വാലിഡിറ്റി വരുന്ന ബിഎസ്എൻഎൽ പ്ലാനുകളെ കുറിച്ചാണ് വിവരിക്കുന്നത്. ഇവ പ്രീ-പെയ്ഡ് വരിക്കാർക്ക് വേണ്ടിയുള്ള പ്ലാനുകളാണ്.
വളരെ പോക്കറ്റ്- ഫ്രെണ്ട്ലി ആയിട്ടുള്ള ബിഎസ്എൻഎൽ പ്ലാനാണിത്. GP2 വരിക്കാർക്ക് വേണ്ടിയുള്ള പ്രീ-പെയ്ഡ് പ്ലാനാണിത്. ജിപി1 കാലയളവിൽ റീചാർജ് ചെയ്യുന്നവർക്കുള്ള സെക്കൻഡ് ചാൻസാണ് ജിപി2 എന്ന് പറയാം. രണ്ടാം ഗ്രേസ് പിരീഡിലുള്ളവർക്ക് 139 രൂപ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യാം.
28 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ലഭിക്കും. നാഷണൽ റോമിംഗ്, ദിവസേന 1.5GB ഡാറ്റ എന്നിവയും ഈ പ്ലാനിലുണ്ട്.
ഓരോ ദിവസവും ബിഎസ്എൻഎൽ വരിക്കാർക്ക് 100SMS വീതം ലഭിക്കും.
ഈ റീചാർജ് പ്ലാനിൽ നിങ്ങൾക്ക് 10GB ഡാറ്റയാണ് അനുവദിച്ചിരിക്കുന്നത്. 30 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. നാഷണൽ, ലോക്കൽ കോളുകൾ അൺലിമിറ്റഡായി ആസ്വദിക്കാം. സൗജന്യമായി ബിഎസ്എൻഎൽ ട്യൂണുകളിലേക്കുള്ള ആക്‌സസും ലഭിക്കുന്നതാണ്.
അടുത്ത റീചാർജ് പ്ലാനും ഭേദപ്പെട്ട വാലിഡിറ്റിയും ആകർഷകമായ ആനുകൂല്യങ്ങളും തരുന്നതാണ്. 184 രൂപയാണ് ഈ പ്രീ-പെയ്ഡ് പ്ലാനിന്റെ വില. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ 28 ദിവസം വാലിഡിറ്റി ലഭിക്കുന്നു. ഇതിൽ വോയ്‌സ് കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ സൌജന്യമായി കിട്ടും.
ദിവസേന 1GB ഡാറ്റയും ലഭിക്കുന്നു. പ്രതിദിനം 100 എസ്എംഎസും അൺലിമിറ്റഡ് വോയിസ് കോളുമാണ് പ്ലാനിലുള്ളത്. Lystn പോഡ്‌കാസ്റ്റിന്റെ ആക്സസും ബിഎസ്എൻഎൽ അനുവദിക്കുന്നു.
ഇത്രയും ആനുകൂല്യങ്ങൾ, തുച്ഛമായ വിലയക്ക് സ്വകാര്യ ടെലികോം കമ്പനികൾ ഓഫർ ചെയ്യുന്നില്ല.
185 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ മുമ്പ് വിവരിച്ച 184 രൂപ പ്ലാനുമായി സാമ്യമുള്ളതാണ്. 28 ദിവസമാണ് ഈ റീചാർജ് പ്ലാനിന്റെയും വാലിഡിറ്റി. ഈ പ്രീ-പെയ്ഡ് പാക്കേജിൽ അനുവദിച്ചിരിക്കുന്ന ബേസിക് ആനുകൂല്യങ്ങളും 184 രൂപയുടേത് പോലെയാണ്.
പ്രതിദിനം 1GB ഡാറ്റ ബിഎസ്എൻഎൽ അനുവദിക്കുന്നു. ദിവസേന 100 SMS, അൺലിമിറ്റഡ് വോയ്‌സ് കോളുകളും ലഭിക്കും.
ഇതിൽ അധികമായി നിങ്ങൾക്ക് ബണ്ടിങ് ഓഫ് ചാലഞ്ചസ് അരീന മൊബൈൽ ഗെയിമിങ് ലഭിക്കുന്നതാണ്.
ഈ ബിഎസ്എൻഎൽ പ്ലാനിന്റെ വാലിഡിറ്റിയും 28 ദിവസം തന്നെയാണ്. 186 രൂപയ്ക്ക് റീചാർജ് ചെയ്താൽ 28GB മൊത്തം ലഭിക്കും. അതായത് ഓരോ ദിവസവും 1GB വീതം നേടാം.
ഈ പ്രീ-പെയ്ഡ് പാക്കേജിൽ സൗജന്യ വോയ്സ് കോളുകൾ, 100 എസ്എംഎസുകൾ എന്നിവ ഉൾപ്പെടുന്നു. ഹാർഡി ഗെയിമുകളും ബിഎസ്എൻഎൽ ട്യൂണുകളും ബിഎസ്എൻഎൽ തരുന്നു.
എന്നാൽ ഒരു രൂപ കൂടുതലുള്ള ബിഎസ്എൻഎൽ പ്ലാൻ ഇതിനേക്കാൾ ലാഭകരമാണ്. 187 രൂപ പ്ലാനിൽ മൊത്തം 50ജിബി ഡാറ്റ നൽകുന്നു.
187 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ 28 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. ദിവസനേ 100 എസ്എംഎസ് അയക്കാനുള്ള സൌജന്യ ഓഫറുണ്ട്. അൺലിമിറ്റഡ് വോയിസ് കോളിങ്ങും 50ജിബി ഡാറ്റയും ഈ റീചാർജ് പ്ലാനിലുണ്ട്. ബിഎസ്എൻഎൽ ട്യൂണുകളും PRBT സർവ്വീസും പ്ലാനിന്റെ ബോണസ് ഓഫറാണ്.
കൃത്യം ഒരു മാസം വാലിഡിറ്റി വരുന്ന പ്രീ-പെയ്ഡ് പ്ലാനാണിത്. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, ഓരോ ദിവസവും 2GB ഡാറ്റ എന്നിവ പ്ലാനിലുണ്ട്. ഈ ഡാറ്റ ഉപയോഗിച്ച ശേഷം ഡാറ്റ സ്പീഡ് 80Kbps ആയി കുറയും. ഓരോ ദിവസവും100 SMS ലഭിക്കുന്ന പ്ലാനാണിത്. 1 മാസമാണ് ഈ ബിഎസ്എൻഎൽ പ്ലാനിന്റെ വാലിഡിറ്റി.
228 രൂപയുടെ റീചാർജ് പ്ലാനുമായി സാമ്യമുള്ള പ്രീ-പെയ്ഡ് പ്ലാനാണിത്. 239 രൂപയ്ക്ക് റീചാർജ് ചെയ്താൽ ഒരു മാസത്തെ വാലിഡിറ്റി ലഭിക്കുന്ന പ്ലാൻ ലഭിക്കും. ഈ റീചാർജ് പ്ലാനിലും 2GB ഡാറ്റ അനുവദിച്ചിരിക്കുന്നു.
അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും ഇതിൽ ലഭിക്കുന്നു. ഓരോ ദിവസത്തെയും 2GB ക്വാട്ട കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 80 കെബിപിഎസ് ആകും.
പ്രോഗ്രസീവ് വെബ് ആപ്പിലെ (PWA) ചലഞ്ചസ് അരീന മൊബൈൽ ഗെയിമിങ് സർവ്വീസ് ഫ്രീയായി ലഭിക്കും.
247 രൂപയ്ക്ക് 36 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 100 എസ്എംഎസ് ആനുകൂല്യങ്ങളുണ്ട്. 50GB ഹൈ-സ്പീഡ് ഡാറ്റയാണ് ബിഎസ്എൻഎൽ തരുന്നത്. ഇത് പ്രതിദിന ക്വാട്ടയായിട്ടല്ല ഉൾപ്പെടുത്തിയിരിക്കുന്നത്. ബിഎസ്എൻഎൽ ട്യൂൺസ്, ഇറോസ് നൗ ആക്സസ് ഫ്രീയായി ലഭിക്കും.
30 ദിവസം വാലിഡിറ്റി ലഭിക്കുന്ന ബിഎസ്എൻഎൽ പ്ലാനാണിത്. 269 റീചാർജ് പ്ലാനിൽ ദിവസേന 2GB ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് കോളുകളും, ഓരോ ദിവസവും 100 എസ്എംഎസ്സും ഉൾപ്പെടുത്തിയിരിക്കുന്നു. Eros Now ആക്സസ്, Lokdhun, Zing എന്നീ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. Lystn പോഡ്കാസ്റ്റാ സർവീസ്, ഹാർഡി മൊബൈൽ സർവ്വീസ് ബോണസ് ഓഫറുകളാണ്.
299 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ 30 ദിവസമാണ് വാലിഡിറ്റി. പ്രതിദിനം 3GB ഡാറ്റ ഈ പ്ലാനിൽ നിന്ന് ലഭിക്കുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളുകളും 100 എസ്എംഎസ്സും ലഭിക്കുന്ന റീചാർജ് പ്ലാനാണിത്.