500% എക്സ്ട്രാ ലഭിക്കുന്നതാണ് ലൂട്ട് ലോ ഓഫറുകൾ ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .BSNL അവരുടെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നു .
BSNL ഉപഭോതാക്കൾക്ക് ഇത് ഒരു സന്തോഷവാർത്തനെയാണ് .ലൂട്ട് ലോ എന്ന പേരിലാണ് BSNL ഈ ഓഫറുകൾ പുറത്തിറക്കുന്നത്.
അത് കൂടാതെ BSNL മറ്റൊരു പദ്ധതിയുമായിട്ട് ഉടൻ തന്നെ എത്തുന്നുണ്ട് .ഫിഫ്ത് സേവനം എന്നാണ് അതിനെ അറിയപ്പെടുന്നത് .
ഇത് പുറത്തിറങ്ങിയാൽ പിന്നെ നമ്മുടെ സ്വന്തം BSNL തന്നെയായിരിക്കും മുന്നിൽ നിൽക്കുക .
225 രൂപ, 325 രൂപ, 525 രൂപ, 725 രൂപ, 799 രൂപ, 1125 രൂപ, 1525 രൂപയുടെ പ്ലാനുകളാണ് BSNL ഉപഭോതാക്കൾക്കായി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .
500 എംബി, 500 എംബി, 3 ജിബി, 7 ജിബി, 15 ജിബി, 30 ജിബി, 60 ജിബി, 90 ജിബി വരെ ഉപഭോതാക്കൾക്ക് ഡാറ്റ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .
ടെലികോം മേഖലയിൽ ശക്തമായ ഒരു പോരാട്ടം തന്നെയാണ് ഇപ്പോൾ നടക്കുന്നത് എന്നുതന്നെ പറയാം
കഴിഞ്ഞ ആഴ്ചയാണ് എയർടെൽ ,വൊഡാഫോൺ ,ഐഡിയ എന്നി കമ്പനികൾ അവരുടെ പുതിയ പ്ലാനുകൾ പുറത്തിറക്കിയിരുന്നത് .
ഇത് കൂടാതെ BSNL 1,000 എം ബി പി എസ് വേഗതയുള്ള FTTH സേവനവുമായി ബിഎസ്എൻ എൽ എത്തുന്നു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ആദ്യം അവതരിപ്പിക്കപ്പെടുമെന്നു കരുതുന്നു .
നെക്സ്റ്റ് ജനറേഷൻ ഒപ്റ്റിക്കൽ ട്രാൻസ്‌പോർട്ട് (NG-OTH) ടെക്‌നോളജി അധിഷ്ഠിതമായ ഈ ബ്രോഡ്ബാൻഡ് സേവനം ആദ്യ ഘട്ടത്തിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങൾ ഉൾപ്പടെയുള്ള 44 പ്രധാന സ്ഥലങ്ങളിൽക്കൂടി കടന്നുപോകും.
ഈ സാമ്പത്തിക വർഷം തന്നെ എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാനത്ത് കൂടി കടന്നു പോകുന്ന വിധത്തിൽ ഈ സേവനം മാറുമെന്ന് മന്ത്രി അറിയിച്ചു .
അതോടൊപ്പം രാജ്യത്തെ 100 നഗരങ്ങളിൽ ഈ സേവനം താമസിയാതെ നിലവിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
330 കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ മേഖലയിൽ നിലവിലുള്ളതിനേക്കാൾ 10 മടങ്ങോളം അധിക വേഗതയിൽ ഇന്റർനെറ്റ് സൗകര്യമൊരുക്കാൻ ബിഎസ്എൻ എലിനു കഴിയുമെന്നാണ് കണക്കു കൂട്ടൽ.