ഇപ്പോൾ ഇന്ത്യൻ ടെലികോം രംഗത്ത് കടുത്ത മത്സരം തന്നെയാണ് നടക്കുന്നത് .അതിനു ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് എയർടെൽ അവരുടെ പുതിയ ബ്രൊഡ് ബാൻഡ് പ്ലാനുകൾ പുറത്തിറക്കിയത് .ജിയോയുടെ ഫൈബർ വരവോടുകൂടിയാണ് മറ്റു ടെലികോം കമ്പനികളും മികച്ച ഓഫറുകൾ പുറത്തിറക്കുവാൻ തുടങ്ങിയത് .ഇപ്പോൾ BSNL ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്കായി വളരെ ലാഭകരമായ ഓഫറുകളാണ് നൽകുന്നത് .ഇവിടെ നിന്നും കുറച്ചു ഓഫറുകൾ പരിചയപ്പെടാം .
BSNLന്റെ ഉപഭോതാക്കൾക്കായി നാലു മികച്ച ബ്രൊഡ് ബാൻഡ് ഓഫറുകൾ ലഭിക്കുന്നുണ്ട് .അതിൽ ആദ്യം പറയേണ്ടത് 349 രൂപയുടെ പ്ലാനുകളിൽ ലഭിക്കുന്ന ഓഫറുകളാണ് .ഈ ഓഫറുകളിൽ 8Mbps സ്പീഡിൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .
അതിനു ശേഷം 1 Mbps സ്പീഡിൽ ഉപയോഗിക്കാവുന്നതാണ് .ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 30 ദിവസ്സത്തെ വാലിഡിറ്റിയിലാണ് .എന്നാൽ ദിവസേന 3 ജിബിയുടെ ഡാറ്റ ലഭിക്കണമെങ്കിൽ 499 രൂപയുടെ പ്ലാനുകൾ എടുക്കാവുന്നതാണ് .
അടുത്തതായി BSNLന്റെ ബ്രൊഡ് ബാൻഡ് 1 വർഷത്തെ വാലിഡിറ്റിയിൽ നൽകുന്ന ഓഫറുകളാണ് .3839 രൂപയുടെ പ്ലാനുകളിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .ഈ ഓഫറുകളിലും 8Mbps സ്പീഡിൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .
അതിനു ശേഷം 1 Mbps സ്പീഡിൽ ഉപയോഗിക്കാവുന്നതാണ് .എന്നാൽ 6990 രൂപയുടെ പ്ലാനുകളിൽ ദിവസ്സേന 5 ജിബിയുടെ ഡാറ്റവീതം 1 വർഷത്തെ വാലിഡിറ്റിയിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .വളരെ ലാഭകരമായ bsnl ന്റെ ഒരു ബ്രൊഡ് ബാൻഡ് ഓഫറുകളിൽ ഒന്നുതന്നെയാണ് ഇത് .
അടുത്തതായി BSNLന്റെ ബ്രൊഡ് ബാൻഡ് 2 വർഷത്തെ വാലിഡിറ്റിയിൽ നൽകുന്ന ഓഫറുകളാണ് .7329 രൂപയുടെ പ്ലാനുകളിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .ഈ ഓഫറുകളിലും 8Mbps സ്പീഡിൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .
അതിനു ശേഷം 1 Mbps സ്പീഡിൽ ഉപയോഗിക്കാവുന്നതാണ് .എന്നാൽ 13281രൂപയുടെ പ്ലാനുകളിൽ ദിവസ്സേന 5 ജിബിയുടെ ഡാറ്റവീതം 2 വർഷത്തെ വാലിഡിറ്റിയിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .
എയർടെൽ Xstream ഫൈബർ സർവീസുകളാണ് ഇപ്പോൾ എയർടെൽ പുറത്തിറക്കിയിരിക്കുന്നത് .ജിയോയുടെ ഏറ്റവും പുതിയ ഫൈബർ സർവീസുകളെ വെല്ലാൻ തന്നെയാണ് എയർടെൽ Xstream എത്തിയിരിക്കുന്നത് എന്നുതന്നെ പറയാം .
കാരണം 1Gbps സ്‌പീഡിൽ വരെയാണ് എയർടെൽ ഈ പുതിയ ഫൈബർ സർവീസുകൾ എത്തിച്ചിരിക്കുന്നത് .എന്നാൽ ഈ സർവീസുകൾക്ക് മാസം 3999 രൂപയാണ് ചിലവുവരുന്നത് .
കൂടാതെ ആമസോൺ പ്രൈം മെമ്പർ ഷിപ്പ് ,നെറ്റ്ഫ്ലിക്സ് ,ZEE5 കൂടാതെ എയർടെലിന്റെ മറ്റു ബെനിഫിറ്റുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഇന്ത്യയിലെ 100 സിറ്റികളിലാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് എയർടെലിന്റെ ഈ പുതിയ ഫൈബർ സർവീസുകൾ ഹൈ സ്പീഡിൽ ലഭിക്കുന്നത് .
ഇപ്പോൾ നിലവിൽ ജിയോ കൂടാതെ BSNl കൂടാതെ എയർടെൽ എന്നി കമ്പനികൾ മികച്ച നിലവാരമുള്ള ബ്രൊഡ് ബാൻഡ് ഓഫറുകൾ ഉപഭോതാക്കൾക്ക് നൽകുന്നുണ്ട് .കൂടുതൽ അറിയുന്നതിന് www.airtel.in/broadband വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ് .