താരതമ്മ്യം ചെയ്യാം എയർസെൽ ,എയർടെൽ ,കൂടാതെ സ്വന്തം BSNL .എയർസെൽ ഉപഭോതാക്കൾക്ക് പുതിയ ഡാറ്റ ഓഫറുകളുമായി എത്തിക്കഴിഞ്ഞു .ജിയോ ,BSNL ,വൊഡാഫോൺ ,എയർടെൽ എന്നി ടെലികോം കമ്പനികൾക്ക് പിന്നാലെയാണ് ഇപ്പോൾ എയർസെൽ അവരുടെ ഏറ്റവും പുതിയ ഡാറ്റ ഓഫറുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നത് .
പക്ഷെ കേരളത്തിൽ ചില ഭാഗങ്ങളിൽ മാത്രമേയുള്ളു എയർസെൽ സർവീസുകൾ .ഇത്തവണ കുറഞ്ഞ ചിലവിൽ കൂടുതൽ ലാഭകരമായ ഡാറ്റ പ്ലാനുകളാണ് എയർസെൽ പുറത്തിറക്കിയിരിക്കുന്നത് .ഏകദേശം ജിയോയെക്കാളും ഡബ്ബിൾ ഡാറ്റയാണ് എയർസെൽ ഇപ്പോൾ ഓഫർ ചെയ്യുന്നത് .എയർസെലിന്റെ ഈ ഓഫറുകളുടെ കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .
ജിയോ എഫക്ടിൽ തന്നെയാണ് ഇപ്പോൾ മറ്റു ടെലികോം കമ്പനികളും .വൊഡാഫോൺ ,എയർടെൽ ,BSNL എന്നി ടെലികോം കമ്പനികൾ അവരുടെ ഏറ്റവും പുതിയ ഡാറ്റ ഓഫറുകൾ പുറത്തിറക്കിയതിനു തൊട്ടു പിന്നാലെയാണ് ഇപ്പോൾ എയർസെലും എത്തിയിരിക്കുന്നത് .
വളരെ ലാഭകരമായ ഓഫറുകളാണിത് .ജിയോ ,BSNL എന്നി ടെലികോം കമ്പനികൾ പുറത്തിറക്കിയ ഓഫറുകൾക്ക് സമാനമായ ഓഫറുകൾ ആണിത് .419 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നത് 2 ജിബിയുടെ ഡാറ്റയാണ് .പ്രതിദിനം 2 ജിബി ഉപഭോതാക്കൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നു .
ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 84 ദിവസത്തേക്കാണ് .അങ്ങനെയാണെങ്കിൽ ഉപഭോതാവിനു 168 ജിബിയുടെ ഡാറ്റ ഈ പായ്ക്കിൽ ലഭിക്കുന്നതാണ് .ജിയോയുടെ 509 രൂപയുടെ പായ്ക്കിൽ ലഭിക്കുന്നത് 2 ജിബിയുടെ ഡാറ്റ വീതം 56 ദിവസത്തേക്കാണ്
എന്നാൽ ജിയോ നൽകുന്നത് 4ജിയും എയർസെൽ ഓഫറുകൾ 3ജിയും ആണ് .അതുപോലെതന്നെ BSNL ന്റെ ഏറ്റവും പുതിയ ഓഫറുകളിൽ ഒന്നാണ് 429 രൂപയുടെ പായ്ക്ക് .ഇതിൽ ലഭിക്കുന്നത് 1 ജിബിയുടെ പ്രതിദിന ഡാറ്റ 90 ദിവസത്തേക്കാണ് .
പക്ഷെ ഇപ്പോൾ എയർടെൽ പുതിയ പോസ്റ്റ്പെയ്ഡ് ഓഫറുകൾ പുറത്തിറക്കിയിരിക്കുകയാണ് .എയർടെൽ പോസ്റ്റ്പെയ്ഡ് ഉപഭോതാക്കൾക്ക് മാത്രമാണ് ഈ ഓഫറുകൾ ബാധകമാകുന്നത് .ഇപ്പോൾ എയർടെൽ പോസ്റ്റ്പെയ്ഡ് ഉപഭോതാക്കൾക്ക് നൽകിയിരിക്കുന്നത് 60 ജിബിയുടെ 4ജി ഡാറ്റയാണ് .ഈ ഓഫറുകൾ ലഭിക്കുന്നതിനായി നിങ്ങൾ ആദ്യം തന്നെ എയർടെൽ TV app ഡൌൺലോഡ് ചെയ്യേണ്ടാതാണ്
എന്നാൽ മാത്രമേ നിങ്ങൾക്ക് ഈ ഓഫറുകൾ ആസ്വദിക്കാം സാധിക്കുകയുള്ളു .എയർടെൽ TV app ഡൌൺലോഡ് ചെയ്തതിനു ശേഷം നിങ്ങൾ മൈ എയർടെൽ ആപ്പ് ഡൌൺലോഡ് ചെയ്യുക .അപ്പോൾ നിങ്ങൾക്ക് ഈ സൗജന്യ ഡാറ്റ ലഭിക്കുന്നതാണ് .
6 മാസത്തെ വാലിഡിറ്റിയാണ് ഇതിനു ലഭിക്കുന്നത് .പ്രതിമാസം 10 ജിബിയുടെ 4 ജി ഡാറ്റ 6 മാസത്തേക്ക് നിങ്ങൾക്ക് 60 ജിബി ലഭിക്കുന്നതാണ് .എയർടെൽ മൺസൂൺ ഓഫർ എന്ന പേരിൽ കഴിഞ്ഞതവണ എയർടെൽ മൂന്നു മാസത്തേക്ക് 10 ജിബിഡാറ്റ വീതം 30 ജിബി നൽകിയിരുന്നു.
ഇത്തവണ BSNL എത്തിയിരിക്കുന്നത് 249 രൂപയുടെ റീച്ചാർജിലാണ് .ജിയോ എഫക്ടിൽ തന്നെയാണ് ഇപ്പോളും മറ്റു ടെലികോം കമ്പനികൾ .BSNL ന്റെ ഈ പുതിയ ഡാറ്റ പാക്ക് തീർച്ചയായും BSNL ഉപഭോതാക്കൾക്ക് ഒരു സന്തോഷവാർത്ത തന്നെയാണ് .
249 രൂപയുടെ റീച്ചാർജിൽ BSNL ഉപഭോതാക്കൾക്ക് ലഭിക്കുന്നത് പ്രതിദിനം 1 ജിബിയുടെ ഡാറ്റയാണ് .28 ദിവസത്തെ വാലിഡിറ്റിയാണ് ഇതിൽ നിങ്ങൾക്ക് ലഭിക്കുന്നത് .അതായത് 28 ജിബിയുടെ ഡാറ്റ 249 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു എന്നതാണ്.
BSNL അവരുടെ ഈ പുതിയ പ്ലാൻ ഒഫീഷ്യൽ ട്വിറ്റർ ചെയ്തതാണ് .പ്രീപെയ്ഡ് ഉപഭോതാക്കൾക്കാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .അതുകൂടാതെ 429 രൂപയുടെ മറ്റൊരു ഓഫർകൂടി BSNL പുറത്തിറക്കിയിരിക്കുന്നു .
429 രൂപയുടെ റീച്ചാർജിൽ BSNL ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1 ജിബിയുടെ ഡാറ്റ പ്രതിദിനം ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ വാലിഡിറ്റി 90 ദിവസത്തേക്കാണ് .അതായത് 90 ജിബിയുടെ ഡാറ്റ ഇതിൽ ലഭിക്കുന്നു .
അത് കൂടാതെ വോയിസ് കോളുകളും ഇതിൽ സൗജന്യമായി ലഭിക്കുന്നു .ജിയോയുടെ 349 രൂപയുടെ പ്ലാനുകൾക്ക് ഒരു വെല്ലുവിളി തന്നെയാണിത് ഇനി നിങ്ങൾക്ക് നിശ്ചയിക്കാം ഇതിൽ ഏത് നെറ്റ് വർക്ക് ആണ് മികച്ച ഓഫറുകൾ നല്കുന്നത് എന്ന് .