തായ്‌ലൻഡിലെ ഡിജിറ്റൽ ഇക്കണോമി ആൻഡ് സൊസൈറ്റി മന്ത്രാലയവും നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസിയും ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോക്താക്കളുടെ ഡാറ്റ മോഷ്ടിക്കുന്ന 203 ആപ്പുകളെ കണ്ടെത്തിയിരുന്നു. ഇതിൽ ചിലത് നമ്മൾ ഇന്ത്യക്കാരും ഉപയോഗിക്കുന്നുണ്ട്. ഏതെല്ലാമെന്ന് നോക്കാം...
ഫുൾ HD വാൾപേപ്പറുകൾ വാഗ്ദാനം ചെയ്യുന്ന ഒരു സൗജന്യ ആപ്പാണ് 4K Wallpapers Auto Charger.
വേഗത്തിൽ ടെക്സ്റ്റിങ് അനുഭവം നൽകുന്ന ആപ്പാണ് Advanced SMS. ഈ ആപ്പ് മൂന്നാം കക്ഷി ആപ്പുകളുമായി ഡാറ്റ പങ്കിട്ടേക്കാം.
ആകർഷകമായ ടൺ കണക്കിന് ഇഫക്റ്റുകളും ഫിൽട്ടറുകളും അടങ്ങിയ ഒരു എഡിറ്ററാണ് ആർട്ട് ഫോട്ടോ എഡിറ്റർ. ആർട്ട് ഫിൽട്ടർ ഉപയോഗിച്ചാൽ നിങ്ങൾക്ക് ഏത് ഫോട്ടോയും ഗംഭീരമാക്കാൻ സാധിക്കും.
എന്നാൽ നിങ്ങളുടെ ഡാറ്റ മോഷ്ടിക്കുന്നതിലൂടെ ഇത് നിങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ഓർക്കുക.
നിങ്ങളുടെ രൂപത്തിലുള്ള സ്റ്റിക്കറുകൾ സൃഷ്ടിക്കാൻ ഈ ആപ്പ് സഹായകരമാണ്. ഫോട്ടോകളിൽ നിന്ന് വരെ ഈ ആപ്പ് സ്റ്റിക്കറുകൾ ഉണ്ടാക്കും. എങ്കിലും ആപ്പ് സുരക്ഷിതമല്ല.
നിങ്ങളുടെ pregnancy സമയത്തെ ഫോട്ടോകളും കുട്ടികളുടെ ഫോട്ടോകളുമെല്ലാം എഡിറ്റ് ചെയ്യാനും മോഡിഫൈ ചെയ്യാനും സഹായിക്കുന്ന ആപ്ലിക്കേഷനാണെങ്കിലും അത്ര സുരക്ഷിതമായ ആപ്പല്ല ഇത്.
ബാസ് ബൂസ്റ്റർ ആപ്പ് മികച്ച ശബ്‌ദ നിലവാരം നൽകുന്നു. എന്നാൽ, നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഈ ആപ്പ് എടുക്കാറുണ്ട്.
ഈ ചിത്രം സാങ്കൽപ്പികമാണ്!
നിങ്ങളുടെ ബാറ്ററി പൂർണമായി ചാർജ് ചെയ്യുന്നതിന് സഹായിക്കുന്ന ആപ്ലിക്കേഷനാണിത്.
ബാറ്ററി ചാർജിങ് ആനിമേഷൻ ബബിൾ ഇഫക്റ്റ് ഉപയോഗിക്കുന്നത് വളരെ എളുപ്പവും ലളിതവുമാണ്. ഈ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ചാർജിങ് സ്‌ക്രീൻ ഇഷ്ടാനുസൃതമാക്കാം.
ട്രെൻഡി ടെംപ്ലേറ്റുകൾ, ഫേവറീറ്റ് മ്യൂസിക്, വീഡിയോ ഇഫക്റ്റുകൾ എന്നിവയെല്ലാം ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്യാൻ ഈ ആപ്പ് സഹായിക്കുന്നു. എങ്കിലും ഈ ആപ്പ് മൂന്നാം കക്ഷികളുമായി ഡാറ്റ പങ്കിട്ടേക്കാം.
Play Storeൽ 10 ദശലക്ഷത്തിലധികം ഡൗൺലോഡുകളുള്ള ഒരു ഗെയിമിങ് ആപ്പാണ് Beat Maker Pro. എന്നിരുന്നാലും, ഹാനികരമായ ആപ്പുകളുടെ പട്ടികയിൽ ഈ ആപ്ലിക്കേഷൻ ഉൾപ്പെട്ടിരിക്കുന്നു.
ഏത് കോളറിലും മികച്ച തീമുകൾ സൃഷ്ടിക്കുന്നതിന് ആ ആപ്പ് നല്ലതാണെങ്കിലും സുരക്ഷിതമാണെന്ന് പറയാൻ കഴിയില്ല.
ഏത് വസ്തുവിനെയും മനസിലാക്കാനും, അവയെ ഏത് ഭാഷയിലും വിവർത്തനം ചെയ്യാനും ക്യാമറ ട്രാൻസ്ലേറ്റർ ഏറ്റവും നൂതനമായ OCR സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.
Dazz Cam- D3D ഫോട്ടോ ഇഫക്റ്റ് ഫോട്ടോകൾക്ക് 3D ഇഫക്റ്റ് നൽകാൻ ഉപയോഗിക്കുന്നു. എന്നാൽ ഇവ അപകടകരമായ ആപ്പുകളുടെ പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗിത്താർ സിമുലേറ്റർ ഗെയിം ഇഷ്ടപ്പെടുന്നവർക്കുള്ള ആപ്പാണിത്. എന്നാൽ നിങ്ങളുടെ വിവരങ്ങൾ ഈ ആപ്പ് ചോർത്തിയേക്കും.
ഇൻസ്റ്റാഗ്രാം സ്റ്റോറിക്കായി ഹൈലൈറ്റ് കവർ സൃഷ്‌ടിക്കാനുള്ള ഏറ്റവും എളുപ്പമുള്ള ആപ്പാണ് ഹൈലൈറ്റ് സ്റ്റോറി കവർ മേക്കർ. എന്നാൽ ഇത് നിങ്ങൾക്ക് ഹാനികരമാണ്.
ഗെയിമിങ്ങിനായി നിങ്ങൾക്ക് ഇൻസ്റ്റാൾ ചെയ്യാവുന്ന ഒരു ഗെയിമിങ് ആപ്പ് കൂടിയാണ് ജിഗ്‌സോ പസിൽ. എന്നാൽ അത് നിങ്ങളുടെ ഡാറ്റയെ ദോഷകരമായി ബാധിക്കും.
ജാതകവും ജ്യോതിഷവും രാശി പ്രവചനവുമെല്ലാം നടത്തുന്ന ആപ്പാണിത്. എന്നാൽ ഇത് ഡൗൺലോഡ് ചെയ്യുന്നത് അത്ര സുരക്ഷിതമല്ലെന്ന് പറയട്ടെ.
ഫയലുകൾ സ്കാൻ ചെയ്യുന്നതിനും, PDF അല്ലെങ്കിൽ JPEG ഫോർമാറ്റിൽ ഷെയർ ചെയ്യുന്നതിനും സ്കാൻഗുരു ഉപകരിക്കും. എങ്കിലും ഇത് അപകടകരമായ ആപ്പാണ്.
ഓൾ-ഇൻ-വൺ മ്യൂസിക് പ്ലെയറായ Equalizer ആപ്പിലൂടെ മികച്ച ശബ്ദനിലവാരത്തിൽ പാട്ടുകൾ ആസ്വദിക്കാം. എന്നാൽ ആപ്പ് നിങ്ങളുടെ വിവരങ്ങൾ ചോർത്തിയേക്കാം.
ഇതൊരു മ്യൂസിക് മേക്കിങ് ആപ്പാണ്. എങ്കിലും സൂക്ഷിക്കേണ്ട ആപ്പിൽ ഇതും ഉൾപ്പെടുന്നു.