5 മികച്ച സ്മാർട്ട് ഫോണുകളുടെ സവിശേഷതകൾ മനസിലാക്കാം
സാംസങ്ങിന്റെ ഗാലക്സി J7 -V
5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .720 X 1280 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .സ്നാപ്ഡ്രാഗൺ 625 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .
256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നു .ആൻഡ്രോയിഡ് 7.0ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .8 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3,300mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഇതിന്റെ വിപണിയിലെ വില
സാംസങ്ങിന്റെ ഗാലക്സി On Nxt 64GB
5.5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1920x1080 പിക്സൽ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .3ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് . 256GBജിബി വരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു .
13 മെഗാപിക്സലിന്റെ പിൻ ക്യാമറയാണ് ഇതിനുള്ളത് .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം . 4G LTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ ബാറ്ററി ലൈഫ് 3300mAh ആണ് .
4000mAh ബാറ്ററിയിൽ Huawei Enjoy 7 Plus
5.5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിലാണ് ഇതിന്റെ നിർമാണം .1280 x 720 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .സ്നാപ്ഡ്രാഗൺ 435 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .ആൻഡ്രോയിഡ് 7 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .
12 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .4000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെയ്ക്കുന്നത് .4G LTE, സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ വിപണിയിലെ വില 14,958 രൂപയ്ക്കടുത്തു വരും .
ഷവോമിയുടെ Mi6
5.15 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിലാണ് ഇത് നിർമിച്ചിരിക്കുന്നത് .സ്നാപ്ഡ്രാഗൺ 825 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .കൂടാതെ ആൻഡ്രോയിഡ് 7 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .
ഇതിന്റെ ഏറ്റവും വലിയ സവിശേഷതയെന്നുപറയുന്നത് ഇതിന്റെ റാം തന്നെയാണ് .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നതിനായി 6 ജിബിയുടെ റാം ആണ് ഇതിനുള്ളത് .കൂടാതെ 64 ജിബി ,128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .ഡ്യൂവൽ സ്പീക്കറുകളാണ് ഇതിനു നൽകിയിരിക്കുന്നത് .3,350mAh ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Xiaomi Mi6 64GBയുടെ മോഡലിനു $362.94 ഡോളറും ,Xiaomi Mi6 128GB മോഡലിനു $421.03 ഡോളറുമാണ് വില .ഏകദേശം 25000 ഇന്ത്യൻ രൂപകടുത്തു വരും .
വിവോയുടെ ഏറ്റവും പുതിയ V5S
5.5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,128 ജിബിവരെ വർധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ മറ്റുചില സവിശേഷതകളാണ് .Android 6.0 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .
20 മെഗാപിക്സലിന്റെ മുൻ ക്യാമറ കൂടാതെ 13 മെഗാപിക്സലിന്റെ പിൻ ക്യാമറ എന്നിവയാണുള്ളത് .4G LTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ ബാറ്ററി ലൈഫ് 3,000mAh ആണ് .