ഈ ആഴ്ചയിലെ മികച്ച 5 സ്മാർട്ട് ഫോണുകളും അവയുടെ സവിശേഷതകളും

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Jul 28 2016
ഈ ആഴ്ചയിലെ  മികച്ച 5 സ്മാർട്ട് ഫോണുകളും അവയുടെ സവിശേഷതകളും

മികച്ച 5 സ്മാർട്ട് ഫോണുകളും അവയുടെ പ്രധാന സവിശേഷതകളും നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .

 

ഈ ആഴ്ചയിലെ  മികച്ച 5 സ്മാർട്ട് ഫോണുകളും അവയുടെ സവിശേഷതകളും

ജിയോണി M6 & M6 പ്ലസ്

5.5 ഇഞ്ച് FHD മികച്ച ഡിസ്‌പ്ലേയിൽ ആണ് ഇതു പുറത്തിറങ്ങുന്നത് .1920x1080p റെസലൂഷൻ ആണ് ഇതിനുള്ളത് .1.8GHz പ്രൊസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ മറ്റൊരു മികച്ച സവിശേഷത എന്നുപറയുന്നത് 4 ജിബിയുടെ മികച്ച റാം ഇതിനു നൽകിയിരിക്കുന്നു എന്നതാണ് .

4 ജിബിയുടെ റാം ,32ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിനു മികച്ച പിന്തുണ നൽകുന്നു .ആൻഡ്രോയിഡ് മാർഷ് മലോ 6.0 വേർഷനിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത്.ഇനി ഇതിന്റെ ക്യാമറയെ കുറിച്ചു പറയുവാണെങ്കിൽ 13 മെഗാപിക്സലിന്റെ മികച്ച പിൻ ക്യാമറയും,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

ഈ സ്മാർട്ട് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത എന്നത് അതിന്റെ ബാറ്ററിയാണ് .6020 mAh മികച്ച കരുത്താർന്ന ബാറ്ററിയാണ് ഇതിനു നൽകിയിരിക്കുന്നത് .അതുകൊണ്ടുതന്നെ ബാറ്ററി ലൈഫിന്റെ കാര്യത്തിൽ ഇനി ഒരു സംശയവും വേണ്ട .എന്നാൽ M 6 നു ആകട്ടെ 5000 mAh ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .

ഈ ആഴ്ചയിലെ  മികച്ച 5 സ്മാർട്ട് ഫോണുകളും അവയുടെ സവിശേഷതകളും

ലെനോവോ വൈബ് K 5

5ഇഞ്ച് HD ഡിസ്പ്ലേയിൽ ആണ് ഇതു പുറത്തിറങ്ങുന്നത് .1.4GHz 64-bit Qualcomm Snapdragon 415 octa core പ്രൊസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം .

2 ജിബിയുടെ റാം ,16 ജിബിയുടെ ഇൻബിൽഡ്‌ മെമ്മറി എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .Android Lollipop v5.1 ൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുക .ഇനി ഇതിന്റെ ക്യാമറ ക്വാളിറ്റിയെ കുറിച്ചു പറയുവാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നു പറയുന്നത് 6999 രൂപയാണ് .

2750mAH ന്റെ മികച്ച ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നു .കുറഞ്ഞ ചിലവിൽ മികച്ച സവിശേഷതകൾ എന്നു തന്നെ വിശേഷിപ്പിക്കാം .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ വഴി ഇത് നിങ്ങൾക്ക് സ്വന്തമാക്കാം .

ഈ ആഴ്ചയിലെ  മികച്ച 5 സ്മാർട്ട് ഫോണുകളും അവയുടെ സവിശേഷതകളും

ഒപ്പോയുടെ R 7 പ്ലസ്

Qualcomm MSM8939 Snapdragon 615,Quad-core 1.5 GHz Cortex-A53 & quad-core 1.0 GHz Cortex-A53 ലാണ് ഇതിന്റെ പ്രോസസ്സർ പ്രവർത്തിക്കുന്നത്.2 തരത്തിലുള്ള മോഡലാണ് പുറത്തിറങ്ങിയിരിക്കുന്നത് .4100 mAh കിടിലൻ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .സിൽവർ ,ഗോൾഡ് എന്നി നിറങ്ങളിൽ ഇത് ലഭ്യമാകുന്നു .3 ജിബിയുടെ റാംമ്മിലും 32 ജിബിയുടെ മെമ്മറി സ്റ്റോറേജിലും ,4 ജിബിയുടെ റാം ,64 മെമ്മറി .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ ഒപ്പോയുടെ പ്രധാന സവിശേഷതയെ അതിന്റെ ക്യാമറ തന്നെയാണ് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മമുൻ ക്യാമറയും ആണുള്ളത് .മികച്ച ക്ലാരിറ്റിയാണ് ഇതിന്റെ ക്യാമറകൾക്ക് ഉള്ളത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് ആയ സ്നാപ്പ് ഡീലിൽ 17990 രൂപയാണ് .

 

ഈ ആഴ്ചയിലെ  മികച്ച 5 സ്മാർട്ട് ഫോണുകളും അവയുടെ സവിശേഷതകളും

കാർബൺ "ഫാഷൻ ഐ

5.1 ആൻഡ്രോയിഡ് വേർഷനിൽ ആണ് ഇതിന്റെ പ്രവർത്തനം .1280x720 പിക്സൽ റെസലൂഷൻ ആണ് ഇതിനു നൽകിയിരിക്കുന്നത് .1.3Ghz കോർ പ്രോസസ്സർ ആണ് ഇതിനുള്ളത് .1 ജിബിയുടെ റാം ,8 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .32 ജിബിവരെ മെമ്മറി വർധിപ്പിക്കുവാൻ സാധിക്കും .

ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2000mAh ന്റെ മാന്യമായ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ചെറിയ ചിലവിൽ നിങ്ങൾക്ക് വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണിത് .എല്ലാ ഓൺലൈൻ വെബ് സൈറ്റുകളിലും ഇത് ലഭ്യമാകുന്നു .ഇതിന്റെ വില എന്നുപറയുന്നത് 4799 രൂപയാണ് .

 

 

ഈ ആഴ്ചയിലെ  മികച്ച 5 സ്മാർട്ട് ഫോണുകളും അവയുടെ സവിശേഷതകളും

 

മോട്ടോ G 4 പ്ലസ്

ആൻഡ്രോയ്ഡ് 6.0.1 മാർഷ് മാലോയിലാണു ജി 4 പ്ലസ് പ്രവർത്തിക്കുന്നത്. 2 GB റാം മും 16 GB റോം മാണ് ഫോണിൽ. 128 GB വരെ മെമ്മറി വർധിപ്പിക്കാം.ആൻഡ്രോയ്ഡ് 6.0.1 മാർഷ് മാലോയിലാണു ജി 4 പ്ലസ് പ്രവർത്തിക്കുന്നത്. 2 GB റാം വേരിയൻ്റിനു 16 GB റോം മും 3 GB വേരിയൻ്റിനു 32 GB റോം മും മാണ്. രണ്ടു വേരിയൻ്റുകളിലും 128 GB വരെ മെമ്മറി വർധിപ്പിക്കാം.

3000 എംഎഎച്ചിൻ്റെ ബാറ്ററിയാണു ഫോണിനു. ഇത് ടർമ്പോ ചാർജ്ജിംഗ് സപ്പോർട്ടാണ്. 4G LTE, വൈ ഫൈ 820.11a/b/g/n ബ്ലൂട്ടൂത്ത് 4.1, ജിപിഎസ്, എന്‍എഫ്‌സി തുടങ്ങിയ കണക്ടിവിറ്റികൾ ഫോണിലുണ്ട്.ഓൺലൈൻ ഷോപ്പിംഗ്‌ സൈറ്റ് ആയ ആമസോൺ വഴി ഇപ്പോൾ തന്നെ ഇത് നിങ്ങൾക്ക് സ്വന്തമാക്കാം .