ഇന്ന് Smart watch ഉപയോഗിക്കാത്തവർ വിരളമാണ്. വിദ്യാർഥികളായാലും പ്രൊഫഷണലുകളായാലും കൈയിലൊരു സ്മാർട് വാച്ചുണ്ടാകും. സ്മാർട് ലൈഫിന് സ്മാർട് വാച്ച് അത്രയധികം നിർണായകമാണ്.
ഫോൺ ഉപയോഗിക്കാതെ വാച്ചിലൂടെ തന്നെ എല്ലാം കൺട്രോൾ ചെയ്യാമെന്നത് മാത്രമല്ല. സ്മാർട് വാച്ചുകൾ പലപ്പോഴും ജീവൻരക്ഷാ ഉപായവുമാണ്. ആപ്പിൾ വാച്ച് പോലുള്ളവ പലപ്പോഴും ജീവൻ രക്ഷിച്ച സംഭവങ്ങളും നമ്മൾ കേട്ടറിഞ്ഞിട്ടുണ്ട്.
ഫിറ്റ്നസ് ട്രാക്ക് ചെയ്യുന്നതിനുള്ള ഒരു പ്രധാന ഉപകരണമാണ് Smart watch. ഹൃദയമിടിപ്പ് മോണിറ്റർ ചെയ്യുന്നതിനും വ്യായാമം നിരീക്ഷിക്കുന്നതിനും ഈ വാച്ചുകളിലൂടെ സാധിക്കും.
നിങ്ങളുടെ ഫോണിലെത്തുന്ന നോട്ടിഫിക്കേഷൻ വാച്ചിലൂടെ വായിക്കാനും പ്രതികരിക്കാനും കഴിയും. യാത്രയിലും മറ്റുമാണെങ്കിൽ ഇങ്ങനെയുള്ള സൌകര്യങ്ങൾ വളരെ പ്രയോജനപ്പെടും.
ഇന്ന് സ്മാർട് വാച്ചുകളുടെ വിപണി വിപുലമായിരിക്കുന്നു. പല ബ്രാൻഡുകളും ഇന്ന് കിടിലൻ ഫീച്ചറുകളുള്ള സ്മാർട് വാച്ച് പുറത്തിറക്കി. അതിനാൽ ഏതാണ് കൂട്ടത്തിൽ ഏറ്റവും ബെസ്റ്റ് എന്ന് നിങ്ങൾക്ക് സംശയമായിരിക്കും.
അതും നിങ്ങളുടെ ബജറ്റിന് ഇണങ്ങുന്ന സ്മാർട് വാച്ച് തന്നെ നോക്കി വാങ്ങേണ്ടി വരും. നിങ്ങൾ വിചാരിക്കുന്ന വിലയ്ക്ക് നല്ല സ്മാർട് വാച്ച് ലഭിക്കുമോ എന്നും സംശയമുണ്ടാകും, അല്ലേ?
ഇതിനുള്ള ഒരു ഗൈഡാണ് ഇവിടെ നൽകിയിട്ടുള്ളത്.
സ്മാർട് വാച്ചുകളുടെ റിവ്യൂസിലൂടെയും താരതമ്യത്തിലൂടെയും മികച്ച സ്മാർട് വാച്ചുകളെ കുറിച്ചറിയാനാകും. പെർഫോമൻസ്, സ്പെസിഫിക്കേഷൻ, വാറണ്ടി, വില എല്ലാം ഇവയിൽ പരിഗണിച്ചിട്ടുണ്ട്. ഒപ്പം സ്മാർട് വാച്ച് ബ്രാൻഡ് ഏതാണെന്നതും പരിഗണിക്കേണ്ടതുണ്ട്.
2024-ൽ വാങ്ങാവുന്ന ഏറ്റവും ബെസ്റ്റ് സ്മാർട് വാച്ചുകൾ ഇതാ....
ടൈറ്റാനിയം കേസുള്ള ആപ്പിൾ വാച്ചാണിത്. ഇതിൽ കമ്പനി GPS ട്രാക്കിങ്, ആക്ഷൻ ബട്ടൺ പോലുള്ള ഫീച്ചറുകൾ അനുവദിക്കുന്നു. റെറ്റിന ഡിസ്പ്ലേയും മികവുറ്റ ബാറ്ററി ലൈഫും ഈ സ്മാർട് വാച്ചിലുണ്ടാകും.
49mm സൈസുള്ള ആപ്പിൾ വാച്ച് അൾട്രാ 2 ഫിറ്റ്നെസ് ട്രാക്കിങ് സൌകര്യവും നൽകുന്നു. 89,000 രൂപയാണ് വാച്ചിന്റെ വില.
40mm സൈസുള്ള സാംസങ് ഗാലക്സി വാച്ചാണ് അടുത്തത്. LTE കണക്റ്റിവിറ്റി ഈ വാച്ചിൽ സാംസങ് ഉറപ്പുവരുത്തുന്നു. ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർക്ക് ഈ വാച്ച് മികച്ച പർച്ചേസ് ഓപ്ഷനാണ്.
AMOLED ഡിസ്പ്ലേയാണ് സാംസങ് ഗാലക്സി വാച്ച് 6 LTE-യിലുള്ളത്. ഹെൽത്ത് ട്രാക്കിങ് ഫീച്ചറുകൾ ഇതിലുണ്ട്.
സ്റ്റൈലിഷ് ഡിസൈനിലുള്ള വാച്ച് ധരിക്കുമ്പോൾ ഒരു പ്രീമിയം എക്സ്പീരിയൻസ് ലഭിക്കും. 29,799 രൂപയാണ് സാംസങ് വാച്ചിന്റെ വില.
ലിസ്റ്റിലെ അടുത്ത സ്മാർട് വാച്ചും സാംസങ് ബ്രാൻഡിൽ നിന്നുള്ളത് തന്നെയാണ്. ഇത് ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രമല്ല, iOS ഉപയോക്താക്കൾക്കും യോജിക്കും. AMOLED ഡിസ്പ്ലേയുള്ള പ്രീമിയം സ്മാർട് വാച്ചാണിത്.
ഇന്ത്യയിൽ ഈ വാച്ചിന് 30,500 രൂപയാണ് വിലയാകുന്നത്. 44mm വലിപ്പമുള്ള സാംസങ് വാച്ചാണിത്. റോബസ്റ്റ് ഫിറ്റ്നെസ് ഫീച്ചറുകൾ, ഹെൽത്ത് ട്രാക്കിങ് ഫീച്ചറുകൾ ഇതിലുണ്ട്.
ആപ്പിളിൽ നിന്നുള്ള കുറച്ചുകൂടി വില കുറഞ്ഞ സ്മാർട് വാച്ചാണിത്. ഓൾവേയിസ് ഓൺ റെറ്റിന ഡിസ്പ്ലേ ഈ വാച്ചിൽ ലഭിക്കുന്നു. ആപ്പിൾ ഉപകരണങ്ങളുമായി മാത്രമേ കണക്റ്റിവിറ്റി നടക്കുകയുള്ളൂ. അലൂമിനിയം കേസിലാണ് ആപ്പിൾ ഈ വാച്ച് നിർമിച്ചിരിക്കുന്നത്.
45mm വലിപ്പമാണ് ഈ ആപ്പിൾ വാച്ചിലുള്ളത്. Blood Oxygen, ECG ആപ്പുകൾ വാച്ചിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹെൽത്ത്, ഫിറ്റ്നെസ് ട്രാക്കിങ് സൌകര്യം ഇതിലും ലഭ്യമാണ്. GPS ടെക്നോളജി ഉപയോഗിക്കുന്ന ഈ വാച്ചിന്റെ വില 44,900 രൂപയാണ്.
ഇനി കുറച്ചുകൂടി ബജറ്റ് ലിസ്റ്റിലേക്കുള്ള ബെസ്റ്റ് സ്മാർട് വാച്ചുകൾ നോക്കാം. ഷവോമി, ഹാമ്മർ തുടങ്ങിയ ബ്രാൻഡുകളുടെ വാച്ചുകളാണ് ഈ ലിസ്റ്റിലുള്ളത്.
2024-ൽ പുറത്തിറങ്ങിയ, 1000 മുതൽ 7000 രൂപ വരെ വില വരുന്ന സ്മാർട് വാച്ചുകളാണിവ. ഇവയ്ക്കെല്ലാം AMOLED ഡിസ്പ്ലേയാണുള്ളത്.
ബോട്ടിന്റെ Wave Sigma സ്മാർട് വാച്ച് ഏറ്റവും കുറഞ്ഞ വിലയുള്ള വാച്ചാണ്. 2024-ൽ വിപണിയിലെത്തിയ ഈ വാച്ചും ഭേദപ്പെട്ട പെർഫോമൻസ് തരുന്നു. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഈ വാച്ച് ഉപയോഗിക്കാം. 1,099 രൂപ മാത്രമാണ് വിലയാകുന്നത്.
700+ ആക്ടീവ് മോഡുകൾ ഇതിൽ ബോട്ട് നൽകിയിട്ടുണ്ട്. 2.01 ഇഞ്ച് വലിപ്പമുള്ള HD ഡിസ്പ്ലേയാണ് ഈ സ്മാർട് വാച്ചിലുള്ളത്.
ഉറക്കം അളക്കാനും HR & SpO2 മോണിറ്ററിങ്ങിനും സൌകര്യമുണ്ട്. IP67 വാട്ടർ റെസിസ്റ്റൻസ് കപ്പാസിറ്റിയുള്ള വാച്ചാണിത്.
ഹാമ്മർ റോബസ്റ്റ് AMOLED Smart Watch ബജറ്റ് നോക്കി വാങ്ങുന്നവർക്കുള്ള ചോയിസാണ്. 2,499 രൂപ ബജറ്റിലാണ് വാച്ച് വിപണിയിൽ എത്തിച്ചത്.
ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് അനുയോജ്യം.
1.96 ഇഞ്ച് വലിപ്പമുള്ള AMOLED ഡിസ്പ്ലേയാണ് ഹാമ്മർ ഈ വാച്ചിൽ അവതരിപ്പിച്ചിരിക്കുന്നത്. പുരുഷന്മാർക്കായി സ്പെഷ്യലായി ഡിസൈൻ ചെയ്തിരിക്കുന്ന വാച്ചാണിത്.
800 നിറ്റ്സ് ബ്രൈറ്റ്നെസ്സും, 60Hz റീഫ്രെഷ് റേറ്റും വാച്ച് ഡിസ്പ്ലേയ്ക്കുണ്ട്.
ഷവോമിയുടെ Mi Smart Band 7 6,490 രൂപ വിലയുള്ള സ്മാർട് വാച്ചാണ്. 1.62 ഇഞ്ച് വലിപ്പമാണ് AMOLED ഡിസ്പ്ലേയുള്ള ഈ വാച്ചിനുള്ളത്. 24 മണിക്കൂറും ഹാർട്-റേറ്റ് മോണിറ്ററിങ്ങുമുണ്ട്.
120 സ്പോർട്സ് മോഡുകളെ ഇത് സപ്പോർട്ട് ചെയ്യുന്നു. Bluetooth 5.2 കണക്റ്റിവിറ്റി ഈ വാച്ചിൽ ലഭിക്കുന്നു.
ഫിറ്റ്നെസ് നോക്കുന്നവർക്ക് എന്തുകൊണ്ടും ഷവോമി Mi Smart Band മികച്ച ഓപ്ഷനാണ്.