9000 രൂപക്ക് താഴെ വാങ്ങിക്കാവുന്ന മികച്ച 5 സ്മാർട്ട് ഫോണുകളും അവയുടെ പ്രധാന സവിശേഷതകളും മനസിലാക്കാം
കൂൾപാഡ് നോട്ട് 3 ലയിറ്റ്
64 ജിബി മൈക്രോഎസ്ഡി കാർഡ് വരെ സപ്പോര്‍ട്ട് ചെയ്യുന്ന ഈ മൊബൈലിൽ 3 ജിബി റാമും 16 ജിബി ഇന്റേണല്‍ മെമ്മറിയുമാണ് ഇതിലുള്ളത്. ലോബഡ്ജറ്റ് സ്മാര്‍ട്ട് ഫോണാണെങ്കിലും ഇതില്‍ ഫിന്‍ഗര്‍പ്രിന്റ് സെന്‍സറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്ര കുറഞ്ഞ വിലയിൽ ഫിന്‍ഗര്‍പ്രിന്റ് സെന്‍സർ ആദ്യമായാണെന്ന് കമ്പനി അവകാശപ്പെടുന്നു. 1280×720 പിക്‌സൽ റെസല്യൂഷനുള്ള അഞ്ച് ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്പ്ലേയുമാണിതിനുള്ളത്.എട്ട് മണിക്കൂര്‍ ടോക് ടൈം അവകാശപ്പെടുന്ന കൂള്‍പാഡ് നോട്ട് 3 ലൈറ്റില്‍ 2500 എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു മികച്ച പെർഫോമൻസ് ഉളവാക്കുന്ന സ്മാർട്ട് ഫോൺ തന്നെയാണിത് .
ഇന്റക്സ് ക്ലൗഡ് സ്വിഫ്റ്റ്
ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് അധിഷിഠ്‌തമായാണ് ഫോണിന്റെ പ്രവര്‍ത്തനം. 5 ഇഞ്ച് IPS ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 1.3GHz ക്വാഡ് കോര്‍ മീഡിയടെക്ക് MT6735A SoC, 3GB റാം എന്നിവ ഫോണിന് കരുത്തേകുന്നു.8 മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് റിയര്‍ ക്യാമറ, 5 മെഗാപിക്‌സല്‍ ഫ്രന്റ് ഫേസിംഗ് ക്യാമറ, 16GB ബില്‍ട്ട് ഇന്‍ സ്റ്റോറേജ്, മൈക്രോ എസ്‌ഡി കാര്‍ഡു വഴി 128GB വരെ ദീര്‍ഘിപ്പിക്കാവുന്ന എക്‌സ്‌പാന്‍ഡബിള്‍ സ്റ്റോറേജ്, കണക്ടിവിറ്റി ഒപ്ഷനുകളായ 3G (HSPA+), 4G LTE, Wi-Fi 802.11 b/g/n, ബ്ലൂടൂത്ത് 4.0, മൈക്രോ യുഎസ്‌ബി 2.0, GPS/A-GPS, 3.5mm ഓഡിയോ ജാക്ക് എന്നിവയാണ് മറ്റു സവിശേഷതകൾ .
കുള്‍ട്ട് 10
ആന്‍ഡ്രോയിഡ് ലോലീപോപ്പ് ഓപ്പറേറ്റിംഗ് സിസ്‌റ്റത്തിലാണ് കുള്‍ട്ട് 10 എത്തുന്നത്. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ മാര്‍ഷ്‌മെലോ അപ്‌ഡേഷനും ഫോണില്‍ ലഭിക്കും. ഇരട്ട സിം ഉള്ള ഫോണ്‍ 3ജി സപ്പോര്‍ട്ടാണ്.
5 ഇഞ്ച് വലുപ്പമുള്ള ഫുള്‍ എച്ച്.ഡി സ്‌ക്രീനുള്ള ഫോണിന് 16 ജി.ബി ഇന്‍ബില്‍ട്ട് മെമ്മറിയാണുള്ളത്. ഇത് 128 ജിബിയായി എസ്‌ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. 13 മെഗാപിക്‌സല്‍ പിന്‍ക്യാമറയും അഞ്ച് മെഗാപിക്‌സല്‍ മുന്‍ ക്യാമറയും ഫോണിനുണ്ട്. 2,350 എംഎഎച്ചാണ് ബാറ്ററി ശേഷി.
കൂൾ പാഡ് നോട്ട് 3
ഫിന്‍ഗര്‍പ്രിന്റ് സ്കാനുകൾ തന്നെയാണ് കൂള്‍പാഡ് നോട്ട് 3യുടെ പ്രധാന സവിശേഷത. 16ജിബി ഇന്റേണൽ മെമ്മറിയ്ക്കൊപ്പം നോട്ട്3 ലൈറ്റിലെ 3ജിബി റാം അതിന്റെ മികവുറ്റ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്നു.1280 x 720 പിക്സൽ റെസലൂഷൻ നൽകുന്ന 5.5 ഇഞ്ച് ഐപിഎസ് ഡിസ്പ്ലേയോട് കൂടിയ ഫോണിന് 1.3 ജിഗാ ഹെട്സ് വേഗതയുള്ള ഒക്ടാകോർ മീഡിയടെക് പ്രോസസറാണ് കരുത്ത് പകരുന്നത്. 3 ജിബി റാമും 16 ജിബി ആന്തരിക സ്റ്റോറേജുമായെത്തുന്ന ഫോണിന് 3000 എം.എ.എച്ച് ശേഷിയുള്ള ബാറ്ററിയാണുള്ളത്.കൂൾപാഡ് നോട്ട് - 3 ഫോണിന്റെ പ്രധാന ക്യാമറ f/2.0 വരെ അപേർച്ചർ നൽകുന്ന 13 മെഗാപിക്സൽ ക്യാമറയാണ്. ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഒഎസിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .
സോളോ ബ്ലാക്ക് 1 എക്സ്
1.3 ജിഗാഹെട്‌സ് ഒക്ടാ കോര്‍ സിപിയുവിലാണ് ഈ സ്മാർട്ട് ഫോൺ പ്രവര്‍ത്തിക്കുക. 5 ഇഞ്ച് ഫുള്‍ എച്ചഡി ഡിസ്‌പ്ലെ, ഡ്രാഗോണ്‍ ട്രൈല്‍ ഗ്ലാസ്, 32 ജിബി ഇന്റേണൽ മെമ്മറി ,3 ജി .ബി റാം,ഫോണിന്റെ പ്രത്യേകതകൾ .ആന്‍ഡ്രോയിഡ് 5.1 ലോലി പോപില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 13 മെഗാപിക്‌സല്‍ പിന്‍ കാമറയും 5 പിക്‌സല്‍ മുന്‍ കാമറയുമുണ്ട്. 2400 എംഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 4ജി, വൈഫൈ, ബ്ലൂറ്റൂത്ത് എന്നീ സൗകര്യങ്ങളും ഫോണില്‍ ലഭ്യമാണ്. 1080x1920 പിക്സൽ റെസലൂഷൻ നൽകുന്ന 5 ഇഞ്ച് ഫുൾ എച്ച്ഡി സ്ക്രീനോടു കൂടിയ സോളോ ബ്ലാക്ക് 1 എക്സിന്റെ ഡിസ്പ്ലേയ്ക്ക് ഡ്രാഗൻട്രെയിൽ ഗ്ലാസ് സംരക്ഷണമേകും. 64-ബിറ്റ് ശേഷിയും 1.3 ജിഗാഹെട്സ് വേഗതയുമുള്ള മീഡിയടെക് MT6753 ഒക്ടാകോർ SoC പ്രോസസറിൽ പ്രവർത്തിക്കുന്ന ഫോണിനു 450 മെഗാ ഹെട്സ് മാലി-T720 ജിപിയു മികച്ച ഗെയിമിംഗ് ശേഷി നൽകും. 3 ജിബി റാമോടെ എത്തുന്ന ഈ ഹൈബ്രിഡ് ഡുവൽ സിം സോളോ സ്മാർട്ട് ഫോണിന് 32 ജിബി ആന്തരിക സ്ടോറേജ് ഉണ്ട്.