9500 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളും അവയുടെ പ്രധാന സവിശേഷതകളും നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം
കൂൾപാഡ് നോട്ട് 3
ഇരട്ട സിം ഉപയോഗിക്കാവുന്ന നോട്ട് 3 ലൈറ്റിൽ 4ജി, 3ജി ശേഷിയുണ്ട്. ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പിൽ പ്രവർത്തിക്കുന്ന നോട്ട് 3 ലൈറ്റിൽ 3 ജിബി റാമിന്റെ സേവനം ലഭ്യമാണ്.എൽഇഡി ഫ്ലാഷോടെയുള്ള 13 മെഗാപിക്സൽ പിൻക്യാമറ, 5 മെഗാപിക്സൽ മുൻക്യാമറ, 16 ജിബി സ്റ്റോറേജ്, സ്റ്റോറേജ് 64 ജിബി വരെ ഉയർത്താം, പ്രധാന കണക്റ്റിവിറ്റികൾ, 2500 എംഎഎച്ച് ബാറ്ററി ലൈഫ് എന്നിവ കൂൾപാഡ് നോട്ട് 3 ലൈറ്റിന്റെ പ്രത്യേകതകളാണ്.
മെയ്സു എം2
ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് ഓഎസ്, 1.3 ജിഗാഹെട്ട്സ് വേഗതയുള്ള ഒക്ടാകോർ പ്രോസസർ, 2 ജിബി റാം, വൈബ് യൂസർ ഇന്റർഫെയ്സായ ഫ്ലൈം 4.5, 13 എംപിയുടെ പിൻക്യാമറ, 5 എംപിയുടെ മുൻക്യാമറ എന്നിവയാണു പ്രധാന ഫീച്ചറുകൾ. ഇരട്ട സിം മോഡലായ എം2 നോട്ട് രണ്ടു സിമ്മിലും 4ജി സേവനം ലഭ്യമാണ്. മെമ്മറി കാർഡ് സ്ലോട്ടായും രണ്ടാം സ്ലിം സ്ലോട്ടുപയോഗിക്കാനാവും. 128 ജിബിയാണ് പരമാവധി മെമ്മറി.
സെൻ സിനിമാക്സ് ഫോഴ്സ്
സെന്നിന്റെ പുതിയ സ്മാർട്ട് ഫോൺ സിനിമാക്സ് വിപണിയിൽ എത്തി .5.5 FWVGA ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1GBയുടെ റാം ,8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ് .
32GB വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .5 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2900mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വില 4,290 രൂപയാണ് .കുറഞ്ഞ വിലക്ക് വാങ്ങിക്കാവുന്ന ഒരു നല്ല സ്മാർട്ട് ഫോൺ തന്നെയാണിത് .
മോട്ടോ E3 പവർ
5ഇഞ്ച് Hd ips ഡിസ്‌പ്ലേയിൽ ആണ് ഇത് വിപണിയിൽ എത്തുന്നത് .720പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത്.1GHz quad-core MediaTek MT6735Pപ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .
2ജിബിയുടെ റാം,16 ജിബിയുടെ ഇന്റെർണൽ മെമ്മറി ,128GBമെമ്മറി കാർഡ് വഴി വർദ്ധിപ്പിക്കാവുന്ന മെമ്മറി പവർ എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .
Android Marshmallow 6ൽ പ്രവർത്തിക്കുന്ന ഇത് 4ജി സപ്പോർട്ടോടു കൂടിയാണ് വിപണിയിൽ എത്തുന്നത് .8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .
മോട്ടോ ജി പ്ലേ
മോട്ടോയുടെ മറ്റൊരു സ്മാർട്ട് ഫോൺ ആണിത് .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഈ സ്മാർട്ട് ഫോണിന്റെ ഇന്ത്യൻ വിപണിയിലെ വില 8,999 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ വഴി ഇത് നിങ്ങൾക്ക് സ്വന്തമാക്കാം .