7999 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഇന്ത്യൻ വിപണിയിലെ കുറച്ചു സ്മാർട്ട് ഫോണുകൾ

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Sep 22 2016
7999 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഇന്ത്യൻ വിപണിയിലെ കുറച്ചു സ്മാർട്ട് ഫോണുകൾ

ഇവിടെ നിന്നും നിങ്ങളുടെ കൈയ്യിലെ ബഡ്‌ജെക്റ്റിൽ വാങ്ങിക്കാവുന്ന കുറച്ചു സ്മാർട്ട് ഫോണുകളും അവയുടെ സവിശേഷതകളും മനസിലാക്കാം .

7999 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഇന്ത്യൻ വിപണിയിലെ കുറച്ചു സ്മാർട്ട് ഫോണുകൾ

ഇന്റെക്‌സ്‌ അക്വാ hd-55

ഇന്റെക്‌സ്‌ അക്വാ Hd-55 എന്ന മോഡലാണ് വിപണിയിൽ എത്തിയിരിക്കുന്നത് . 5,899 ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില.5.5 ഇഞ്ച് HD ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .1280x720പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .

1ജിബിയുടെ റാം ,8 ജിബിയുടെ ഇന്റെർണൽ മെമ്മറി എന്നിവ ഇതിന്റെ സവിശേഷതകളാണ് .32 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കും .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

5 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .2800mAh ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

 

 

7999 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഇന്ത്യൻ വിപണിയിലെ കുറച്ചു സ്മാർട്ട് ഫോണുകൾ

മെയ്സു എം2

ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് ഓഎസ്, 1.3 ജിഗാഹെട്ട്സ് വേഗതയുള്ള ഒക്ടാകോർ പ്രോസസർ, 2 ജിബി റാം, വൈബ് യൂസർ ഇന്റർഫെയ്സായ ഫ്ലൈം 4.5, 13 എംപിയുടെ പിൻക്യാമറ, 5 എംപിയുടെ മുൻക്യാമറ എന്നിവയാണു പ്രധാന ഫീച്ചറുകൾ. ഇരട്ട സിം മോഡലായ എം2 നോട്ട് രണ്ടു സിമ്മിലും 4ജി സേവനം ലഭ്യമാണ്. മെമ്മറി കാർഡ് സ്ലോട്ടായും രണ്ടാം സ്ലിം സ്ലോട്ടുപയോഗിക്കാനാവും. 128 ജിബിയാണ് പരമാവധി മെമ്മറി.

 

 

7999 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഇന്ത്യൻ വിപണിയിലെ കുറച്ചു സ്മാർട്ട് ഫോണുകൾ

മോട്ടോയുടെ E പവർ

5ഇഞ്ച് Hd ips ഡിസ്‌പ്ലേയിൽ ആണ് ഇത് വിപണിയിൽ എത്തുന്നത് .720പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത്.1GHz quad-core MediaTek MT6735Pപ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .2ജിബിയുടെ റാം,16 ജിബിയുടെ ഇന്റെർണൽ മെമ്മറി ,128GBമെമ്മറി കാർഡ് വഴി വർദ്ധിപ്പിക്കാവുന്ന മെമ്മറി പവർ എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

Android Marshmallow 6ൽ പ്രവർത്തിക്കുന്ന ഇത് 4ജി സപ്പോർട്ടോടു കൂടിയാണ് വിപണിയിൽ എത്തുന്നത് .8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .3,500mAh ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത്.

7999 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഇന്ത്യൻ വിപണിയിലെ കുറച്ചു സ്മാർട്ട് ഫോണുകൾ

ലെനോവോ A6600

5 ഇഞ്ച് ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് . 1280x720 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .1.5GHz മീഡിയ ടെക്ക് ക്വാഡ് കോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .1 ജിബിയുടെ റാം ,8 ജിബിയുടെ മെമ്മറി സപ്പോർട്ട് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

ഇതിന്റെ ക്യാമറ സവിശേഷതകൾ പറയുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ LED ഫ്‌ളാഷോടുകൂടിയ പിൻ ക്യാമറയും ,2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .32 ജിബിവരെ മെമ്മറി കാർഡ് വഴി മെമ്മറി വർദ്ധിപ്പിക്കാവുന്നതാണ് .2300mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .4ജി സപ്പോർട്ടോടുകൂടിയാണ് ഇത് വിപണിയിൽ എത്തുന്നത് .ഇതിന്റെ വില 6999 രൂപയാണ് .

 

7999 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഇന്ത്യൻ വിപണിയിലെ കുറച്ചു സ്മാർട്ട് ഫോണുകൾ

ഇൻഫോക്കസിന്റെ ബിൻഗോ 21

4.5-ഇഞ്ച് FWVGA IPS ഡിസ്‌പ്ലേയിൽ ആണ് ഇതിന്റെ ഡിസ്പ്ലേ നിർമിച്ചിരിക്കുന്നത് .ആൻഡ്രോയിഡ് 5.1 വേർഷനിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .2 ജിബിയുടെ റാം ,8 ജിബിയുടെ ഇന്റെർണൽ മെമ്മറി എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .

 

64 ജിബി വരെ മെമ്മറി വർധിപ്പിക്കുവാൻ സാധിക്കുന്നതാണ് .2G/3G, GPS/AGPS സപ്പോർട്ടോടു കൂടിയാണ് ഇത് വിപണിയിൽ എത്തുന്നത് .8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2300mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .വില 4999 രൂപ .