12000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്‌ ഫോണുകൾ -2016

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Apr 18 2016
12000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്‌ ഫോണുകൾ -2016

ഇവിടെ ഡിജിറ്റ് നിങ്ങൾക്കായി 12000 രൂപയിൽ താഴെ വാങ്ങിക്കാവുന്ന മികച്ച പെർഫോമൻസ് കാഴ്ച വെക്കുന്ന ,മികച്ച ക്യാമറ ക്വാളിറ്റിയുള്ള സ്മാർട്ട്‌ ഫോണുകളും ,അതിന്റെ പ്രധാന സവിശേഷതകളും കൊടുത്തിരിക്കുന്നു .

12000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്‌ ഫോണുകൾ -2016

ലെനോവോ വൈബ് K4 നോട്ട്

5.50 ഇഞ്ച്‌ ടച്ച്‌ സ്‌ക്രീൻ ൻ ഡിസ്‌പ്ലേയാണ്‌ ഫോണിനുള്ളത്‌. ഒക്ട കോര്‍ മീഡിയടെക്ക്‌ MT6753 പ്രോസസ്സര്‍, 3GB റാം, 16GB ഇന്‍ബില്‍ട്ട്‌ സ്‌റ്റോറേജ്‌, 128GB മൈക്രോ എസ്‌ഡി കാർഡു വഴി ദീർഘിപ്പിക്കാവുന്ന സ്റ്റോറേജ്‌ സപ്പോർട്ട്‌, 13 മെഗാപിക്‌സൽ പ്രൈമറി ക്യാമറ, 5 മെഗാപിക്‌സൽ ഫ്രന്റ്‌ ഷൂട്ടർ ക്യാമറ എന്നിവയാണ്‌ മറ്റു പ്രധാന സവിശേഷതകൾ .

3300mAh ബാറ്ററിയാണ്‌ ഫോണിന്‌ ഊര്‍ജ്ജമേകുന്നത്‌. ആന്‍ഡ്രോയിഡ്‌ 5.1 അധിഷ്‌ഠിതമായാണ്‌ പ്രവർത്തനം. 153.60 x 76.50 x 9.10 വലുപ്പമുള്ള ഫോണിന്‌ 158 ഗ്രാം ഭാരമാണുള്ളത്‌. ഡ്യുവല്‍ സിം സപ്പോര്‍ട്ട്‌ നല്‌കുന്ന ഫോണിന്‌ രണ്ട്‌ മൈക്രോ സിം സപ്പോർട്ടാണുള്ളത്‌. കണക്ടിവിറ്റി ഒപ്ഷനുകളായ Wi-Fi, GPS, ബ്ലൂടൂത്ത്‌, NFC, FM, 3G, 4GB എന്നിവയും ഫോണ്‍ ഉള്‍ക്കൊള്ളുന്നു. ഇതിനെല്ലാം പുറമെ പ്രോക്‌സിമിറ്റി സെന്‍സര്‍, ആംബിയന്റ്‌ ലൈറ്റ്‌ സെന്‍സർ , ആക്‌സിലെറോമീറ്റർ എന്നീ സെന്‍സറുകളും സപ്പോർട്ട്‌ ചെയ്യുന്നുണ്ട്‌.

12000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്‌ ഫോണുകൾ -2016

അസൂസ് സേൻഫോൺ 2 ലേസർ

ആറ് ഇഞ്ച് എച്ച്‌ഡി ഡിസ്പ്ളേ, 64 ബിറ്റ് ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 616 പ്രോസസര്‍, 3 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 128 ജിബി വരെ വര്‍ധിപ്പിക്കാവുന്ന എക്സ്റ്റേണല്‍ മെമ്മറി എന്നിവ പ്രധാന സവിശേഷതകളാണ്. 13 എംപി ഫ്രണ്ട് കാമറ, ലോ ലൈറ്റ് ഫോട്ടോഗ്രഫിക്കായി അസൂസ് പിക്സല്‍എന്‍ഹാന്‍സിംഗും പിക്സല്‍മാസ്റ്റര്‍ ടെക്നോളജി സെന്‍ഫോണ്‍ 2 ലേസറിന്റെ പ്രത്യേകതയാണ്. ഇതുവഴി 400 ശതമാനം ബ്രൈറ്റായ ചിത്രങ്ങളും വീഡിയോകളും ചിത്രീകരിക്കാന്‍ കഴിയുമെന്ന് കമ്ബനി അവകാശപ്പെടുന്നു. ഫ്രണ്ട് കാമറ അഞ്ച് എംപിയാണ്. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ് പ്ളാറ്റ്ഫോമിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. ഡ്യുവല്‍ സിം, വൈ-ഫൈ, ജിപിഎസ്/എ-ജിപിഎസ്, ജിപിആര്‍എസ്/എഡ്ജ്, 3ജി തുടങ്ങിയ സൌകര്യങ്ങളും സെന്‍ഫോണ്‍ 2 ലേസറിലുണ്ട്. ബാറ്ററി: 3000എംഎഎച്ച്‌ ലിഥിയം-പോളിമെര്‍ റിമൂവബിൾ ബാറ്ററി.ഇതിന്റെ പ്രധാൻ കരുത്തു എന്ന് എടുത്തു പറയേണ്ടത് അതിന്റെ ക്യാമറ ക്വാളിറ്റി തന്നെയാണ്.മികച്ച പെർഫോമൻസ് ആണ് ഇതിന്റെ ക്യാമറ കാഴ്ചവെക്കുന്നത് .

 

 

12000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്‌ ഫോണുകൾ -2016

മോട്ടോ ജി ടർബോ എഡിഷൻ

. 720 x 1280 പിക്സല്‍ റെസല്യൂഷന്‍ ഐപിഎസ് എല്‍സിഡി ഡിസ്പ്ലേ.

. 5.0 ഇഞ്ച്‌ കപ്പാസിറ്റീവ് ടെച്ച് സ്ക്രീൻ .

. ആന്‍ഡ്രോയ്ഡ് 5.1.1 ലോലിപ്പോപ്പ് ഒഎസ്സിൽ പ്രവർത്തിക്കുന്ന ഈ മോഡൽ , 6.0 മാർഷ്മെലോ വരെ അപ്പ്‌ഗ്രേഡ് ചെയ്യാന്‍ സാധിക്കും.

. ക്വാഡ്കോര്‍ 1.7 GHz കോർടെക്സ് പ്രോസസറുള്ള ഈ മോഡലിൽ റാം മെമ്മറി 2 ജിബിയാണ് കമ്പനി നല്‍കിയിരിക്കുന്നത്.

. ഡ്യുവല്‍ ഫ്ലാഷ് ലൈറ്റുകള്‍ സപ്പോർട്ട് ചെയ്യുന്ന 13 മെഗാപിക്സല്‍ പ്രൈമറി ക്യാമറയും, 5 മെഗാപിക്സല്‍ എച്ച്ഡി മുന്‍ക്യാമറയും മിഴിവേകുന്ന ചിത്രങ്ങള്‍ ഉറപ്പ് നല്‍കുന്നു.

. 16 ജിബി ഇന്‍ബില്‍റ്റ് മെമ്മറി നല്‍കുന്ന ഈ മോഡലിൽ 32ജിബി വരെയുള്ള എസ്ഡി മെമ്മറി കാര്‍ഡുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കും.

. വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത്, എഫ്എം എന്നിവയുള്ള ഈ മോഡലിൽ നോണ്‍ റിമൂവബിൾ 2470 mAh ലിഥിയം ബാറ്ററി

 

 

12000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്‌ ഫോണുകൾ -2016

കൂൾപാഡ് നോട്ട് 3

5.5 ഇഞ്ച് ഐ.പി.എസ് ഡിസ്‌പ്ലേയോട് കൂടിയ ഫോണിന് 1280x720 പിക്‌സൽ റെസലൂഷനാണ് ഉള്ളത്. 1.3 ജിഗാ ഹെട്‌സ് വേഗതയുള്ള ഒക്ടാകോർ മീഡിയടെക് പ്രോസസറാണ് ഫോണിന്‍റെ ശക്തി നിർണ്ണയിക്കുന്നത്. 3 ജിബിയാണ് റാം ശേഷി. 16 ജിബി ഇന്‍റേണല്‍ സ്‌റ്റോറേജുള്ള ഫോണിന് 3000 എം.എ.എച്ച്‌ ബാറ്ററിയാണുള്ളത്. ഫിംഗര്‍പ്രിന്‍റ് സ്കാനറാണ് ഇതിലെ മറ്റൊരു പ്രധാന പ്രത്യേകത. ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഒ .എസില്‍ പ്രവര്‍ത്തിക്കുന്ന ഈ കൂള്‍പാഡില്‍ മാഷ്മെലോ അപ്ഡേറ്റും ലഭ്യമാകും. 13 മെഗാപിക്‌സല്‍ പ്രധാന ക്യാമറയ്ക്ക് പുറമേ 5 മെഗാപിക്‌സൽ വ്യക്തത നൽകുന്ന സെല്‍ഫി ക്യാമറയും ഫോണിനുണ്ട്

 

12000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്‌ ഫോണുകൾ -2016

സാംസങ് ഗാലക്സി On5

On5 മോഡലിൽ 5-inch HD (720×1280 പിക്‌സൽ ) റെലസല്യൂഷനും TFT ഡിസ്‌പ്ലേയുമാണ് ഉള്ളത്.1.3GHz ക്വാഡ്‌കോർ പ്രെസാസറും 1.5GB റാമുമുണ്ട്. 8GB ഇൻബിൾട്ട് സ്റ്റോറേജും 128GBsh-cym-bn മൈക്രോഎസ് ഡി കാർഡ് വഴി മെമ്മറി ഉയർത്തുകയും ചെയ്യാം. പിൻവശത്തെ ക്യാമറ 8 മെഗാപിക്‌സലും മുൻവശത്തെ ക്യാമറ 5 മെഗാപിക്‌സലുമാണ്. പിൻവശത്തെ ക്യാമറയിൽ എൽ.ഇ.ഡി ഫഌഷുമുണ്ട്. ഫുള്‍ എച്ച്.ഡി വീഡിയോയും സപ്പോർട്ട് ചെയ്യുന്നുണ്ട്.