6000 രൂപയ്ക്കു താഴെ വാങ്ങിക്കാവുന്ന കിടിലൻ സ്മാർട്ട്‌ ഫോണുകൾ

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു May 05 2016
6000 രൂപയ്ക്കു താഴെ വാങ്ങിക്കാവുന്ന കിടിലൻ സ്മാർട്ട്‌ ഫോണുകൾ

ലെനോവോ A2010

4.5 ഇഞ്ച്‌ FWVGA ഡിസ്‌പ്ലേയാണ്‌ ഫോണിനുള്ളത്‌. 1.GHz മീഡിയടെക്ക്‌ MT6735m 64 ബിറ്റ്‌ ക്വാഡ്‌ കോര്‍ ചിപ്‌സെറ്റ്‌, 1GB റാം എന്നിവയാണ്‌ ഫോണിന്‌ കരുത്തേകുന്നത്‌. 8GB ഇന്‍ബില്‍ട്ട്‌ സ്‌ററോറേജ്‌, മൈക്രോ എസ്‌ഡി കാര്‍ഡു വഴു 32GB വരെ ദീര്‍ഘിപ്പിക്കാവുന്ന എക്‌സ്‌പാന്‍ഡബിള്‍ സ്റ്റോറേജ്‌ എന്നിവയും ഫോണിനുണ്ട്‌. കൂടാതെ 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 2 മെഗാപിക്‌സല്‍ ഫ്രന്റ്‌ ഫേസിംഗ്‌ ഫിക്‌സഡ്‌ ഫോക്കസ്‌ ക്യാമറകള്‍ എന്നിവയും ഫോണ്‍ സ്‌പ്പോര്‍ട്ട്‌ ചെയ്യുന്നു. കണക്ടിവിറ്റി ഒപ്ഷനുകളായ ബ്ലൂടൂത്ത്‌ 4.0 LTE, Wi-Fi 802.11 b/g/n, FM റേഡിയോ, 4G എന്നിവയും ഫോണ്‍ ഉള്‍ക്കൊള്ളുന്നുണ്ട്‌. 2000mAh ബാറ്ററി ബാക്കപ്പാണ്‌ ഫോണീിനുള്ളത്‌.

 

 

6000 രൂപയ്ക്കു താഴെ വാങ്ങിക്കാവുന്ന കിടിലൻ സ്മാർട്ട്‌ ഫോണുകൾ

മൈക്രോസോഫ്റ്റ് ലൂമിയ 435

ലൂമിയ ഫോണുകളുടെ ഒരു പ്രത്യേകത അത് മിഡ് റേഞ്ച് മുതല്‍ മികളിലേക്കുള്ള വിലയ്ക്കേ ലഭിക്കു എന്നതാണ്.അക്കൂട്ടത്തിൽ ഇതാ മറ്റൊരു സ്മാർട്ട്‌ ഫോൺ കൂടി ലുമിയ 435 .8.1 വിന്‍ഡോസുമായി എത്തിയിരിക്കുന്ന ലൂമിയ 435 ല്‍ 1.2 ജിഗാഹെഡ്‌സ് ഡ്യുവല്‍ കോര്‍ ക്വാല്‌ക്കോം സ്‌നാപ്ഡ്രാഗണ്‍ 200 പ്രൊസസ്സറാണ്. 1 ജിബി റാം, 4 ഇഞ്ച് 480*800 സ്‌ക്രീന്‍, 8 ജിബി ഇന്റേണല്‍ മെമ്മറി, 2 എംപി ക്യാമറ എന്നിവയാണ് ഇതിന്റെ സവിശേഷതകൾ .

6000 രൂപയ്ക്കു താഴെ വാങ്ങിക്കാവുന്ന കിടിലൻ സ്മാർട്ട്‌ ഫോണുകൾ

ലാവ ഐറിസ് X1 സെൽഫി

ആന്‍ഡ്രോയിഡ്‌ 5.0 ലോലിപോപ്പ്‌ അധിഷ്‌ഠിതമായി പ്രവര്‍ത്തിക്കുന്ന ഐറിസ്‌ X1 സെല്‍ഫി സ്‌മാര്‍ട്ട്‌ഫോണ്‍ ഡ്യുവല്‍ സിം സവിശേഷതയോടുകൂടിയതാണ്‌. 4.5 ഇഞ്ച്‌ FWVGA IPS ഡിസ്‌പ്ലേയാണ്‌ ഫോണിനുള്ളത്‌. ക്വാ്‌ഡ്‌ കോര്‍ മീഡിയടെക്ക്‌ MT6580 പ്രോസസ്സറും 1.3GHz, 1GB റാമുമാണ്‌ ഫോണിന്‌ കരുത്തേകുന്നത്‌. 8GB ഇന്‍ബില്‍ട്ട്‌ സ്‌റ്റോറേജ്‌, മൈക്രോ എസ്‌ഡി കാര്‍ഡു വഴി 32GB വരെ ദീര്‍ഘിപ്പിക്കാവുന്ന എക്‌സ്‌പാന്‍ഡബിള്‍ സ്റ്റോറേജ്‌ എന്നിവയാണ്‌ മറ്റു സവിശേഷതകള്‍. കണക്ടിവിറ്റി ഓപ്‌്‌ഷനുകളായ 3G, Wi-Fi, യുഎസ്‌ബി 2.0, GPS, ബ്ലൂടൂത്ത്‌ എന്നിവയും ഫോണ്‍ സപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്‌. 133.5 x 66.0 x 8.5mm വലുപ്പമുള്ള ഫോണിന്‌ 140 ഗ്രാം ഭാരമാണുള്ളത്‌. 2000mAh ബാക്കപ്പ്‌്‌ നല്‌കുന്ന Li-Po ബാറ്ററിയാണ്‌ ഫോണിന്‌. ലാവ ഐറിസ്‌ സെല്‍ഫിയുടെ പ്രധാന സവിശേഷത 5 മെഗാപിക്‌സല്‍ ഫ്രന്റ്‌ ഫേസിംഗ്‌ ക്യാമറയാണ്‌. എല്‍ഇഡി ഫ്‌ളാഷോടുകൂടിയ സ്‌മാര്‍ട്ട്‌ഫോണിന്‌ കമ്പനിയുടെ നാറ്റീവ്‌ ബ്യൂട്ടി -Fi സോഫ്‌റ്റ്‌വെയര്‍ സപ്പോര്‍ട്ടുമുണ്ട്‌.

 

 

6000 രൂപയ്ക്കു താഴെ വാങ്ങിക്കാവുന്ന കിടിലൻ സ്മാർട്ട്‌ ഫോണുകൾ

ഇന്റക്സ് ക്ലൗഡ് സെസ്റ്റ്

ഡ്യുവല്‍ സിം സപ്പോര്‍ട്ട്‌ നല്‌കുന്ന സ്‌മാര്‍ട്ട്‌ഫോണിന്റെ പ്രവര്‍ത്തനം 5.1 ലോലിപോപ്പിലാണ് പ്രവർത്തിക്കുന്നത് . കൂടാതെ ഒരു സിമ്മില്‍ 2G സപ്പോര്‍ട്ടും, മറ്റൊന്നില്‍ 3G സപ്പോര്‍ട്ടും നല്‌കുന്നുണ്ട്‌. 5 ഇഞ്ച്‌ HD IPS ഡിസ്‌പ്ലേയാണ്‌ ഫോണിനുള്ളത്‌. 1.3GHz ക്വാഡ്‌ കോര്‍ സ്‌പ്രെഡ്‌ട്രം പ്രോസസ്സറും, 1GB റാമുമാണ്‌ ഫോണിന്‌ കരുത്തേകുന്നത്‌. 8GB ഇന്‍ബില്‍ട്ട്‌ സ്‌റ്റോറേജ്‌, മൈക്രോ എസ്‌ഡി കാര്‍ഡു വഴി 32GB വരെ ദീര്‍ഘിപ്പിക്കാവുന്ന എക്‌സ്‌പാന്‍ഡബിള്‍ സ്‌റ്റോറേജ്‌, 5 മെഗാപിക്‌സല്‍ എല്‍ഇഡി ഫ്‌ളാഷ്‌ സഹിതമുള്ള റിയര്‍ ക്യാമറ, 2 മെഗാപിക്‌സല്‍ ഫ്രന്റ്‌ ഫേസിംഗ്‌ ക്യാമറ എന്നിവയാണ്‌ ഫോണിന്റെ മറ്റു സവിശേഷതകള്‍. 4000mAh ആണ് ഇതിന്റെ ബാറ്ററി കപ്പാസിറ്റി .

6000 രൂപയ്ക്കു താഴെ വാങ്ങിക്കാവുന്ന കിടിലൻ സ്മാർട്ട്‌ ഫോണുകൾ

ഇൻഫോക്കസ് m2

ആന്‍ഡ്രോയിഡ്‌ 4.4 കിറ്റ്‌കാറ്റ്‌ അധിഷ്‌ഠിതമായി പ്രവര്‍ത്തിക്കുന്ന ഫോണിന്‌ കരുത്തേകുന്നത്‌ 1.3GHz ക്വാഡ്‌ കോര്‍ മീഡിയടെക്ക്‌്‌ MT6582 പ്രോസസ്സറും 1GB റാമുമാണ്‌. 8GB ഇന്‍ബില്‍ട്ട്‌ സ്‌റ്റോറേജും, മൈക്രോ എസ്‌ഡി കാര്‍ഡ്‌ വഴി 64GB വരെ ദീര്‍ഘിപ്പിക്കാവുന്ന എക്‌സ്‌പാന്‍ഡബിള്‍ സ്റ്റോറേജും ഈ സ്മാർട്ട്‌ ഫോണിന്റെ സവിശേഷതയാണ്.4.2 ഇഞ്ച്‌ WXGA LTPS TFT LCD ഡിസ്‌പ്ലേയാണ്‌ ഫോണിന്റെ മറ്റൊരു സവിശേഷതയാണ്.2010 mAh നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ്‌ ഇൻഫോക്കസ് m2 വിൽ ഉപയോഗിച്ചിരിക്കുന്നത് .