നമ്മൾ സ്മാർട്ട് ഫോൺ വാങ്ങുമ്പോൾ ഒരുപാടു കാര്യങ്ങൾ ശ്രേധിക്കാറുണ്ട്.അതിന്റെ പെർഫോമൻസ് ,ക്യാമറ ,ഡിസ്പ്ലേ സൈസ് ,ബാറ്ററി അങ്ങനെ . നിങ്ങൾക്കായി മികച്ച സ്മാർട്ട് ഫോണുകളെ പരിച്ചയപെടുതുന്നു .
5.1 ഇഞ്ച് വലിപ്പമുള്ള ക്യുഎച്ച്ഡി സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയായിരുന്നു എസ്6 ല്‍ ഉണ്ടായിരുന്നത്. അതേ ഡിസ്‌പ്ലേ തന്നെയാണ് എസ്7ലും. സ്‌ക്രീൻ റിസൊല്യൂഷൻ 1440*2560 പിക്‌സല്‍സ്.32 ജിബി, 64 ജിബി എന്നിങ്ങനെ വ്യത്യസ്തമായ ഇന്റേണൽ സ്‌റ്റോറേജുള്ള രണ്ട് വേരിയന്റുകളും ഗാലക്‌സി എസ്7 ന് ലഭ്യമാണ്. 200 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകളെ ഗാലക്‌സി എസ്7 പിന്തുണയ്ക്കുകയും ചെയ്യും. രണ്ട് മോഡലുകളിലും നാല് ജിബി റാമാണുള്ളത്. ഡ്യുവല്‍ പിക്‌സല്‍ മികവോടുകൂടിയ 12 മെഗാപിക്‌സലിന്റെ പിൻ കാമറയും അഞ്ച് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയുമാണ് ഗാലക്‌സി എസ്7ലുണ്ടാകുക.
സാങ്കേതികതയിലെ നവീന ആശയങ്ങളുമായി ആപ്പിൾ 6 എസ് + പുറത്തിറക്കി . ഏറെ കൗതുകമുള്ള അത്യാധുനിക 'ത്രീ ഡി ടച്ച്' സവിശേഷതകളോടെ ഐഫോണിന്റെ ഏറ്റവും പുതിയ വെർഷൻ ആപ്പിൾ 6 എസ് + ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത് .
വളഞ്ഞ ഡിസ്പ്ലേയുടെ ഗുണം ലഭിക്കാന്‍ പീപ്പിള്‍സ് എഡ്ജ് എന്ന സ്വാപ്പിങ്ങ് സാംസങ്ങ് ഈ ഫോണില്‍ അവതരിപ്പിക്കുന്നുണ്ട്. 5.7 ഇഞ്ച് 1440 x 2560 പിക്സൽ ക്യുഎച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഗാലക്‌സി നോട്ട് 5 ൽ ഉപയോഗിച്ചിരിക്കുന്നത്, 16 മെഗാപിക്‌സലാണ് ക്യാമറ. 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട് , ക്യാമറ ഉപയോഗിച്ച് ഫുൾ എച്ച്ഡി വീഡിയോ ചിത്രീകരിക്കനും ഷൂട്ടുചെയ്യുന്ന വിഡിയോ 4K ടിവിയില് കാണാനും സാതിക്കും. ഫുൾ എച് ഡി ലൈവ് ബ്രോഡ്കാസ്റ്റ് എന്ന ഫീച്ചർ ഉപയോഗിച്ച്‌വിഡിയോ യുട്യൂബിലേക്കു സുഹൃത്തുക്കൾക്ക് വേണ്ടിയോ പബ്ലിക്കിനായോ ബ്രോഡ്കാസ്റ്റ് ചെയ്യാനും സാംസങ്ങ് ഗ്യാലക്സി എസ് 6 എഡ്ജ് പ്ലസ്. ഫോണിനു സാധിക്കും ആന്‍ഡ്രോയിഡ് 5.2.2 ലോലിപോപ്പ് ആണ് ഓപ്പറെറ്റിങ്ങ് സിസ്റ്റം കൂടാതെ 4ജി സപ്പോർട്ടും ഫോണിൽ ഉണ്ട് , 3000 എംഎഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ് ഫോണിലേത് ഒപ്പം സാംസങ് വയര്ലസ് ഫാസ്റ്റ് ചാര്ജിങ് സൗകര്യവും ഇതിനോപ്പമുണ്ട് .
മൈക്രോ സോഫ്റ്റിന്റെ മികച്ച ഒരു സ്മാർട്ട് ഫോൺ ആണ് മൈക്രോസോഫ്റ്റ് ലൂമിയ 950 XL .ഒരു ചെറിയ കമ്പ്യൂട്ടറിൽ ഉപയോഗിക്കവുന്നതരം എല്ലാ സവിശേഷതകളോടു കൂടിയാണ് ഇത് നിർമിച്ചിരിക്കുന്നത് .ഇതിന്റെ മറ്റു സവിശേഷതകളും ,പ്രേതെകതകളും നമുക്കു ഇവിടെ നിന്നും മനസിലാക്കാം .ഇതിന്റെ കറുത്ത് എന്ന് പറയുന്നതു അതിന്റെ ഡിസ്പ്ലേ തന്നയാണ് .5.7HD ഡിസ്പ്ലേ ആണ് ഇതിനു നല്കിയിരിക്കുന്നത് .ഇതിന്റെ മികവുറ്റ ക്യാമറയും എടുത്തു പറയേണ്ടിയിരിക്കുന്നു .
അടുത്തിടെ മൈക്രോസോഫ്റ്റ് ഇറക്കിയ വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ കരുത്തിലാണ് ഇരു ഫോണുകളും എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. മൈക്രോസോഫ്റ്റ് പ്രീമിയം ഡിവൈസ് ഡിവിഷന്‍ തലവന്‍ പനോസ് പെനിയാണ് ഇരു ഫോണുകളും പുറത്തിറക്കിയത്. അടുത്തമാസം വിപണിയില്‍ എത്തുന്ന ഫോണുകള്‍ക്ക്, അമേരിക്കന്‍ മാര്‍ക്കറ്റില്‍ ഇട്ട വിലയും പ്രഖ്യാപിച്ചിട്ടുണ്ട്. ലൂമിയ 950ന് 549 ഡോളറും. 950 എക്‌സ് എല്ലിന്റെ വില 649 ഡോളറാണ്. ഇതിനോടൊപ്പം തന്നെ മൈക്രോസോഫ്റ്റ് ലൂമിയ 550 ഉം 139 ഡോളറിന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പ്രത്യേകതകള്‍ വെളിവാക്കിയിട്ടില്ല. ലൂമിയ 950 5.2 ക്യൂഎച്ച്ഡി സ്‌ക്രീനുമായണ് എത്തിയത്. 564പിപിഐ ആണ് പിക്‌സല്‍ ഡെന്‍സിറ്റി.
5.5 ഇഞ്ചിന്റെ 2160 X 3840 പിക്‌സല്‍ ഡിസിപ്ലേയുള്ള എക്‌സ്പീരിയ സെറ്റ്5 പ്രീമിയം 4 കെ ഡിസിപ്ലെയിൽ പുറത്തിറങ്ങുന്ന ലോകത്തെ ആദ്യ സ്മാര്‍ട്‌ഫോണ്‍ ആണെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. അതേസമയം 5.2 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസിപ്ലേയും ചെറിയ ബാറ്ററിയുമാണെങ്കിലും എക്‌സപീരിയ സെറ്റ്5, എക്‌സ്പീരിയ സെറ്റ്5 പ്രീമിയത്തിനോട് സാമ്യം പുലര്‍ത്തുന്നതാണ്. 64 ബിറ്റ് ഒക്ടാകോർ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 810 എസ്ഓസി പ്രൊസസറും. 3 ജി.ബി റാമുമാണ് ഇവയ്ക്കുള്ളത്. 24 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയോടൊപ്പം 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഇതിനുണ്ട്. രണ്ട് ഫോണുകൾക്കും 46 ജി.ബി ഇന്റേണൽ മെമ്മറിയുണ്ട്. 2 ടി.ബി വരെ ഉയര്‍ത്താവുന്ന മൈക്രോ എസ്.ഡി കാര്‍ഡ് സ്ലോട്ടും ലഭ്യമാണ്.