മൊബൈലുകളെ നമ്മൾ പലരീതിയിൽ തരം തിരിക്കാറുണ്ട് .അതിന്റെ പെർഫോമൻസ് ,അതിന്റെ ക്യാമറ ക്വാളിറ്റി ,അതിന്റെ ബാറ്ററി എന്നിങ്ങനെ .അകൂത്തിൽ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയ മികച്ച 3 ജിബി റാം പെർഫോമൻസ് ഉള്ള സ്മാർട്ട് ഫോണുകളും അതിന്റെ പ്രധാന സവിശേഷതകളും നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .
ലെനോവോയുടെ ഒരു കരുത്തുറ്റ സ്മാർട്ട് ഫോൺ ആണിത് .വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യയില്‍ അധിഷ്‌ഠിതമായ സവിശേഷതയാണിത്. സിനിമാ അനുഭവം നല്‍കുന്ന വലിയ സ്‌ക്രീന്‍ പോലെ തോന്നിപ്പിക്കുന്ന ഒന്നാണിത്. മറ്റ് വെര്‍ച്വല്‍ റിയാലിറ്റി പിന്തുണയ്‌ക്കുന്ന ഹാന്‍ഡ് സെറ്റുകളുമായി ചേര്‍ത്ത് പ്രവര്‍ത്തിപ്പിക്കാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത. മൂന്നു ജിബി റാം, ലെനോവൊ വൈബ് കെ4 നോട്ടിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നു. ഗെയിമുകളും ആപ്പുകളും അനായാസം പ്രവര്‍ത്തിപ്പിക്കാനാകും. പിന്‍വശത്തെ ക്യാമറ പാനലിന് താഴെയായാണ് ഫിംഗര്‍പ്രിന്റര്‍ സ്‌കാനര്‍ നല്‍കിയിരിക്കുന്നത്. കൂടുതല്‍ സുരക്ഷിതമായി ഫോണ്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനുമാണിത് ഉപയോഗിക്കുന്നത്. മികച്ച ബാറ്ററി എടുത്തു പറയേണ്ടിയിരിക്കുന്നു
കൂൾ പാടിന്റെ തന്നെ മറ്റൊരു കരുത്താർന്ന സ്മാർട്ട് ഫോൺ ആണിത് .ഫിന്ഗർ പ്രിന്റ് സംവിധാനവും ,3 gb റാംമ്മും എല്ലാംതന്നെ ഇതിന്റെ മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാക്കുന്നു .പെർഫൊമൻസിന്റെ കാര്യത്തിലും ഇത് മുന്നിട്ടു നിൽക്കുന്നു .
1.3 GHz ക്വാഡ്കോർ മീഡിയാടെക് എം.ടി 6735 പ്രോസസറിൽ പ്രവർത്തിക്കുന്ന ഫോണിന്റെ പ്രധാന പ്രത്യേകത 3 ജി.ബി റാമാണ്. 5 ഇഞ്ച് ഡിസ്‌പ്ലേയോടെ എത്തുന്ന ഈ ഫോണ്‍ ആന്‍ഡ്രോയ്ഡ് 6.0 മാഷ്‌മെലോ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. ഇൻലൈഫ് യു.ഐ 2.0 സ്‌ക്രീന്‍ കാഴ്ചയ്ക്ക് മിഴിവേകുന്നു. 8 എം.പി ഓട്ടോഫോക്കസ് പ്രധാന ക്യാമറയും, അത്ര തന്നെ ശേഷിയുള്ള സെല്‍ഫി ഷൂട്ടറും ബിന്‍ഗോ 50ന് ഉണ്ട്. ബി.എസ്.ഐ (ബാക്ക് സൈഡ് ഇല്യൂമിനേഷന്‍) പ്രത്യേകതയുള്ള സാംസങ് എസ് 5 കെ 3 എച്ച് 7 സെന്‍സർ മൊഡ്യൂളാണ് ഇരു ക്യാമറകളിലും ഉപയോഗിച്ചിരിക്കുന്നത്. കുറഞ്ഞ പ്രകാശത്തിൽ മികച്ച ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്ന ബിന്‍ഗോ50 നെ ഫോട്ടേഗ്രഫി പ്രേമികള്‍ക്ക് ഏറെ ഇഷ്ടപ്പെടും. 16 ജി.ബി ഇന്റേണൽ സ്‌റ്റോറേജുള്ള ഫോണിൽ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 64 ജി.ബി വരെ വർദ്ധിപ്പിക്കാം. 2500 എം.എ.എച്ച് കരുത്താർന്ന ബാറ്ററിയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത് .
ആന്‍ഡ്രോയ്ഡ് ലോലിപോപ്പില്‍ 5.1 ൽ പ്രവര്‍ത്തിക്കുന്ന സ്മാർട്ട് ഫോൺ ആണ് മാരത്തൺ M5. 5.5 ഇഞ്ചാണ് ഡിസ്‌പ്ലേ ശേഷിയുള്ള ഈ സ്മാർട്ട് ഫോണിന്റെ പിന്‍ ക്യാമറയ്ക്ക് 3 മെഗാ പിക്‌സല്‍ വ്യക്തത നല്കുന്നു .5 മെഗാപിക്‌സല്‍ മുന്‍ ക്യാമറയുമുണ്ട്. 4ജി എല്‍ടിഇ സപ്പോര്‍ട്ട് ചെയ്യുന്ന ഫോണില്‍ ബ്ലൂടൂത്ത്, ജിപിഎസ് കണക്ടിവിറ്റിയുമുണ്ട്. ഫിസിക്കല്‍ ഹോം ബട്ടണ്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആദ്യ ഫോണായ മാരത്തണ്‍ എം5 പ്ലസില്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനറുമുണ്ട്.64 ജിബിയാണ് ഇന്‍ബില്‍ട്ട് മെമ്മറി ശേഷി. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബിവരെ മെമ്മറി ശേഷി വര്‍ദ്ധിപ്പിക്കാം.
എഫ്/2.0 അപ്പർച്ചറുള്ള ഈ ക്യാമറയിൽ സാംസങ്ങ് 3എം2 ഐസോസെൽ സെൻസറാണ് ഉപയോഗിച്ചിരിക്കുന്നത്. ഫോക്കസ് ചെയ്യാൻ വെറും 0.18സെക്കന്റുകൾ മാത്രമേ വേണ്ടൂ. കൂടാതെ എൽ ഇഡി ഫ്ലാഷുള്ള 84ഡിഗ്രി വൈഡ് ആങ്കിള്‍ 8എംപി മുൻ ക്യാമറയുമിതിലുണ്ട്.പ്രതിഭലനങ്ങൾ കുറഞ്ഞതും സൂര്യപ്രകാശത്തിലും മികവുറ്റ ദൃശ്യങ്ങൾ നല്‍കുന്ന കോർ ണിംഗ് ഗ്ലാസിൻന്റെ സംരക്ഷണമുള്ള 5.5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്പ്ലേയാണ് ലാവ വി5ലുള്ളത്.3ജിബി റാമിനൊപ്പം 64ബിറ്റ് 1.3ജിഹർട്ട്സ് ക്വാഡ്കോർ മീഡിയടെക്6753 പ്രോസസ്സറാണ് ലാവ വി5ന് കരുത്ത് പകരുന്നത്.16ജിബി ഇന്റേണൽ മെമ്മറിയ്ക്ക് പുറമേ 32ജിബി വരെ മൈക്രോഎസ്ഡി കാർഡിലൂടെ വർദ്ധിപ്പിക്കാനും സാധിക്കും.ആൻഡ്രോയിഡ്5.0 ലോലിപോപ്പിലാണ് ലാവ വി5 പ്രവർത്തിക്കുന്നത്. അധികം വൈകാതെ തന്നെ മാർഷ്മാലോ അപ്പ്‌ഡേറ്റ് നല്‍കുമെന്ന് കമ്പനി ഉറപ്പ് നല്‍കിയിട്ടുണ്ട്.ഒരു മികച്ച ലാവ സ്മാർട്ട് ഫോൺ തന്നെയാകും എന്നകാര്യത്തിൽ യാതൊരു സംശയവും വേണ്ട.