20000 രൂപയ്ക്ക് താഴെ ലഭിക്കുന്ന മികച്ച സ്മാർട്ട് ഫോണുകളും അവയുടെ പ്രധാന സവിശേഷതകളും നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .
മോട്ടറോള മോട്ടോ എക്സ് പ്ലേ
5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുമായാണ് മോട്ടോ എക്സ് പ്ലേ അവതരിപ്പിച്ചിരിക്കുന്നത്. 2ജിബി റാമുമായി ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 615 എസ്ഒസി ഉള്‍ക്കരുത്തേകുന്നു. മോട്ടോ എക്‌സ് സ്‌റ്റൈലിന് സമാനമായി എക്‌സ് പ്ലേയിലും 21 എംപി റിയര്‍ ക്യാമറയും 5 എംപി ഫ്രണ്ട് ഫെയ്‌സിങ് ക്യാമറയുമുണ്ട്. ആന്‍ഡ്രോയിഡ് 5.1.1 ആണ് എക്‌സ് പ്ലേയുടേയും ഒഎസ്. 3630 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ എക്‌സ് പ്ലേയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 30 മണിക്കൂര്‍ ബാറ്ററി ലൈഫ് കിട്ടുമെന്നാണ് മോട്ടോറോള പറയുന്നത് .
ജിയോണി മാരത്തൺ M5
ആന്‍ഡ്രോയ്ഡ് ലോലിപോപ്പില്‍ 5.1 ൽ പ്രവര്‍ത്തിക്കുന്ന സ്മാർട്ട് ഫോൺ ആണ് മാരത്തൺ M5. 5.5 ഇഞ്ചാണ് ഡിസ്‌പ്ലേ ശേഷിയുള്ള ഈ സ്മാർട്ട് ഫോണിന്റെ പിന്‍ ക്യാമറയ്ക്ക് 3 മെഗാ പിക്‌സല്‍ വ്യക്തത നല്കുന്നു .5 മെഗാപിക്‌സല്‍ മുന്‍ ക്യാമറയുമുണ്ട്. 4ജി എല്‍ടിഇ സപ്പോര്‍ട്ട് ചെയ്യുന്ന ഫോണില്‍ ബ്ലൂടൂത്ത്, ജിപിഎസ് കണക്ടിവിറ്റിയുമുണ്ട്. ഫിസിക്കല്‍ ഹോം ബട്ടണ്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആദ്യ ഫോണായ മാരത്തണ്‍ എം5 പ്ലസില്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനറുമുണ്ട്.64 ജിബിയാണ് ഇന്‍ബില്‍ട്ട് മെമ്മറി ശേഷി. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബിവരെ മെമ്മറി ശേഷി വര്‍ദ്ധിപ്പിക്കാം.
ലെനോവോ വൈബ് P1
വൈബ് P1 എന്ന സ്മാർട്ട് ഫോണിനു 5000mAh ബാറ്ററി ബാക്കപ്പാണുള്ളത്. 5.5 ഇഞ്ച് ഫുള്‍ എച്ച്‌ഡി IPS ഡിസ്‌പ്ലേയും കോര്‍ണിംഗ് ഗോറില്ല ഗ്ലാസ്സ് 3 സംരക്ഷണവും ഫോണിനുണ്ട്. സ്‌നാപ്‌ഡ്രാഗണ്‍ 615 ഒക്ട കോര്‍ പ്രോസസ്സര്‍, 1.5GHz, അഡ്രിനോ 405 GPU, 3GB റാം, 16GB സ്റ്റോറേജ്, എക്‌സ്‌പാന്‍ഡബിള്‍ സ്റ്റോറേജ് സപ്പോർട്ട് നല്കുന്ന എസ്‌ഡികാര്‍ഡ്, NFC, USB OTG, 13MP റിയര്‍ ക്യാമറ, 5MP ഫ്രന്റ് ക്യാമറ, ഡ്യുവല്‍ സിം, ഡ്യുവല്‍ 4G LTE സപ്പോര്‍ട്ട്, 24 വാട്ട് ചാര്‍ജ്ജിംഗ് കേപബിലിറ്റി എന്നിവയാണ് മറ്റു സവിശേഷതകള്‍.
മെയ്സു MX5
5.5 ഇഞ്ച് ഫുള്‍ എച്ച്‌ഡി സൂപ്പര്‍ AMOLED ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. കോര്‍ണിംഗ് ഗോറില്ല 3 ഗ്ലാസ്സ് സംരക്ഷണവും നല്‌കുന്നുണ്ട്.64 ബിറ്റ് ഹീലിയോ X10 ഒക്ട കോര്‍ പ്രോസസ്സറും 2.2GHz , 3GB റാം എന്നിവയാണ് ഫോണിന് കരുത്തേകുന്നത്. ഒപ്പം പവര്‍ VR G6200 GPUവുമുണ്ട്. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ്, ഫ്‌ളൈം 4.5 ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവ ഈ സ്മാർട്ട് ഫോണിന്റെ സവിശേഷതകളാണ് .മെയ്‌സു MX5ന്റെ പ്രധാന സവിശേഷത 20.7MP റിയര്‍ ക്യാമറയാണ്. സോണി IMX220 Exmor RS BSI സെന്‍സര്‍, ലേസര്‍ ഓട്ടോഫോക്കസ് ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്‌ളാഷ്, 4K റെസൊല്യൂഷന്‍ വീഡിയോ റെക്കോര്‍ഡിംഗ് എന്നിവയാണ് റിയര്‍ ക്യാമറ സവിശേഷതകള്‍. 5 മെഗാപിക്‌സല്‍ ഫ്രന്റ് ഫേസിംഗ് ക്യാമറയും ഈ സ്മാർട്ട് ഫോണിൽ ഉണ്ട് .
വൺപ്ലസ് വൺ
5.5 ഇഞ്ച് ഫുൾഎച്ച്.ഡി ഡിസ്‌പ്ളേയ്ക്ക് എൽ.ടി.പി.എസ് സാങ്കേതിക വിദ്യയോട് കൂടിയ ഗൊറില്ല ഗ്ലാസ് 3 യുടെ സംരക്ഷണവുമുണ്ട്. ആൻഡ്രോയ്ഡ് 4.4 ന്റെ കസ്റ്റമൈസ്ഡ് പതിപ്പായ സിയാനോജെൻ 11എസിലാണ് ഇതിന്റെ പ്രവർത്തനം. 2.5 ജിഗാഹെർട്സ് ക്വാൽക്കോം സ്നാപ്ഡ്രാഗൺ 801 പ്രൊസസ്സറാണ് ഫോണിന് കരുത്തുപകരുന്നത്. 3 ജിബി റാമും വൺപ്ലസ് തങ്ങളുടെ ഫോണിന് നൽകിയിട്ടുണ്ട്. 13 മെഗാപിക്സലിലുള്ള കാമറയാണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന്. 3100 mAhൽ കരുത്തുറ്റ ബാറ്ററിയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത് .